ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ വളർച്ച കണ്ട് കണ്ണുതള്ളി നിന്നവരാണ് നാം എല്ലാവരും. ദിനംപ്രതി വർധിച്ചു വന്ന ഇന്ധന വിലയും ദൈനംദിന യാത്രാ ചെലവും ഗണ്യമായി ഉയർന്നതോടെയാണ് ആളുകളെല്ലാം ഇതര ഗതാഗത മാർഗങ്ങളെ തേടിയിറങ്ങിയത്.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ധാരാളം ഉണ്ടെങ്കിലും നമ്മുടെ വിപണിയിൽ കാറുകൾക്കായുള്ള ഓപ്ഷനുകൾ ഈ ശ്രേണിയിൽ വളരെ കുറവാണ്. പേരെടുത്തു പറയാൻ ഇലക്‌ട്രിക് സെഗ്മെന്റിൽ ടാറ്റ നെക്സോൺ, ഹ്യുണ്ടായി കോന, എംജി ZS എന്നിവ മാത്രമാണ് നിലവിലുള്ളത് അല്ലെങ്കിൽ ആഢംബര വിഭാഗത്തിലേക്ക് കടക്കണം.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

ഒരു കാർ വാങ്ങുന്നത് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. ഒരു പ്രീമിയം ബ്രാൻഡായി വാഹന പ്രേമികൾക്കിടയിലേക്ക് എത്തിയവരാണ് സ്കോഡ. ആദ്യകാലങ്ങളിൽ ഈ അഡ്രസ് മോശമായി ബാധിച്ചെങ്കിലും അടുത്തിടെ പുതിയ തന്ത്രങ്ങളുടെ ഭാഗമായി എത്തിയ കുഷാഖ് സ്കോഡയുടെ മുഖംമിനുക്കിയെന്നു വേണം പറയാൻ.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

പുതിയ മിഡ്-സൈസ് എസ്‌യുവിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ സ്‌കോഡ ഓട്ടോ ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിന് തയാറെടുക്കുകയാണ്. രാജ്യത്ത് ഇലക്ട്രിക് കാറുകൾ നിർമിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം. എന്നിരുന്നാലും, സിബിയു അല്ലെങ്കിൽ സികെഡി റൂട്ട് ഉപയോഗിച്ച് സ്കോഡ തുടക്കത്തിൽ ഇവികൾ പുറത്തിറക്കിയേക്കും.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

യൂറോപ്പിൽ മികച്ച പ്രതികരണം നേടിയ എന്യാക് ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇന്ത്യൻ വിപണിയിലെ സ്‌കോഡയുടെ ആദ്യത്തെ വൈദ്യുത വാഹനം. നിരത്തിൽ പരീക്ഷിക്കുന്നതിനായി അടുത്ത വർഷം ഒരുപക്ഷേ കുറച്ച് എന്യാക് മോഡലുകളെ കൊണ്ടുവരുമെന്ന് സ്കോഡ ഓട്ടോ ബോർഡ് ചെയർമാൻ തോമസ് ഷാഫറാണ് വ്യക്തമാക്കിയത്. യൂറോപ്പിൽ കാർ സൂപ്പർ വിജയമാണ് നേടിയെടുത്തത്.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

ഇത് ഇന്ത്യയിലും പ്രവർത്തിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് നിർമിക്കുന്ന ഇലക്ട്രിക് കാറുകൾക്കായുള്ള മോഡുലാർ പ്ലാറ്റ്‌ഫോമായ MEB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സ്‌കോഡ എന്യാക്.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

ഈ പ്ലാറ്റ്‌ഫോം ഇതിനകം ഫോക്‌സ്‌വാഗണ്‍ iD.4, ഔഡി Q4 ഇ-ട്രോൺ, ഫോക്‌സ്‌വാഗണ്‍ iD.3 എന്നിവയ്ക്ക് പിന്തുണയേകുന്നുണ്ട്. പുതിയ എന്യാക് ഇവി ക്യാബിനിനുള്ളിൽ ധാരാളം സ്ഥലം വാഗ്ദാനം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. ഇതിന് ഏകദേശം 4.7 മീറ്റർ നീളമാണുള്ളത്. കൂടാതെ 585 ലിറ്റർ ബൂട്ട് സ്പേസും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. പിൻ സീറ്റുകൾ മടക്കി 1,710 ലിറ്റർ വരെ ബൂട്ട് സ്പേസ് വർധിപ്പിക്കാനും സാധിക്കും.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

