പുറത്തിറങ്ങും മുമ്പ് കുഷാഖിന്റെ ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ; വീഡിയോ

സ്കോഡ കുഷാഖ് 2021 മാർച്ചിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, വാഹനം അടുത്ത മാസം (ജൂൺ 2021) ഇന്ത്യയിൽ വിപണിയിലെത്തും.

പുറത്തിറങ്ങും മുമ്പ് കുഷാഖിന്റെ ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ; വീഡിയോ

ഔദ്യോഗിക ലോഞ്ചിന് മുമ്പ്, നിർമ്മാതാക്കൾ ഒരു ചെറു വീഡിയോ ഓൺലൈനിൽ പുറത്തിറക്കിയിരിക്കുകയാണ്, ഇത് ഉടൻ വിപണിയിലെത്തുന്ന സ്കോഡ എസ്‌യുവിയുടെ ഇന്റീരിയറിനെക്കുറിച്ച് ഹ്രസ്വവും വ്യക്തവുമായ ഒരു രൂപം നൽകുന്നു.

പുറത്തിറങ്ങും മുമ്പ് കുഷാഖിന്റെ ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ; വീഡിയോ

കുഷാഖിന്റെ ഡാഷ്‌ബോർഡിന് പിയാനോ ബ്ലാക്ക് ലക്സ് തീമിൽ ഒരുക്കിയിരിക്കുന്ന ലളിതവും എന്നാൽ മനോഹരവുമായ രൂപകൽപ്പനയാണുള്ളത്. കണക്റ്റഡ് കാർ ടെക്കിനൊപ്പം ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്ന 10 ഇഞ്ച് വലുപ്പമുള്ള ഫ്ലോട്ടിംഗ്-ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സെന്റർ കൺസോളിന് ലഭിക്കുന്നു.

പുറത്തിറങ്ങും മുമ്പ് കുഷാഖിന്റെ ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ; വീഡിയോ

ഇൻസ്ട്രുമെന്റ് കൺസോളിൽ സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനുമുള്ള പരമ്പരാഗത ഡയലുകളുണ്ട്, നടുവിൽ TFT മൾട്ടി-ഇൻഫോ ഡിസ്പ്ലേയും സജ്ജീകരിച്ചിരിക്കുന്നു.

പുറത്തിറങ്ങും മുമ്പ് കുഷാഖിന്റെ ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ; വീഡിയോ

ഇരട്ട സ്‌പോക്ക് ഡിസൈനോടുകൂടിയ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എസ്‌യുവിക്ക് ലഭിക്കും. പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോ-ഡിമ്മിംഗ് ഹെഡ്‌ലാമ്പുകൾ, ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ്, സ്‌കോഡ ആറ്-സ്പീക്കർ ഓഡിയോ സിസ്റ്റം (പ്ലസ് സബ്‌വൂഫർ), വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, കൂൾഡ് ഗ്ലോവ്ബോക്‌സ്, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ഓട്ടോ-ഫോൾഡിംഗ് ORVM -കൾ എന്നിവ ഓഫറിലെ മറ്റ് സവിശേഷതകളാണ്. ഓട്ടോൃഡിമ്മിംഗ് IRVM, നാല് യു‌എസ്ബി-C സോക്കറ്റുകൾ (മുൻവശത്ത് രണ്ട്, പിന്നിൽ രണ്ട്) എന്നിവയും വാഹനത്തിൽ വരുന്നു.

പുറത്തിറങ്ങും മുമ്പ് കുഷാഖിന്റെ ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ; വീഡിയോ

കംഫർട്ട് നന്നായി പരിപാലിച്ചുകൊണ്ട് മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. പിൻ നിര യാത്രക്കാർക്കായി എസി വെന്റുകളുണ്ട്, ക്യാബിന്റെ ബ്ലാക്ക് & ഗ്രേ നിറത്തിലുള്ള കളർ സ്കീമും ഇതിന് പ്രീമിയം ഫീൽ നൽകുന്നു.

പുറത്തിറങ്ങും മുമ്പ് കുഷാഖിന്റെ ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ; വീഡിയോ

ഒരു ഇലക്ട്രിക് സൺറൂഫും നിർമ്മാതാക്കൾ ഓഫർ ചെയ്യുന്നു, കൂടാതെ കൂടുതൽ പ്രായോഗികതയ്ക്കായി, ഡാഷ്‌ബോർഡിൽ ഒരു യൂട്ടിലിറ്റി റിസസുമുണ്ട്.

പുറത്തിറങ്ങും മുമ്പ് കുഷാഖിന്റെ ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ; വീഡിയോ

സ്കോഡ കുഷാഖ് ഇന്ത്യൻ വിപണിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായി ലഭ്യമാണ്. ആദ്യത്തേത് 1.0 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ത്രീ പെട്രോൾ മോട്ടോറാണ്, ഇത് യഥാക്രമം 115 bhp കരുത്തും, 175 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്.

പുറത്തിറങ്ങും മുമ്പ് കുഷാഖിന്റെ ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ; വീഡിയോ

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ചോയ്‌സുകൾ വാഹനം വാഗ്ദാനം ചെയ്യും.

പുറത്തിറങ്ങും മുമ്പ് കുഷാഖിന്റെ ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ; വീഡിയോ

രണ്ടാമത്തെ 1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർ പെട്രോൾ എഞ്ചിനാണ്, ഈ യൂണിറ്റ് 150 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ ട്രാൻസ്മിഷൻ ഉപയോഗിച്ച് ഇത് വിപണിയിലെത്തും.

കുഷാഖിന്റെ വില അടുത്ത മാസം ഔദ്യോഗികമായി വെളിപ്പെടുത്തും. സമാരംഭിക്കുമ്പോൾ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ തുടങ്ങിയവയ്‌ക്കെതിരെ ഇത് മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kushaq Interior Features Revealed In Official Video Ahead Of Launch. Read in Malayalam.
Story first published: Friday, May 7, 2021, 14:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X