ഏതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ സ്‌കോഡ കുഷാഖ്; ഡെലിവറി ആരംഭിച്ചു

ഏറെ പ്രതീക്ഷയോടെ ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ, ഇന്ത്യയില്‍ അവതരിപ്പിച്ച മോഡലാണ് കുഷാഖ്. വാഹനത്തിന്റെ ഡെലിവറി ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി.

ഏതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ സ്‌കോഡ കുഷാഖ്; ഡെലിവറി ആരംഭിച്ചു

നിലവില്‍ 1.0 ലിറ്റര്‍ TSI എഞ്ചിന്‍ പതിപ്പ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. 1.5 ലിറ്റര്‍ TSI-യുടെ ഡെലിവറികള്‍ ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 25,000 രൂപയാണ് വാഹനത്തിന്റെ ബുക്കിംഗ് തുക.

ഏതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ സ്‌കോഡ കുഷാഖ്; ഡെലിവറി ആരംഭിച്ചു

ബുക്കിംഗ് ആരംഭിച്ച് വെറും 10 ദിവസത്തിനുള്ളില്‍, കുഷാഖിനായി 2,500 ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്നും സ്‌കോഡ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കോഡയുടെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ ഉല്‍പ്പന്നമാണ് കുഷാഖ്.

ഏതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ സ്‌കോഡ കുഷാഖ്; ഡെലിവറി ആരംഭിച്ചു

പ്രാദേശികവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനും, വില പിടിച്ചു നിര്‍ത്തുന്നതിനുമായി പുതിയ MQB A0 IN പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. പുതിയ പ്ലാറ്റ്‌ഫോം കാരണം, 2,651 മില്ലിമീറ്റര്‍ സെഗ്മെന്റിലെ മികച്ച വീല്‍ബേസുകളിലൊന്നാണ് കുഷാഖ് വാഗ്ദാനം ചെയ്യുന്നത്.

ഏതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ സ്‌കോഡ കുഷാഖ്; ഡെലിവറി ആരംഭിച്ചു

വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂണും ഇതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. റാപ്പിഡിന് മുകളില്‍ ഇടംപിടിക്കുന്ന പുതിയ സെഡാനിലും സ്‌കോഡ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് ANB എന്ന രഹസ്യനാമമാണ് നല്‍കിയിരിക്കുന്നത്. ഈ മോഡലിനും സമാന പ്ലാറ്റ്‌ഫോമം തന്നെയാകും കമ്പനി ഉപയോഗിക്കുക.

ഏതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ സ്‌കോഡ കുഷാഖ്; ഡെലിവറി ആരംഭിച്ചു

1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI എഞ്ചിനുകളോടെയാണ് കുഷാഖ് വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍ എഞ്ചിന്‍ 115 bhp പരമാവധി പവറും 178 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യുന്നു.

ഏതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ സ്‌കോഡ കുഷാഖ്; ഡെലിവറി ആരംഭിച്ചു

സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, പോളോ ജിടി എന്നിവയില്‍ കണ്ട അതേ എഞ്ചിന്‍, ഗിയര്‍ബോക്‌സ് കോമ്പിനേഷനാണ് ഇത്. എന്നാല്‍ കൂടുതല്‍ ശക്തമായ കരുത്തും ടോര്‍ക്ക് ഔട്ട്പുട്ടും ഉല്‍പാദിപ്പിക്കുന്നതിന് എഞ്ചിന്‍ ചെറുതായി കമ്പനി ട്യൂണ്‍ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ സ്‌കോഡ കുഷാഖ്; ഡെലിവറി ആരംഭിച്ചു

1.5 ലിറ്റര്‍ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 7 സ്പീഡ് DSG ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. അതേസമയം ഈ മോഡല്‍ വൈകി മാത്രമേ വിപണിയില്‍ എത്തുകയുള്ളു.

ഏതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ സ്‌കോഡ കുഷാഖ്; ഡെലിവറി ആരംഭിച്ചു

ആക്റ്റീവ്, ആമ്പിഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് കുഷാഖ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, ഭാവിയില്‍ സ്‌കോഡ അവതരിപ്പിക്കുന്ന ഒരു പുതിയ ടോപ്പ് എന്‍ഡ് മോണ്ടെ കാര്‍ലോ വേരിയന്റ് ഉണ്ടാകാമെന്നും സൂചനകളുണ്ട്.

ഏതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ സ്‌കോഡ കുഷാഖ്; ഡെലിവറി ആരംഭിച്ചു

ആക്റ്റീവ് വേരിയന്റ് 1.0 TSI ഉപയോഗിച്ച് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ, അതും ഒരു മാനുവല്‍ ഗിയര്‍ബോക്‌സ് ഉപയോഗിച്ച് മാത്രം. മറ്റ് രണ്ട് വേരിയന്റുകളില്‍, നിങ്ങള്‍ക്ക് 1.0 TSI ഉപയോഗിച്ച് ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കും. 1.5 TSI യൂണിറ്റ് സ്‌റ്റൈല്‍ വേരിയന്റില്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഒരു ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സ് എന്നിവ ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യും.

ഏതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ സ്‌കോഡ കുഷാഖ്; ഡെലിവറി ആരംഭിച്ചു

10.50 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില. ടോപ്പ് എന്‍ഡ് വേരിയന്റിന് 17.60 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. മാരുതി സുസുക്കി എസ്-ക്രോസ്, റെനോ ഡസ്റ്റര്‍, നിസാന്‍ കിക്‌സ്, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികള്‍ക്കെതിരെയാണ് കുഷാഖ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Skoda Started Kushaq SUV Delivery In India, Find Here All Details. Read in Malayalam.
Story first published: Monday, July 12, 2021, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X