ഉപഭോക്താക്കളുടെ ആവശ്യം പ്രമാണിച്ച് Kushaq ഓട്ടോമാറ്റിക് പരിഷ്കരിച്ച് Skoda

സ്കോഡ ഇന്ത്യ കുഷാഖ് മിഡ്-സൈസ് എസ്‌യുവിയുടെ ടോപ്പ്-എൻഡ് സ്റ്റൈൽ ഓട്ടോമാറ്റിക് വേരിയന്റുകൾ അപ്‌ഡേറ്റുചെയ്‌തിരിക്കുകയാണ്.

ഉപഭോക്താക്കളുടെ ആവശ്യം പ്രമാണിച്ച് Kushaq ഓട്ടോമാറ്റിക് പരിഷ്കരിച്ച് Skoda

പുതിയ പരിഷ്കരണങ്ങൾക്കൊപ്പം മുമ്പ് വാഗ്ദാനം ചെയ്തിരുന്ന രണ്ട് എണ്ണത്തിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ആറ് എയർബാഗുകളും, അതോടൊപ്പം ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ഉൾപ്പെടെയുള്ള ചില അധിക സുരക്ഷാ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നു.

ഉപഭോക്താക്കളുടെ ആവശ്യം പ്രമാണിച്ച് Kushaq ഓട്ടോമാറ്റിക് പരിഷ്കരിച്ച് Skoda

1.0 ലിറ്റർ TSI, 1.5-ലിറ്റർ TSI ഓട്ടോമാറ്റിക് സ്റ്റൈൽ വേരിയന്റുകൾക്ക് ഈ പുതിയ സുരക്ഷാ സവിശേഷതകൾ ലഭിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഉപഭോക്താക്കളുടെ ആവശ്യം പ്രമാണിച്ച് Kushaq ഓട്ടോമാറ്റിക് പരിഷ്കരിച്ച് Skoda
Skoda Kushaq New Price Old Price
Style 1.0-litre TSI AT ₹16.20 Lakh ₹15.80 Lakh
Style 1.5-litre TSI DSG ₹18.00 Lakh ₹17.60 Lakh

ഈ അപ്പ്ഡേറ്റുകൾ മോഡലുകളുടെ വില വർധനവിനും കാരണമായി. സ്കോഡ ഈ രണ്ട് വേരിയന്റുകളുടെയും വില 40,000 രൂപയോളം വർധിപ്പിച്ചു. ഇതിനർത്ഥം സ്റ്റൈൽ 1.0 ലിറ്റർ TSI ഓട്ടോമാറ്റിക് വേരിയന്റ് ഇപ്പോൾ 16.20 ലക്ഷം രൂപയ്ക്കാണ് വൽപ്പനയ്ക്കെത്തുന്നത് എന്നാണ്. അതേസമയം റേഞ്ച്-ടോപ്പിംഗ് സ്റ്റൈൽ 1.5 ലിറ്റർ TSI DSG -ക്ക് 18 ലക്ഷം രൂപയാണ് വില, എല്ലാ വിലകളും, എക്സ്-ഷോറൂമാണ്.

ഉപഭോക്താക്കളുടെ ആവശ്യം പ്രമാണിച്ച് Kushaq ഓട്ടോമാറ്റിക് പരിഷ്കരിച്ച് Skoda

കുഷാഖിന്റെ മുൻനിര ഓട്ടോമാറ്റിക് വേരിയന്റുകൾ പോലും മുമ്പ് രണ്ട് എയർബാഗുകൾ മാത്രമേ വാഗ്ദാനം ചെയ്തിരുന്നുള്ളൂ, അതോടൊപ്പം TPMS -ഉം ലഭ്യമായിരുന്നില്ല. എന്നാൽ മാനുവൽ വേരിയന്റുകൾക്ക് ഈ രണ്ട് സുരക്ഷാ സവിശേഷതകൾ ലഭിച്ചിരുന്നതിനാൽ ഉപഭോക്തൃ ഫീഡ്‌ബാക്ക് ലഭിച്ചതിന് പിന്നാലെ തന്നെ സ്കോഡ ഈ മാറ്റങ്ങൾ വരുത്തി എന്നത് ശ്രദ്ധേയമാണ്.

