പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പുതുക്കിയ തന്ത്രത്തിന്റെ ഭാഗമായി സ്‌കോഡ പുതിയ സി-സെഗ്‌മെന്റ് സെഡാൻ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. സ്ലാവിയ എന്നു പേരിട്ടിരിക്കുന്ന മോഡലിനെ ജനപ്രിയമായ റാപ്പിഡിന്റെ ആത്മീയ പിൻഗാമിയായാകും അറിയപ്പെടുക.

പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

ഈ വർഷം ജൂണിൽ ചെക്ക് വാഹന നിർമാതാക്കൾ പുതിയ ഒക്‌ടാവിയയും കുഷാഖ് എസ്‌യുവിയും പുറത്തിറക്കിയിരുന്നു. ഡിസൈൻ, ഫീച്ചറുകളുടെ ലിസ്റ്റ്, പെർഫോമൻസ് എന്നിവയുടെ കാര്യത്തിൽ കാര്യമായ നവീകരണമായിരിക്കും സ്ലാവിയ പരിചയപ്പെടുത്തുക. റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌കോഡ സ്ലാവിയയ്ക്ക് സ്‌പോർട്ടി ലുക്കും ഫീലുമായിരിക്കും ഉണ്ടായിരിക്കുക.

പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

ചില സ്റ്റൈലിംഗ് ബിറ്റുകൾ പുതിയ ഒക്ടാവിയയിൽ നിന്ന് കടമെടുത്ത സംഭവ വികാസങ്ങളും കാണാനാവും. സ്ലാവിയയുടെ ബോഡിയിലുടനീളം ഷാർപ്പ് ക്രീസുകളും ഗ്രോവുകളും ഉണ്ടായിരിക്കുംമെന്നതാണ് മറ്റൊരു സവിശേഷത. അത് സെഡാന്റെ ദൃശ്യഭംഗി വർധിപ്പിക്കാനും ഏറെ സഹായകരമാവും.

പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

സിഗ്നേച്ചർ സ്ലാറ്റഡ് ഗ്രിൽ, സ്ലീക്ക് ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും, ക്രിസ്പ് ഫ്രണ്ട് ആൻഡ് റിയർ ബമ്പർ, സ്‌പോർട്ടി അലോയ് വീലുകൾ, സംയോജിത ടേൺ സിഗ്നലുകളുള്ള ബോഡി നിറമുള്ള ORVM-കൾ, ബ്ലാക്ക്-ഔട്ട് ബി പില്ലർ, ചരിഞ്ഞ റൂഫ്‌ലൈൻ, എഡ്ജ് ടെയിൽ ലാമ്പുകൾ എന്നിവ വരാനിരിക്കുന്ന പ്രീമിയം സെഡ്ന്റെ ചില പ്രധാന ഡിസൈൻ സവിശേഷതകളിൽ ഉൾപ്പെടുന്നു. ടോപ്പ് എൻഡ് മോഡലുകൾക്ക് സൺറൂഫ് വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

ആകാംക്ഷയെല്ലാം അവസാനിപ്പിച്ച് അടുത്തിടെ സി-സെഗ്മെന്റ് സെഡാന്റെ പ്രോട്ടോടൈപ്പിനെയും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്കോഡ സ്ലാവിയ 2021 നവംബർ 18-ന് ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി ഉറപ്പു നൽകിയിരിക്കുന്നത്. അരങ്ങേറ്റത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കാറിന്റെ ഇന്റീരിയറിന്റെ രേഖാ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ബ്രാൻഡ്.

പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

ഷാർപ്പ് രൂപകൽപ്പനയോടെ സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ സ്ലാവിയ തലയെടുപ്പോടെ നിൽക്കും. ശ്രേണിയിലെ മിക്ക എതിരാളികളേക്കാളും നീളവും വീതിയും ഉയരവുമാണ് സ്കോഡ സെഡാനുണ്ടാവുക. പുതിയ ഹോണ്ട സിറ്റി മാത്രമാണ് സ്ലാവിയയേക്കാൾ നീളവും ഉയരവും ഉള്ളത്. എന്നിരുന്നാലും സ്ലാവിയ വീൽബേസ് 2,651 മില്ലിമീറ്ററാണ്. വലിയ അളവുകൾ ഉള്ളതിനാൽ സ്ലാവിയ അകത്ത് കൂടുതൽ ഇടമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

