ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ ഭീമൻമാർ അരങ്ങുവാഴുന്ന ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്യൻ വാഹന നിർമാതാക്കളായ സ്കോഡ അവതരിപ്പിച്ച മോഡലായിരുന്നു കുഷാഖ്.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

സംസ്കൃത ഭാഷയിൽ രാജാവെന്നും ചക്രവർത്തിയെന്നുമൊക്കെ അർഥം വരുന്ന വാക്കാണ് കുഷാഖ് എന്നത്. ഇത് അറം പറ്റുന്ന വിജയമാണ് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ നിന്നും സ്കോഡയുടെ മോഡൽ സ്വന്തമാക്കിയിരിക്കുന്നത്.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചതിന് ശേഷം കുഷാഖ് 20,000 യൂണിറ്റുകളാണ് ഇതുവരെ നേടിയെടുത്തിരിക്കുന്നതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ. ഈ വർഷം ജൂണിലാണ് എസ്‌യുവി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

തങ്ങളുടെ സെയിൽസ്, സർവീസ് ശൃംഖലകളുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ, ആക്രമണാത്മകമായി വിപുലീകരിച്ചതിന്റെ ഫലമായാണ് ഈ വിൽപ്പന വർധനവെന്ന് സ്കോഡ അഭിപ്രായപ്പെടുന്നു. 2020-ൽ 38 ടച്ച്‌പോയിന്റുകളായിരുന്ന ഡീലർ ശൃംഖല 2021-ൽ 70 ടച്ച്‌പോയിന്റുകളായി വർധിച്ചു.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

വിപണിയിൽ കഴിഞ്ഞ വർഷം ചെക്ക് വാഹന നിർമ്മാതാക്കളുടെ ഉപഭോക്തൃ ടച്ച്‌പോയിന്റുകൾ 84 ശതമാനം വളർച്ച കൈവരിച്ചതായാണ് കണക്കുകളും. ദക്ഷിണ മേഖലയിലുടനീളമുള്ള വിൽപ്പനയിൽ 90 ശതമാനം വളർച്ചയുണ്ടായതായും കമ്പനി അറിയിച്ചു. ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ സ്കോഡ ഓട്ടോ ഇന്ത്യ ആക്രമണാത്മക നെറ്റ്‌വർക്ക് വിപുലീകരണ പ്രയാണത്തിലാണിപ്പോൾ.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

ഈ പദ്ധതിക്ക് കീഴിൽ ആദ്യമെത്തിയ കുഷാഖിന് ഇത്രയും സ്വീകാര്യത ലഭിച്ചത് സ്കോഡയ്ക്ക് പുതിയ പ്രതിഛായ തന്നെയാണ് നൽകിയിരിക്കുന്നത്. എസ്‌യുവി ശക്തമായ ഡിമാൻഡ് രേഖപ്പെടുത്തുകയും ചെയ്തതോടെ അടുത്ത വർഷം ആദ്യം സ്ലാവിയ കോംപാക്‌ട് സെഡാൻ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

അതിനു പിന്നാലെ പുതിയ മുൻനിര ഓഫറായി 2022 ജനുവരിയിൽ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റും അവതരിപ്പിക്കും. 95 ശതമാനത്തിലധികം പ്രാദേശികവൽക്കരിച്ച MQB A0 IN ആർക്കിടെക്ച്ചറിലാണ് സ്കോഡ കുഷാഖിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

ആക്റ്റീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായി ഏഴ് വേരിയന്റുകളില്‍ അവതരിപ്പിച്ചിരിക്കുന്ന കുഷാഖിന് 10.50 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇത്രയും വലിയ തോതിൽ പ്രാദേശികവത്ക്കരണം നടത്തിയതിനാലാണ് വില ഇത്രയും മികച്ച രീതിയിൽ നടപ്പിലാക്കാൻ സ്കോഡയ്‌ക്ക് സാധിച്ചത്.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

ഡീസൽ എഞ്ചിനിൽ നിന്നും പൂർണമായും പിൻമാറിയ സ്കോഡ ഇന്ത്യ രണ്ട് ടർബോ പെട്രോൾ എഞ്ചിനിലാണ് കുഷാഖിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റുകളിൽ 1.0 ലിറ്റർ, 3 സിലിണ്ടർ ടിഎസ്ഐ യൂണിറ്റാണ് തുടിപ്പേകുന്നത്.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

ആറു സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറു സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിൻ 115 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം കുഷാഖിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 1.5 ലിറ്റർ നാല് സിലിണ്ടർ ടിഎസ്ഐ യൂണിറ്റാണ് ഇടംപിടിച്ചിരിക്കുന്നത്.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുള്ള 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ 150 bhp പവറിൽ 250 Nm torque വികസിപ്പിക്കാനും ശേഷിയുള്ളതാണ്. ഇതുകൂടാതെ ഉയർന്ന ഇന്ധനക്ഷമത നൽകുന്നതിനായി രണ്ട് എഞ്ചിനുകളിലും ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയും സ്കോഡ പരിചയപ്പെടുത്തുന്നുണ്ട്.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

വേഗത കുറഞ്ഞ സമയങ്ങളിൽ ഇസിയു ഇന്ധനം ലാഭിക്കാൻ എഞ്ചിന്റെ രണ്ട് സിലിണ്ടറുകൾ സ്വമേധയ പ്രവർത്തന രഹിതമാവുന്ന സംവിധാനമാണിത്. സ്കോഡ കുഷാഖിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നത് അംബീഷൻ, സ്റ്റൈൽ എന്നീ വേരിയന്റുകളിൽ മാത്രമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ യൂറോപ്യൻ അഴകുള്ള സ്കോഡ കരോക്ക്, കോഡിയാക് എന്നീ എസ്‌യുവി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്റ്റൈലിംഗാണ് കുഷാഖിനുമുള്ളത്. കൂടാതെ എൽഇഡി ലൈറ്റിംഗ് പോലുള്ള എല്ലാ ആധുനിക സജ്ജീകരണങ്ങളും എസ്‌യുവിക്കുണ്ടെന്നതും ശ്രദ്ധേയമാണ്. അകത്തളത്തിലും ഈ മേൻമകളെല്ലാം കാണാം.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഇൻ-കാർ വൈ-ഫൈ, കണക്റ്റഡ് കാർ ടെക്നോളജി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ ഒരു സൺറൂഫ് തുടങ്ങിയ സവിശേഷതകളാണ് സ്കോഡ കുഷാഖിൽ സജ്ജീകരിച്ചിരിക്കുന്നത്.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

കൂടാതെ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സീറ്റുകൾക്ക് ഡ്യുവൽ ടോൺ ലെതർ അപ്ഹോൾസ്റ്ററി എന്നിവയും വാഹനത്തിലുണ്ട്. കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, ടോറാന്‍ഡോ റെഡ് മെറ്റാലിക്, ഹണി ഓറഞ്ച് മെറ്റാലിക്, കാര്‍ബണ്‍ സ്റ്റീല്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലും എസ്‌യുവി സ്വന്തമാക്കാം.

ബുക്കിംഗ് 20,000 പിന്നിട്ടു, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി കുഷാഖ്

ഇതോടൊപ്പം അടുത്ത വർഷം കുഷാഖ് എസ്‌യുവിയുടെ മോണ്ടെ കാർലോ പതിപ്പിനെയും ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയും സ്കോഡ രൂപവൽക്കരിക്കുന്നുണ്ട്. വരാനിരിക്കുന്ന പുതിയ വകഭേദം ടോപ്പ് സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda kushaq suv garnered over 20 000 bookings since launch in 2021 june
Story first published: Monday, December 13, 2021, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X