കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

വാര്യരു പറയുംപോലെ ഇതയാളുടെ കാലമല്ലേ.. ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികൾ അരങ്ങുവാഴുന്ന കാലമാണത്. ഏത് മോഡൽ ഇറങ്ങിയാലും വാങ്ങാൻ ആളുള്ള കാലം. മൈക്രോ മുതൽ ആഢംബര ശ്രേണിയിൽ വരെ സ്പോർട്‌സ് യൂട്ടിലിറ്റി മോഡലുകൾ അരങ്ങുതകർക്കുകയാണ്.

കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

വിപണിയിൽ പിന്നോട്ടു പോയ വാഹന നിർമാതാക്കളെല്ലാം ഒരു എസ്‌യുവി പുറത്തിറക്കിയതോടെ ആകെ മാറിയിരിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നിസാനും സ്കോഡയും. മാഗ്നൈറ്റ് കോംപാക്‌ട് മോഡൽ വിപണിയിൽ എത്തിച്ചതോടെ നിസാന് പുതുജീവൻ ലഭിച്ചു. അതേസമയം കുഷാഖ് മിഡ്-സൈസ് എസ്‌യുവി എത്തിയതോടെ ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡിന്റെയും സ്വഭാവവും മാറി.

കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് സ്കോഡ ഓട്ടോ ഇന്ത്യ കുഷാഖിനൊപ്പം ഇടത്തരം എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിച്ചു. ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളുടെ വിൽപ്പന അളവ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എസ്‌യുവി നാല് മാസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ രേഖപ്പെടുത്തിയതായാണ് ഇപ്പോൾ കമ്പനി വിശദീകരിച്ചിരിക്കുന്നത്.

കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

ഈ ആഴ്ച്ച സ്കോഡ അതിന്റെ പുതിയ മിഡ്-സൈസ് സെഡാനായ സ്ലാവിയ അടുത്ത വർഷം ആദ്യം ലൈനപ്പിൽ ചേരുന്നതോടെ സ്കോഡ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുകയും ചെയ്യും. കമ്പനിയുടെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിൽ പ്രാദേശികമായി നിർമിക്കുന്ന ആദ്യത്തെ മോഡലാണ് ഈ എസ്‌യുവി. 95 ശതമാനത്തിലധികം പ്രാദേശികവൽക്കരിച്ച MQB A0 IN ആർക്കിടെക്ച്ചറിലാണ് വാഹനം ഒരുങ്ങിയിരിക്കുന്നതും.

കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

ഇക്കാരണത്താൽ തന്നെ എസ്‌യുവിയുടെ വില മത്സരാധിഷ്ഠിതമായി പിടിച്ചു നിർത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ആക്റ്റീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായി ഏഴ് വേരിയന്റുകളില്‍ അവതരിപ്പിച്ചിരിക്കുന്ന കുഷാഖിന് 10.50 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

1.5 ലിറ്റർ നാല് സിലിണ്ടർ ടിഎസ്ഐ, 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് സ്കോഡ കുഷാഖിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് ജോടിയാക്കിയിരിക്കുന്ന 1.0 ലിറ്റർ എഞ്ചിൻ 115 bhp കരുത്തിൽ 178 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുള്ള 1.5 ലിറ്റർ യൂണിറ്റ് 150 bhp പവറിൽ 250 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഇന്ധനക്ഷമത ഉറപ്പു വരുത്തുന്നതിനായി ടിഎസ്ഐ ഓപ്ഷനിൽ ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയും സ്കോഡ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ വേഗത കുറഞ്ഞ സമയങ്ങളിൽ ഇസിയു ഇന്ധനം ലാഭിക്കാൻ എഞ്ചിന്റെ രണ്ട് സിലിണ്ടറുകൾ സ്വമേധയ പ്രവർത്തന രഹിതമാകും.

കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

കുഷാഖിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നത് അംബീഷൻ, സ്റ്റൈൽ വേരിയന്റിൽ മാത്രമാണ്. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ തികച്ചും യൂറോപ്യൻ രൂപഭംഗിയിലാണ് വാഹനം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. സ്കോഡ കരോക്ക്, കോഡിയാക് എന്നീ എസ്‌യുവി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഡിസൈൻ ഭാഷ്യമാണിത് എന്നും പറയാം.

കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

ക്രോം രൂപരേഖകളുള്ള കമ്പനിയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ,ഫോഗ് ലാമ്പുകൾ എന്നിവയാണ് കുഷാഖിന്റെ രൂപഭംഗി പൂർത്തിയാക്കുന്ന കാര്യങ്ങൾ. എസ്‌യുവിയുടെ ടോപ്പ് വേരിയന്റിൽ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഇൻ-കാർ വൈ-ഫൈ, കണക്റ്റഡ് കാർ ടെക്നോളജി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ ഒരു സൺറൂഫ് തുടങ്ങിയ സവിശേഷതകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഇലക്ട്രിക് സൺറൂഫ്, സെന്റർ കൺസോളിലെ ടച്ച് പാനലുകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സീറ്റുകൾക്ക് ഡ്യുവൽ ടോൺ ലെതർ അപ്ഹോൾസ്റ്ററി, സ്കോഡയുടെ സ്വന്തം 6 സ്പീക്കർ സിസ്റ്റം തുടങ്ങിയ സജ്ജീകരണങ്ങളും കുഷാഖിലുണ്ട്.

കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

സുരക്ഷാ സവിശേഷതകളിലും കേമനാണ് സ്കോഡ കുഷാഖ്. 6 എയർബാഗുകൾ, എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡ് ആയി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് ക്യാമറ, മൾട്ടി കൊളിഷൻ ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകൾ എന്നിവയെല്ലാമാണ് കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.

കുഷാഖിനെ നെഞ്ചിനേറ്റി ഇന്ത്യ; 4 മാസത്തിനിടെ നേടിയെടുത്തത് 15,000 ബുക്കിംഗുകളെന്ന് സ്കോഡ

കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, ടോറാന്‍ഡോ റെഡ് മെറ്റാലിക്, ഹണി ഓറഞ്ച് മെറ്റാലിക്, കാര്‍ബണ്‍ സ്റ്റീല്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് സ്കോഡ കുഷാഖ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഇന്ത്യയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ്, റെനോ ഡസ്റ്റർ, മാരുതി എസ്-ക്രോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയുമായാണ് സ്കോഡ മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda kushaq recorded 15000 bookings in just over four months details
Story first published: Tuesday, November 16, 2021, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X