മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

നേരത്തെ സ്കോഡ നിരയിൽ ഒക്‌ടാവിയക്കും റാപ്പിഡിനുമായിരുന്നു താരപദവി. എന്നാൽ അടുത്തിടെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ പുതിയ കുഷാഖ് എത്തിയതോടെ ആ കിരീടം മിഡ്-സൈസ് എസ്‌യുവിയിലേക്ക് കൈമാറി സെഡാനുകൾ സൈഡായി. നിലവിൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും മികച്ച വെല്ലുവിളി ഉയർത്താനും മോഡലിനായുട്ടുണ്ട്.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

ആക്രമാണാത്മകമായ വില നിർണയം കൂടി കഴിഞ്ഞതോടെ ഇരുകൈയ്യും നീട്ടിയാണ് ജനം Skoda Kushaq എസ്‌യുവി സ്വീകരിച്ചിരിക്കുന്നത്. 10.50 ലക്ഷം രൂപ മുതൽ 17.60 ലക്ഷം രൂപ വരെയാണ് ഈ യൂറോപ്യൻ ബ്രാൻഡിന്റെ പുതിയ മോഡലിനായി മുടക്കേണ്ട വില. കഴിഞ്ഞ വർഷം എക്സ്പോയിൽ സ്കോഡ പ്രദർശിപ്പിച്ച വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് കുഷാഖ് നിർമിച്ചിരിക്കുന്നതും.

കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി കുഷാഖിന്റെ മേൻമകൾ എണ്ണിപ്പറയുന്ന പുതിയൊരു പരസ്യ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്ന മികച്ച സവിശേഷതകളെ എടുത്തുകാണിക്കുകയാണ് പുതിയ വീഡിയോയിലൂടെ ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് ലക്ഷ്യമിടുന്നതും.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

സ്കോഡ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ എസ്‌യുവിയുടെ പുറംഭാഗത്തുനിന്ന് ആരംഭിച്ച് അകത്തേക്ക് നീങ്ങുന്നു. ഇന്ത്യൻ അവസ്ഥകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സ്കോഡ കുഷാഖ്.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

സ്കോഡ കരോക്ക്, കോഡിയാക്ക് എസ്‌യുവി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഡിസൈൻ ഭാഷ്യമാണ് ഇത് പിന്തുടർന്നിരിക്കുന്നതും. ക്രോം രൂപരേഖകളുള്ള കമ്പനിയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള മിനുസമാർന്ന ലുക്ക് നൽകുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, തൊട്ടുതാഴെയുള്ള ഫോഗ് ലാമ്പുകൾ എന്നിവയാണ് പുറംമോടിയിലെ പ്രധാന കാഴ്ച്ചകൾ.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

മുൻവശത്തു നിന്ന് നോക്കിയാൽ ഒരു സ്കോഡയുടെ എസ്‌യുവി തന്നെയാണ് കുഷാഖ് എന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. ഇനി വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ കാറിന് ചുറ്റും കട്ടിയുള്ള ക്ലാഡിംഗാണ് ശ്രദ്ധേയമാകുന്നത്. ഫെൻഡറിൽ ഒരു സ്കോഡ ബാഡ്‌ജും കാണാം.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

17 ഇഞ്ച് അറ്റ്ലസ് അലോയ് വീലുകളാണ് വശങ്ങളിൽ പ്രീമിയം ലുക്ക് സമ്മാനിക്കാൻ കാരണമായിരിക്കുന്നത്. സ്കോഡ കുഷാഖിനൊപ്പം ഒരു ഫംഗ്ഷണൽ റൂഫ് റെയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതും മികച്ചൊരു തീരുമാനമായിരുന്നു എന്നുവേണം കരുതാൻ. പിന്നിലേക്ക് നീങ്ങുമ്പോൾ റൂഫ് മൗണ്ട് ചെയ്ത സ്പോയിലറും ഷാർക്ക് ഫിൻ ആന്റിനയും ഉണ്ട്.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