ഉപഭോക്താക്കളുടെ ആവശ്യം പ്രമാണിച്ച് Kushaq ഓട്ടോമാറ്റിക് പരിഷ്കരിച്ച് Skoda

ABS വിത്ത് EBD, TCS, റിയർ പാർക്കിംഗ് ക്യാമറ, മൾട്ടി-കോളീഷൻ ബ്രേക്കിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ആന്റി-സ്ലിപ്പ് റെഗുലേഷൻ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, റോൾ ഓവർ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് എസ്‌യുവിയിൽ നിർമ്മാതാക്കൾ ഓഫർ ചെയ്യുന്ന മറ്റ് സേഫ്റ്റി ഫീച്ചറുകൾ.

ഉപഭോക്താക്കളുടെ ആവശ്യം പ്രമാണിച്ച് Kushaq ഓട്ടോമാറ്റിക് പരിഷ്കരിച്ച് Skoda

1.0 ലിറ്റർ മൂന്ന് സിലിണ്ടർ TSI ടർബോ പെട്രോൾ എൻജിനും 1.5 ലിറ്റർ നാല് സിലിണ്ടർ TSI മോട്ടോറുമാണ് സ്‌കോഡ കുഷാഖിന്റെ ഹൃദയം. ആദ്യത്തേത് 116 bhp പവറും 178 Nm torque ഉം സൃഷ്ടിക്കുന്നു, രണ്ടാമത്തേത് പരമാവധി 150 bhp കരുത്തും 250 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു.

ഉപഭോക്താക്കളുടെ ആവശ്യം പ്രമാണിച്ച് Kushaq ഓട്ടോമാറ്റിക് പരിഷ്കരിച്ച് Skoda

രണ്ട് മോട്ടോറുകളിലും ഒരു ആറ് സ്പീഡ് ഗിയർബോക്സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു, അതേസമയം 1.0 ലിറ്റർ TSI യൂണിറ്റിന് ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുമായും ലഭിക്കും, മറുവശത്ത് വലിയ 1.5 ലിറ്റർ എഞ്ചിന് ഏഴ് സ്പീഡ് DSG യൂണിറ്റും ഓപ്ഷണലായി ലഭിക്കും.

ഉപഭോക്താക്കളുടെ ആവശ്യം പ്രമാണിച്ച് Kushaq ഓട്ടോമാറ്റിക് പരിഷ്കരിച്ച് Skoda

സ്കോഡ കുഷാഖ് നിലവിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്‌ക്കെതിരെയാണ് മതിസരിക്കുന്നത്, എന്നാൽ ഉടൻ തന്നെ സ്വന്തം കസിൻ, ഫോക്‌സ്‌വാഗൺ ടൈഗൂണിൽ നിന്നും മത്സരം നേരിടേണ്ടിവരും.

ഉപഭോക്താക്കളുടെ ആവശ്യം പ്രമാണിച്ച് Kushaq ഓട്ടോമാറ്റിക് പരിഷ്കരിച്ച് Skoda

എന്നാൽ ഈ വർഷം ജൂണ്‍ മാസത്തില്‍ വിപണിയില്‍ എത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ചെക്ക്-റിപ്പബ്ലിക്കൻ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നാളിതുവരെ മിഡ്-സൈസ് എസ്‌യുവിക്ക് 10,000 -ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഉപഭോക്താക്കളുടെ ആവശ്യം പ്രമാണിച്ച് Kushaq ഓട്ടോമാറ്റിക് പരിഷ്കരിച്ച് Skoda

ഓഗസ്റ്റ് മാസം ആദ്യ വാരത്തിലാണ് വാഹനത്തിന് 6,000 -ൽ പരം ബുക്കിംഗ് ലഭിച്ചതായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്, ഇപ്പോള്‍ ഇത് 10,000 യൂണിറ്റ് കടന്നതിനാല്‍ എസ്‌യുവിക്ക് വിപണിയിൽ സ്ഥിരമായ ഡിമാന്‍ഡ് ഉണ്ടെന്നാണ് ബ്രാൻഡ് വിശ്വസിക്കുന്നത്. 95 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരണമുള്ള ഇന്ത്യ-നിര്‍ദ്ദിഷ്ട MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് സ്‌കോഡ കുഷാഖ് ഒരുങ്ങിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Skoda launched updated kushaq at models with 6 airbags and tpms system
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X