കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും ഒരുങ്ങി; പരീക്ഷണയോട്ടവുമായി സ്കോഡ

എസ്‌യുവി വിപണി ഏറെക്കാലമായി കാത്തിരിക്കുന്ന മോഡലാണ് ബിഎസ്-VI സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്. വാഹനത്തിനായി ഇനി അധികം കാത്തിരിക്കേണ്ടന്നാണ് ലഭിക്കുന്ന വിവരം.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും ഒരുങ്ങി; പരീക്ഷണയോട്ടവുമായി സ്കോഡ

ഉത്സവ സീസണിൽ അടുക്കുന്നതിനോട് അനുബന്ധിച്ച് കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്ക് എത്താനാണ് സാധ്യത. അതിന്റെ ഭാഗമായി ഇന്ത്യൻ നിരത്തുകളിൽ എസ്‌യുവിയുടെ പരീക്ഷണയോട്ടവും ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് ആരംഭിച്ചിരിക്കുകയാണ്.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും ഒരുങ്ങി; പരീക്ഷണയോട്ടവുമായി സ്കോഡ

മറകളൊന്നുമില്ലാതെയാണ് കോഡിയാക്കിനെ പരീക്ഷണത്തിനായി നിരത്തിലെത്തിച്ചത് എന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ മുൻഗാമിയിൽ നിന്നും എന്തെല്ലാം മാറ്റങ്ങൾ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഉണ്ടാകുമെന്ന വ്യക്തതയും ഇതോടെ പുറത്തുവന്നിട്ടുണ്ട്.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും ഒരുങ്ങി; പരീക്ഷണയോട്ടവുമായി സ്കോഡ

മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ബ്രാൻഡിന്റെ നിർമാണ കേന്ദ്രത്തിന് അടുത്താണ് ബിഎസ്-VI കോഡിയാക്കിനെ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയത്. രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ നിരവധി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാണ് സ്കോഡ വാഹനത്തിൽ അണിനിരത്തുന്നത്.

ബോണറ്റ് പുതിയതാണെന്നും റേഡിയേറ്റർ ഗ്രില്ലിന്റെ വലിപ്പം വർധിച്ചിട്ടുണ്ടെന്നും മോട്ടോർബീം പുറത്തുവിട്ട ചിത്രങ്ങളും വീഡിയോയും വെളിപ്പെടുത്തുന്നു. മെലിഞ്ഞ ഹെഡ്‌ലാമ്പുകളാണ് പുതുമയിൽ ശ്രദ്ധേയം. അതോടൊപ്പം ക്രോമിന്റെ അഭാവം വാഹനത്തെ കൂടുതൽ ആകർഷകവുമാക്കുന്നുണ്ട്.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും ഒരുങ്ങി; പരീക്ഷണയോട്ടവുമായി സ്കോഡ

കൂടാതെ കോഡിയാക്കിന്റെ ഫ്രണ്ട് ബമ്പർ പുനർരൂപകൽപ്പന ചെയ്തതോടൊപ്പം ഒരു വലിയ ലോവർ എയർ ഡാം സമ്മാനിക്കാനും സ്കോഡ തയാറായിട്ടുണ്ട്. മറ്റ് പരിഷ്ക്കാരങ്ങളിൽ

ടെയിൽ ലാമ്പുകളും പുതിയ മേൽക്കൂര സ്‌പോയിലറും ഉൾപ്പെടുമുണ്ട്.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും ഒരുങ്ങി; പരീക്ഷണയോട്ടവുമായി സ്കോഡ

അലോയ് വീലുകൾ ഒരു പുതിയ ഡിസൈനാണ് അവതരിപ്പിക്കുന്നത്. പുറംമോടി പോലെ തന്നെ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറും ചില പുനരവലോകനങ്ങൾ നേടും. 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലായിരിക്കും ആദ്യം കണ്ണിൽപെടുക.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും ഒരുങ്ങി; പരീക്ഷണയോട്ടവുമായി സ്കോഡ

അതേസമയം ക്യാബിൻ ഒരു ബീജ് നിറത്തിലുള്ള അപ്‌ഹോൾസ്റ്ററിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ഡാഷ്‌ബോർഡിൽ 9.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും. അതിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ അനുയോജ്യമായിരിക്കും.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും ഒരുങ്ങി; പരീക്ഷണയോട്ടവുമായി സ്കോഡ

ഇൻസ്ട്രുമെന്റ് കൺസോളിന് 10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് ഡിസ്‌പ്ലേയാണ് സ്കോഡ സമ്മാനിക്കുന്നത്. ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽ‌ഗേറ്റ് എന്നിവയും വാഹനത്തിന്റെ സവിശേഷതകളിൽ നിറയും.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും ഒരുങ്ങി; പരീക്ഷണയോട്ടവുമായി സ്കോഡ

ബീജ് ലെതറിൽ പൊതിഞ്ഞ സീറ്റുകൾ പവർ വഴി ക്രമീകരിക്കാനും വായുസഞ്ചാരമുള്ളതാകാനും സാധ്യതയുണ്ട്. അതോടൊപ്പം പ്രീമിയം എസ്‌യുവി ഖ്യാതിക്ക് അടിവരയിടുന്നതിനായി ഒരു മസാജ് ഫംഗ്ഷനും കോഡിയാക്കിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും ഒരുങ്ങി; പരീക്ഷണയോട്ടവുമായി സ്കോഡ

മുഖംമിനുക്കലിനൊപ്പം കൂടുതൽ ശക്തമായ എഞ്ചിൻ ഓപ്ഷനുമായാണ് കോഡിയാക് ഇന്ത്യൻ വിപണിയിൽ ഇത്തവണ കളംനിറയുക. 2.0 ലിറ്റർ 4 സിലിണ്ടർ ടർബോ-പെട്രോൾ യൂണിറ്റാകും എസ്‌യുവിക്ക് തുടിപ്പേകുക. ഇത് പരമാവധി 190 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും ഒരുങ്ങി; പരീക്ഷണയോട്ടവുമായി സ്കോഡ

ഈ എഞ്ചിൻ ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും ജോടിയാക്കുക. 4x4 സിസ്റ്റവും ഓഫറിൽ സ്കോഡ വാഗ്‌ദാനം ചെയ്യുമെന്നതും സ്വാഗതാർഹമാണ്. ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ്, സിട്രൺ C5 എയർക്രോസ്, ടൊയോട്ട ഫോർച്യൂണർ എന്നീ മോഡലുകളുമായാകും കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Started Testing The Kodiaq Facelift SUV In India. Read in Malayalam
Story first published: Wednesday, July 28, 2021, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X