എസ്‌യുവി പിന്നിൽ നിന്നും മസ്ക്കുലർ ഭാവത്തോടെയാണ് കാണപ്പെടുന്നത്. ബൂട്ടിൽ സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകളും സ്കോഡ കുഷാഖ് ബ്രാൻഡിംഗുമാണ് ഇടംപിടിച്ചിരിക്കുന്നത്. പുറകിൽ ഒരു കൃത്രിമ സിൽവർ നിറമുള്ള സ്കിഡ് പ്ലേറ്റും കമ്പനി നൽകിയിട്ടുണ്ട്.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

അകത്തളത്തിലേക്ക് നോക്കിയാൽ കുഷാഖിനൊപ്പം മാന്യമായ ഫീച്ചറുകളാണ് സ്കോഡ അണിനിരത്തിയിരിക്കുന്നത്. അതിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഇലക്ട്രിക് സൺറൂഫ്, സെന്റർ കൺസോളിലെ ടച്ച് പാനലുകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സീറ്റുകൾക്ക് ഡ്യുവൽ ടോൺ ലെതർ അപ്ഹോൾസ്റ്ററി എന്നവയെല്ലാമുണ്ട്.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

തീർന്നില്ല, അതോടൊപ്പം മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, സ്കോഡയുടെ സ്വന്തം 6 സ്പീക്കർ സിസ്റ്റം എന്നിവയും ശ്രദ്ധപിടിച്ചുപറ്റും. സുരക്ഷാ സവിശേഷതയിലും നിർമാണ നിലവാരത്തിലും ഒരു വിട്ടുവീഴ്ച്ചയുമില്ലാതെയാണ് കുഷാഖിനെ സ്കോഡ വാർത്തെടുത്തിരിക്കുന്നത്.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

സ്‌കോഡ കുഷാക്ക് സ്റ്റാൻഡേർഡായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ ഉൾപ്പടെ ആറ് എയർബാഗുകളാണ് മൊത്തം വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, മൾട്ടി കൊളീഷൻ ബ്രേക്കിംഗ്, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് സിസ്റ്റം, ആന്റി-സ്ലിപ്പ് റെഗുലേഷൻ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, റോൾഓവർ പ്രൊട്ടക്ഷൻ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

കുഷാഖിനൊപ്പം സ്കോഡ വാഗ്ദാനം ചെയ്യുന്ന മറ്റൊരു സവിശേഷത ആക്റ്റ് സിലിണ്ടർ ടെക്നോളജി ആണ്. എഞ്ചിനിൽ കൂടുതൽ സമ്മർദ്ദം ചെലുത്താത്തപ്പോൾ ഈ സവിശേഷത നാല് സിലിണ്ടറുകളിൽ രണ്ടെണം പ്രവർത്തന രഹിതമാക്കുന്നു. ഈ സംവിധാനം കാറിന്റെ മൊത്തത്തിലുള്ള ഇന്ധനക്ഷമത മെച്ചപ്പെടുത്താനാണ് സഹായിക്കുന്നത്.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

രണ്ട് പെട്രോൾ എഞ്ചിനുകളാണ് സ്കോഡ കുഷാഖിന് തുടിപ്പേകുന്നത്. അതിൽ 1.0 ലിറ്റർ ടർബോചാർജ്‌ഡ്, 1.5 ലിറ്റർ ടർബോചാർജ്‌ഡ് യൂണിറ്റുകളാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. കുറഞ്ഞ ശേഷിയുള്ള എഞ്ചിൻ 115 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് ഒരു മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാം.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

മറുവശത്ത് വലിയ 1.5 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിൻ പരമാവധി 150 bhp പവറും 250 Nm torque ഉം സൃഷ്ടിക്കും. ഈ എഞ്ചിൻ ഒരു മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DSG ഗിയർബോക്സ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഈ എസ്‌യുവി അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വിപണിയിൽ എത്തുന്നത്.

മേന്മകൾ എണ്ണിപറഞ്ഞ് Skoda; Kushaq എസ്‌യുവിയുടെ പുത്തൻ പരസ്യ വീഡിയോ കാണാം

എന്നാൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അല്ലെങ്കിൽ സ്കോഡയെ ഒരു വെർച്വൽ കോക്ക്പിറ്റ് എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നതും കൂടുതൽ സവിശേഷതകളും നൽകുന്ന കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ ഭാവിയിൽ അവതരിപ്പിച്ചേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda released new television commercial video for kushaq compact suv
Story first published: Saturday, September 4, 2021, 17:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X