അതോടൊപ്പം തന്നെ മികച്ച ഇൻ-ക്ലാസ് ബൂട്ട് സ്പേസും ഇതിന് ഉണ്ടായിരിക്കും. കുഷാഖിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് സ്ലാവിയയും രംഗപ്രവേശം ചെയ്യുന്നത്. ഇതിന് ഉള്ളിൽ സമാനമായ ഒരു കൂട്ടം സവിശേഷതകൾ ലഭിക്കും. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണ, ലെതർ സീറ്റുകൾ, ഓട്ടോ എസി, വയർലെസ് ചാർജിംഗ്, സ്കോഡ സൗണ്ട് സിസ്റ്റം എന്നിവ ടോപ്പ് എൻഡ് വേരിയന്റുകളുടെ ചില സാധ്യതകളിൽ ഉൾപ്പെടുന്നു.

പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

സ്കോഡ കണക്ട് ആപ്പ് വഴിയും കണക്റ്റിവിറ്റി ഫീച്ചറുകൾ ലഭ്യമാകും. ഇതുവഴി ലൈവ് വെഹിക്കിൾ ട്രാക്കിംഗ്, സ്പീഡ് ട്രാക്കിംഗ്, ജിയോഫെൻസ് അലേർട്ടുകൾ, പാർക്കിംഗ് ലൊക്കേഷൻ ഫൈൻഡർ, ഡിവൈസ് ടാംപർ അലേർട്ട്, ടോ അലേർട്ട്, ലൊക്കേഷനുള്ള എമർജൻസി എസ്എംഎസ്, റോഡ് സൈഡ് അസിസ്റ്റൻസ്, ഡ്രൈവിംഗ് ബിഹേവിയർ അനാലിസിസ് എന്നിവയും കമ്പനി ലഭ്യമാക്കും.

പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

കുഷാഖിൽ നിന്നുള്ള അതേ എഞ്ചിൻ ഓപ്ഷനുകളുമായാകും സ്ലാവിയയും നിരത്തിലെത്തുക. എന്നിരുന്നാലും, സെഡാന്റെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഇവ മാറ്റപ്പെടും. 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിൻ 5,000-5,500 rpm-ൽ 114 bhp പരമാവധി കരുത്തും 1,750-4,500 rpm-ൽ 178 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 148 bhp പവറിൽ 250 Nm torque നൽകുന്ന 1.5 ലിറ്റർ ടിഎസ്‌ഐ പെട്രോൾ യൂണിറ്റാണ് മറ്റൊരു എഞ്ചിൻ. ഇത് 6 സ്പീഡ് മാനുവൽ, 7 സ്പീഡ് DSG യൂണിറ്റുകളുടെ ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം തെരഞ്ഞെടുക്കാം.

പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

സ്കോഡ സ്ലാവിയയുടെ സുരക്ഷാ സവിശേഷതകളിൽ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഇബിഡി ഉള്ള എബിഎസ്, ഹിൽ ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആന്റി-തെഫ്റ്റ് അലാറം, ഫ്ലോട്ടിംഗ് കോഡ് സിസ്റ്റമുള്ള എഞ്ചിൻ ഇമ്മൊബിലൈസർ, റിയർ വ്യൂ ക്യാമറയും സെൻസറും എന്നിവ ഉൾപ്പെടാം.

പുറംപോലെ അകവും കെങ്കേമം; സ്ലാവിയ സെഡാന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

പുതുക്കിയ ഫീച്ചറുകളും മെച്ചപ്പെട്ട പ്രകടനവും ഉള്ളതിനാൽ സ്കോഡ സ്ലാവിയയ്ക്ക് റാപ്പിഡിനേക്കാൾ ഉയർന്ന വില പ്രതീക്ഷിക്കാം. ഇത് ഒരു പ്രീമിയം സി-സെഗ്‌മെന്റ് സെഡാൻ ആയി സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയുള്ള വില ശ്രേണിയിലാകാം സ്ലാവിയ വിപണിയിലെത്തുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda released upcoming slavia interior sketch images
Story first published: Tuesday, November 9, 2021, 15:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X