റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

സ്കോഡ റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക് എത്തുന്നുവെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം ഇല്ലോളമായി. എന്നാൽ വാഹന പ്രേമികൾക്ക് സന്തോഷിക്കാം. ഈ വർഷം അവസാനിക്കുന്നതിനു മുന്നോടിയായി പിൻമുറക്കാരൻ നിരത്തുകൾ കൈയ്യടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്കോഡ.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

പ്രായമാകുന്ന റാപ്പിഡ് സെഡാനെ മാറ്റിസ്ഥാപിക്കുന്ന ഒരു ഇടത്തരം സെഡാനായിരിക്കും പുതിയ മോഡൽ. പുതുതലമുറ ആവർത്തനത്തിന്റെ രേഖാചിത്രം പങ്കുവെച്ചാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് വാഹനത്തിന്റെ അവതരണം സ്ഥിരീകരിച്ചിരിക്കുന്നത്.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

വരാനിരിക്കുന്ന മിഡ്-സെഡാന്റെ ഒരു ഡിസൈനർ മത്സരവും കമ്പനി ആരംഭിച്ചിട്ടുണ്ട്. വളർന്നുവരുന്ന ഇന്ത്യൻ ഡിസൈനർമാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിക്ക് സ്കോഡ രൂപംകൊടുത്തിരിക്കുന്നത്. ഈ മത്സരത്തിൽ പങ്കെടുക്കാൻ 2021 ഓഗസ്റ്റ് 18 വരെയാണ് അവസരം.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

തുടർന്ന് അതിൽ നിന്നും മികച്ച അഞ്ച് എൻട്രികൾ 2021 ജൂലൈ 23 ഓടെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അതിനുശേഷം ഷോർട്ട്‌ലിസ്റ്റുകളിൽ നിന്ന് അന്തിമ വിജയിയെ കമ്പനി പ്രഖ്യാപിക്കും. ഗുരുപ്രതാപ് ബൊപ്പറായ്, MD SAVWIPL, സാക് ഹോളിസ്, ബ്രോഡ് ഡയറക്ടർ സ്കോഡ ഓട്ടോ ഇന്ത്യ, ഡിസൈൻ മേധാവി ഒലിവർ സ്റ്റെഫാനി എന്നിവരടങ്ങുന്നതാണ് വിധികർത്താക്കൾ.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

18 വയസിന് മുകളിലുള്ളവർക്ക് www.camowithskoda.com ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അവരുടെ ഡിസൈൻ സമർപ്പിച്ച് മത്സരത്തിൽ പങ്കെടുക്കാം. വിജയിക്ക് സ്കോഡ ഹെഡ് ഓഫ് ഡിസൈൻ ഒലിവർ സ്റ്റെഫാനിയെ പ്രാഗിലെ സ്കോഡ ഓട്ടോയുടെ ആസ്ഥാനത്ത് കാണാനുള്ള അവസരം ലഭിക്കും.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

പുതിയ സ്കോഡ സെഡാനെ സ്കോഡ സ്ലാവിയ എന്ന് വിളിക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യൻ നിരത്തുകളിൽ സെഡാൻ പലതവണ പരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഇത് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയായിരിക്കും നിർമിക്കുകയും ചെയ്യുക.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

പുതിയ മോഡൽ നിലവിലുള്ളതിനേക്കാൾ വളരെ വലുതായിരിക്കും. 2,651 മില്ലീമീറ്റർ നീളമുള്ള വീൽബേസായിരിക്കും സ്സാവിയക്ക് ഉണ്ടായിരിക്കുക. ഇത് വിശാലമായ ക്യാബിനും വലിയ ബൂട്ട് സ്പോസും ഉറപ്പാക്കും.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

ഇന്ത്യയിൽ സ്കോഡ സ്ലാവിയ മിഡ്-സൈസ് സെഡാൻ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ് എന്നിവയോടാകും മാറ്റുരയ്ക്കുക. കുഷാഖിനെ ശക്തിപ്പെടുത്തുന്ന 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും വാഹനത്തിന് തുടിപ്പേകുക.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

ഇത് പരമാവധി 113 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും റാപ്പിഡിന്റെ പകരക്കാരൻ ഉപയോഗിക്കുന്ന ഗിയർബോക്‌സ് ഓപ്ഷനുകൾ.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

147 bhp പവറും 250 Nm torque ഉം വികസിപ്പിക്കാൻ കെൽപ്പുള്ള ഒരു 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റും സെഡാനിൽ വാഗ്‌ദാനം ചെയ്തേക്കാം. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കുമായാകും ജോടിയാക്കുക.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

അതായത് സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലെ ഏറ്റവും ശക്തമായ മോഡലായിരിക്കും സ്കോഡ സ്ലാവിയ എന്ന് സാരം. ഇതേ എഞ്ചിൻ സജ്ജീകരണം തന്നെയായിരിക്കും ഫോക്‌സ്‌വാഗൺ വെന്റോയുടെ പിൻമുറക്കാരനും ഉപയോഗിക്കുക.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

നിലവിലുള്ള സ്‌കോഡ റാപ്പിഡ് വിപണിയില്‍ എത്തിയിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് ഒരു പുതുതലമുറക്കാരനെ കൊണ്ടുവരാൻ കമ്പനി നിർബന്ധിതരാവുന്നത്. കാഴ്ച്ചയിൽ അൽപം പഴക്കം തോന്നുമെങ്കിവും പെർഫോമൻസിലും പ്രായോഗികതയിലും റാപ്പിഡ് ഇന്നും കേമനാണ്.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

അതിനുള്ള ഉദാഹരണമാണ് മോശമല്ലാത്ത വിൽപ്പന സെഡാന് ലഭിക്കുന്നത്. എന്നാൽ സ്ലാവിയയിലൂടെ വാഹനത്തെ കൂടുതൽ ആധുനികമാക്കാനാണ് സ്കോഡപദ്ധതിയിട്ടിരിക്കുന്നത്. കൂടുതല്‍ സവിശേഷതകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് തുടങ്ങിയവ സമ്മാനിച്ച് കൂടുതൽ കേമനാക്കും.

റാപ്പിഡിന്റെ പകരക്കാൻ വിപണിയിലേക്ക്; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് സ്കോഡ

ഇവയോടൊപ്പം ഒരു പൂർണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സൺറൂഫ്, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുന്ന അപ്‌ഗ്രേഡുചെയ്‌ത ഉപകരണ ലിസ്റ്റ് മോഡലുകളിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda rapid successor slavia sedan launch confirmed via official design sketch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X