Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

ഈ വർഷം ജൂണിലാണ് Skoda Kushaq ഇന്ത്യയിൽ അവതരിപ്പിച്ചത്. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നീ മൂന്ന് ട്രിം ലെവലുകളിൽ വാഹനം ലഭ്യമാണ്. 1.0 ലിറ്റർ TSI എഞ്ചിൻ മൂന്ന് ട്രിമ്മുകളിലും നിർമ്മാതാക്കൽ നൽകുന്നു, അതേസമയം 1.5 ലിറ്റർ TSI മോട്ടോർ നിലവിൽ ടോപ്പ്-സ്പെക്ക് 'സ്റ്റൈൽ' ഗ്രേഡിന് മാത്രമാണ് വരുന്നത്.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

ഇപ്പോൾ വെബ്ബിൽ ചോർന്ന RTO രേഖകൾ, Skoda മിഡ്-സ്പെക്ക് 'അംബീഷൻ' ട്രിമിലും 1.5 ലിറ്റർ എഞ്ചിൻ വാഗ്ദാനം ചെയ്യാൻ പദ്ധതിയിടുന്നതായി വെളിപ്പെടുത്തുന്നു.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

അംബിഷൻ 1.5 ലിറ്റർ MT, അംബിഷൻ 1.5 ലിറ്റർ DSG (ആകസ്മികമായി സർട്ടിഫിക്കറ്റിൽ AT എന്ന് പരാമർശിക്കുന്നു) എന്നിവയ്ക്കുള്ള ടൈപ്പ് അപ്പ്രൂവൽ രേഖകളാണ് ഇപ്പോൾ വെളിയിൽ വന്നിരിക്കുന്നത്.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

ഈ പുതിയ വകഭേദങ്ങൾ കൂട്ടിച്ചേർക്കുന്നത് നിർമ്മാതാക്കളെ Kushaq -ന്റെ 1.5 ലിറ്റർ TSI പതിപ്പ് കൂടുതൽ താങ്ങാനാകുന്നതാക്കാൻ സഹായിക്കും. 1.5 ലിറ്റർ യൂണിറ്റ് വരുന്ന മോഡലുകൾക്ക് നിലവിൽ 16.19 ലക്ഷം (സ്റ്റൈൽ 1.5 L MT) മുതൽ Rs. 17.59 ലക്ഷം (സ്റ്റൈൽ 1.5 L DSG) രൂപ വരെയാണ് എക്സ്-ഷോറൂം വില.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

ആംബീഷൻ ട്രിം 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ), കണക്റ്റഡ് കാർ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ, ഓൾ ഡോർ പവർ വിൻഡോകൾ, കൂൾഡ് ഗ്ലോവ് ബോക്സ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS + EBD, ESC, എൽഇഡി ലൈറ്റിംഗ് സിസ്റ്റം (ഹെഡ്‌ലൈറ്റുകൾ, ഡി‌ആർ‌എല്ലുകൾ, ടെയിൽ‌ലൈറ്റുകൾ), പിൻ പാർക്കിംഗ് ക്യാമറ മുതലായവയുമായി വരുന്നു.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർ പെട്രോൾ മോട്ടോർ യഥാക്രമം 150 bhp കരുത്തും, 250 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് DSG -യും ഉൾപ്പെടുന്നു. ഇരു ഗിയർബോക്സുകളും മുൻ ചക്രങ്ങളിലേക്ക് മാത്രം പവർ അയയ്ക്കുന്നു.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി, സിലിണ്ടർ ഡീആക്ടിവേഷൻ സാങ്കേതികവിദ്യ ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഹിൽ ഹോൾഡ് അസിസ്റ്റ് ഓട്ടോമാറ്റിക് പതിപ്പിൽ ലഭ്യമാണ്.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

Volkswagen ഗ്രൂപ്പിന്റെ 'MQB A0 IN' പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് Kushaq നിർമ്മിച്ചിരിക്കുന്നത്, ഇത് Volkswagen Taigun -നേയും പിന്തുണയ്ക്കുന്നു. Taigun എസ്‌യുവി സെപ്റ്റംബർ 23 -ന് ഇന്ത്യയിൽ ജർമ്മൻ നിർമ്മാതാക്കൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

Volkswagen Taigun അതിന്റെ എൻജിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ എന്നിവ ഉൾപ്പടെ അതിന്റെ Skoda സഹോദരനോട് മെക്കാനികലി സാമ്യമുള്ളതാണ്, എന്നാൽ രണ്ട് മോഡലുകൾക്കും അതുല്യമായ ഇന്റീരിയർ, എക്സ്റ്റീരിയർ സ്റ്റൈലിംഗ് എന്നിവ ഉണ്ടാകും.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

വരാനിരിക്കുന്ന Volkswagen കസിൻ കൂടാതെ, Hyundai Creta, Kia Seltos, Renault Duster, Maruti Suzuki S-Cross, Nissan Kicks, ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന MG Astor എന്നിവയുമായി Skoda Kushaq മത്സരിക്കുന്നു.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

മറ്റ് അനുബന്ധ വാർത്തകളിൽ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമ്മാതാക്കളായ Skoda ഇന്ത്യൻ വിപണിയിൽ പുതുക്കിയ Kodiaq എസ്‌യുവി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. നവീകരിച്ച എക്സ്റ്റീരിയർ ഇന്റീരിയർ സ്റ്റൈലിംഗും പുതുക്കിയ പവർട്രെയിനും വാഹനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

2021 -ന്റെ അവസാനത്തോടെ മോഡലിനെ വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ പ്ലാൻ. എന്നാൽ നിലവിലെ കൊവിഡ്-19 -ന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ എങ്ങനെയാവും എന്ന് പ്രവചിക്കാൻ കഴിയുകയില്ല.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

വ്യവസായത്തിലെങ്ങും അലയടിക്കുന്ന ഇവി തരംഗത്തിന്റെ ഭാഗമായി പല നിർമ്മാതാക്കളും ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നാൽ പെട്രോളിനൊപ്പം ഇലക്ട്രിക് പവർട്രെയിൻ മോഡലുകൾ ഉടനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കില്ലേന്ന് ബ്രാൻഡ് വ്യക്തമാക്കി. അഞ്ച് വർഷത്തിന് ശേഷമേ രാജ്യത്ത് ഒരു ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാൻ തങ്ങൾക്ക് പദ്ധതിയുള്ളൂ എന്ന് Skoda Auto ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് വ്യക്തമാക്കി.

Kushaq 1.5 ലിറ്റർ യൂണിറ്റിന് ചെലവ് കുറയും; പുതിയ മിഡ് സ്പെക്ക് വേരിയന്റ് പുറത്തിറക്കാനൊരുങ്ങി Skoda

ചെക്ക് റിപ്പബ്ലിക്കൻ നിർമ്മാതാക്കൾ അടുത്തിടെ പുറത്തിറക്കിയ Enyaq-IV അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും മികച്ച ഇലക്ട്രിക് എസ്‌യുവികളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ ഇവി പുറത്തിറക്കാനുള്ള വിമുഖത രാജ്യത്തിനായുള്ള Volkswagen ഗ്രൂപ്പിന്റെ പദ്ധതികളുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Skoda to offer new mid spec ambition variant for kushaq 1 5l tsi unit
Story first published: Friday, August 27, 2021, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X