6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

ഇന്ത്യയിൽ സ്കോഡയുടെ രാശി തെളിയിച്ച മോഡലാണ് അടുത്തിടെ പുറത്തിറങ്ങിയ മിഡ്-സൈസ് എസ്‌യുവിയായ കുഷാഖ്. വാഹനത്തിന്റെ വിജയത്തിനു ശേഷം മോഡൽ നിരയിലേക്ക് പുതിയൊരു വേരിന്റിനെ കൂടി കൂടി ഉടൻ പുറത്തിറക്കുമെന്ന് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കൾ അറിയിച്ചിരുന്നു.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

കഴിഞ്ഞ മാസം 6 എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവുമുള്ള കുഷാഖിന്റെ 1.5 ഡിഎസ്ജി വേരിയന്റ് പുറത്തിറക്കുമെന്നാണ് സ്കോഡ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മിഡ്-സൈസ് എസ്‌യുവിയുടെ പുതുക്കിയ വകഭേദം ഇതുവരെ വിപണിയിൽ എത്താതിൽ ആരാധകർ നിരാശയിലായിരുന്നു.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

കമ്പനിയിൽ നിന്നുമുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നവീകരിച്ച വേരിയന്റ് നവംബർ ആദ്യ പകുതിയിൽ പുറത്തിറക്കും. തുടർന്ന് ഡെലിവറികൾ നവംബർ അവസാനത്തോടെ ആരംഭിക്കും. സ്കോഡയുടെ ഔദ്യേഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കുഷാഖിന്റെ 1.5 ഡിഎസ്ജി പതിപ്പിന്റെ അവതരണത്തെ കുറിച്ചുള്ള ഇക്കാര്യം ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

ശരിക്കും നിലവിലുള്ള കുഷഖിന്റെ 1.5 ഡിസ്‌ജി വേരിയന്റിൽ ഇരട്ട എയർബാഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം കൂടി എസ്‌യുവിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ചില ഉപഭോക്താക്കൾ ഇതിനെക്കുറിച്ച് പരാതിപ്പെട്ടതിനെ തുടർന്നാണ് ടോപ്പ് എൻഡ് വേരിയന്റിലേക്ക് ഈ സവിശേഷതകൾ നൽകാമെന്ന് സ്കോഡ തീരുമാനിച്ചത്.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

സ്കോഡയുടെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്‌ടർ സാക് ഹോളിസ് കഴിഞ്ഞ മാസം സ്‌കോഡ ഉപഭോക്തൃ ഫീഡ്‌ബാക്ക് ശ്രദ്ധിച്ചിട്ടുണ്ടെന്നും അതിനാൽ 6 എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ഉപയോഗിച്ച് പുതുക്കിയ കുഷാഖിന്റെ ടോപ്പ് എൻഡ് സ്റ്റൈൽ വേരിയന്റ് വിപണിയിൽ എത്തിക്കുമെന്നുമാണ് വ്യക്തമാക്കിയത്.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

പുതിയ വേരിയന്റിന് 18 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വിലയായി സ്കോഡ നിശ്ചയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സ്റ്റൈൽ വേരിയന്റിന് ധാരാളം ഉപകരണങ്ങളും സവിശേഷതകളും കൂട്ടിച്ചേർത്താണ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുക. അതിൽ ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിറർ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് പുഷ്-ബട്ടൺ, ഇലക്ട്രിക് സൺറൂഫ്, ആന്റി-തെഫ്റ്റ് അലാറം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം ഉൾപ്പെടും.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

കൂടാതെ 17 ഇഞ്ച് അറ്റ്ലസ് അലോയ് വീലുകൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, വിൻഡോ ക്രോം ഗാർണിഷ്, ട്രങ്ക് ക്രോം ഗാർണിഷ്, ഫ്രണ്ട് ബമ്പറിലെ ക്രോം ഹൈലൈറ്റുകൾ, ക്രോം ആക്‌സന്റുകളുള്ള ബോഡി-നിറമുള്ള ഡോർ ഹാൻഡിലുകൾ, 6 ഹൈ-പെർഫോമൻസ് സ്പീക്കറുകളുള്ള സ്കോഡയുടെ സൗണ്ട് സിസ്റ്റം എന്നിവയും ലഭിക്കും.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

തീർന്നില്ല, ഇതോടൊപ്പം സബ് വൂഫർ, സുഷിരങ്ങളുള്ള ബ്ലാക്ക്, ഗ്രേ നിറത്തിലുള്ള അപ്ഹോൾസ്റ്ററിയും, മുന്നിലും പിന്നിലും ആംറെസ്റ്റും ക്രോം ഡാഷ്‌ബോർഡ് ലൈനും കുഷാഖ് സ്റ്റൈൽ പതിപ്പിനെ വേറിട്ടു നിർത്തും. നിലവിൽ ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് കുഷാഖ് വിപണിയിൽ എത്തുന്നത്.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

കുഷാഖിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നത് അംബീഷൻ, സ്റ്റൈൽ വേരിയന്റിൽ മാത്രമാണ്. അതേസമയം കൂടുതൽ കരുത്തുള്ള 1.5 ടിഎസ്ഐ എഞ്ചിൻ ടോപ്പ് എൻഡ് സ്റ്റൈൽ വേരിയന്റിന് മാത്രമായി മാറ്റിവെക്കാനാണ് സ്കോഡയുടെ തീരുമാനം. നിലവിൽ 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

കുഷാഖിന്റെ വില അൽപം കൂടുതലായി തോന്നിയേക്കാമെങ്കിലും അടിസ്ഥാന ആക്റ്റീവ് വകഭേദത്തെ പോലും മികച്ച ഫീച്ചറുകളോടെയാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. സെഗ്മെന്റിലെ പ്രധാന എതിരാളികളെല്ലാം ഇതിലും കുറഞ്ഞ വിലയിൽ ഒരു അടിസ്ഥാന മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ മിക്കവാറും എല്ലാ സവിശേഷതകളും നഷ്‌ടപ്പെടുത്തുകയാണ് പതിവ്.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

1.5 ലിറ്റർ നാല് സിലിണ്ടർ ടിഎസ്ഐ, 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് സ്കോഡ കുഷാഖ് വിപണിയിൽ എത്തുന്നത്. ഡീസൽ എഞ്ചിൻ ഓപ്ഷൻ മോഡലിൽ കമ്പനി നൽകിയിട്ടില്ല. 1.0 ലിറ്റർ പതിപ്പ് പരമാവധി 115 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ചാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. മറുവശത്ത് 1.5 യൂണിറ്റ് 150 bhp പവറിൽ 250 Nm torque ആണ് വികസിപ്പിക്കുക. ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് തെരഞ്ഞെടുക്കാം.

6 എയർബാഗുകളും ടിപിഎംസും; പുത്തൻ Kushq സ്റ്റൈൽ വേരിയന്റ് നവംബറിൽ പുറത്തിറക്കുമെന്ന് Skoda

ഈ എഞ്ചിൻ ടിഎസ്ഐ ഓപ്ഷനിൽ ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയും സ്കോഡ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ വേഗത കുറഞ്ഞ സമയങ്ങളിൽ ഇസിയു ഇന്ധനം ലാഭിക്കാൻ എഞ്ചിന്റെ രണ്ട് സിലിണ്ടറുകൾ സ്വമേധയ പ്രവർത്തന രഹിതമാകും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda to launch the new 1 5 dsg variant of kushaq on november with 6 airbags and tpms
Story first published: Thursday, October 21, 2021, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X