യൂറോപ്പിലെ സ്കോഡ എന്യാക് ഒന്നിലധികം ബാറ്ററി സംവിധാനങ്ങളോടെയാണ് നിരത്തിൽ എത്തുന്നത്. 340 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 55kWh ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ ഹൃദയം. 510 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 77kWh ഉപയോഗിക്കാവുന്ന ബാറ്ററി പായ്ക്ക് ഉള്ള റിയർ വീൽ ഡ്രൈവ് മോട്ടോറും ഉണ്ട്. കൂടാതെ ഓൾ വീൽ സംവിധാനമുള്ള ഒരു സ്പോർട്ടിയർ RS പതിപ്പും ഇലക്‌ട്രിക് എസ്‌യുവിക്കുണ്ട്.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

എന്യാക്കിന്റെ സ്പോർട്ടിയർ പതിപ്പിൽ മൊത്തം 225kW ഔട്ട്പുട്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. അത് യഥാക്രമം 302 bhp കരുത്തും, 460 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. 6.2 സെക്കൻഡിനുള്ളിൽ 0-100kmph ആക്സിലറേഷനും 180 കിലോമീറ്ററിന്റെ ഇലക്ട്രോണിക് നിയന്ത്രിത ടോപ് സ്പീഡും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

125 കിലോവാട്ട് വരെ വേഗത്തിൽ ചാർജ് ചെയ്യാൻ സ്‌കോഡ എന്യാക്കിന് കഴിയും. അതായത് ഇത് വെറും 38 മിനിറ്റിനുള്ളിൽ 5 മുതൽ 80 ശതമാനം വരെ ചാർജ് ആകുമെന്ന് സാരം. എന്നിരുന്നാലും പരമാവധി നിരക്ക് സ്റ്റാൻഡേർഡായി 50kW ആണ്. 62kWh ബാറ്ററിയിൽ 100kW ഓപ്ഷണലായി 82kWh ബാറ്ററിയിൽ 125kW ഓപ്ഷണലായും ലഭ്യമാക്കിയിട്ടുണ്ട്.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

ഇന്ത്യയിൽ ഏകദേശം 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വില വരുമെന്ന് പ്രതീക്ഷിക്കുന്ന എന്യാക് iV പുറത്തിറക്കാൻ സ്കോഡ CKD (കംപ്ലീറ്റ്‌ലി നോക്ഡ് ഡൗൺ) റൂട്ട് ആയിരിക്കും തെരഞ്ഞെടുക്കുക. മാത്രമല്ല ഇലക്‌ട്രിക് എസ്‌യുവി 2023-ന്റെ തുടക്കത്തിലായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യതകൾ തെളിയുക. ഇന്ത്യയിൽ ചെറിയ ബാറ്ററി ഓപ്ഷനുകളുള്ള ടൂ-വീൽ ഡ്രൈവ് പതിപ്പായിരിക്കാം സ്‌കോഡ വാഗ്ദാനം ചെയ്യുക.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

കാരണം ഇത് വിപണിയിൽ കൂടുതൽ താങ്ങാനാവുന്ന വിലയിൽ അവതരിപ്പിക്കാനാവുമെന്നതിനാലാണ്.നേരിട്ടുള്ള ഇറക്കുമതിയായി എന്യാക് iV കൊണ്ടുവരുന്നത് വിപണിയിലേക്കുള്ള ഏറ്റവും എളുപ്പവും വേഗമേറിയതുമായ തീരുമാനമായിരിക്കും.

ഇലക്‌ട്രിക്കാണ് ഭാവി; Enyaq എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Skoda

എന്നാൽ ഉയർന്ന കസ്റ്റംസ് തീരുവ ഇലക്ട്രിക് മോഡലിനെ വിലയേറിയതാക്കും. ടെസ്‌ലയുടെ സ്ഥാപകനായ എലോൺ മസ്‌ക്കും ഹ്യുണ്ടായി ഉൾപ്പടെയുള്ള മറ്റ് വാഹന നിർമാതാക്കളുടെ തലവന്മാരുടെയും ഇന്ത്യയിലെ ടാക്‌സ് വെട്ടികുറയ്ക്കണമെന്ന് അഭ്യർഥിച്ചിരുന്നെങ്കിലും ഇതുവരെ കേന്ദ്ര സർക്കാർ അനുകൂലമായ തീരുമാനങ്ങളൊന്നും തന്നെ എടുത്തിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda planning to introduce the enyaq iv all electric suv in india soon
Story first published: Friday, November 12, 2021, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X