ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

ലാറ്റിൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം അല്ലെങ്കിൽ ലാറ്റിൻ NCAP അടുത്തിടെ ബ്രസീലിൽ വിൽപ്പനയ്ക്കെത്തുന്ന രണ്ടാം തലമുറ Renault Duster, Suzuki Swift എന്നിവ ക്രാഷ് ടെസ്റ്റ് ചെയ്തു.

ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

രണ്ട് മോഡലുകൾക്കും ലാറ്റിൻ NCAP -ൽ നിന്ന് സീറോ-സ്റ്റാർ റേറ്റിംഗാണ് ലഭിച്ചു. ലാറ്റിൻ NCAP പരീക്ഷിച്ച Suzuki Swift മെയ്ഡ് ഇൻ ഇന്ത്യ മോഡലാണ് എന്നതാണ് കൂടുതൽ രസകരം. Maruti Suzuki -യുടെ ഗുജറാത്ത് ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രത്തിലാണ് Suzuki Swift നിർമ്മിക്കുന്നത്. പരീക്ഷിച്ച മോഡലിൽ രണ്ട് എയർബാഗുകൾ ഉണ്ടായിരുന്നു.

ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

ഹാച്ച്ബാക്കിന് അഡൾറ്റ് ഒക്യുപന്റ് ബോക്സിൽ 15.53 ശതമാനവും, ചൈൽഡ് ഒക്കുപ്പന്റ് ബോക്സിൽ പൂജ്യം ശതമാനവും, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ ആൻഡ് വൾനറബിൾ റോഡ് യൂസേർസ് ബോക്സിൽ 66.07 ശതമാനവും, സേഫ്റ്റി അസിസ്റ്റ് ബോക്സിൽ 6.98 ശതമാനം എന്നിവ ലഭിച്ചു. ഹാച്ച്ബാക്കിനും Suzuki Dzire സെഡാൻ പതിപ്പിനും ഈ ഫലം സാധുതയുള്ളതാണെന്ന് റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

ഹാച്ച്ബാക്കിന് മോശം സൈഡ് ഇംപാക്റ്റ് പരിരക്ഷയും ടെസ്റ്റ് സമയത്ത് ഒരു ഓപ്പൺ ഡോറും UN32 -ന്റെ അഭാവം കാരണം കുറഞ്ഞ വിപ്ലാഷ് സ്കോറും ഉണ്ടെന്ന് ടെസ്റ്റ് അവകാശപ്പെടുന്നു. ഹാച്ച്ബാക്കിന് സ്റ്റാൻഡേർഡ് സൈഡ് ഹെഡ് പ്രൊട്ടക്ഷൻ എയർബാഗുകളും സ്റ്റാൻഡേർഡ് ESC -യും ഇല്ലെന്ന് ലാറ്റിൻ NCAP വ്യക്തമാക്കി. കൂടാതെ Suzuki CRS പരീക്ഷയ്ക്ക് ശുപാർശ ചെയ്തിട്ടില്ല.

ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

ഡോർ തുറക്കുന്നതിനാൽ Suzuki Swift റെഗുലേഷൻ UN95 ആവശ്യകതകൾ പാസാക്കില്ലെന്ന് വാച്ച്ഡോഗ് അഭിപ്രായപ്പെട്ടു. യൂറോപ്യൻ-സ്പെക്ക് സ്വിഫ്റ്റിൽ ആറ് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നു, ലാറ്റിൻ അമേരിക്ക-സ്പെക്ക് മോഡൽ സൈഡ് ബോഡിയി & ഹെഡ് എയർബാഗുകളും ESC -ഉം നഷ്ടപ്പെടുത്തുന്നു.

ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

സ്വിഫ്റ്റിന്റെ ലാറ്റിനമേരിക്കൻ പതിപ്പ് ഇപ്പോഴും റിയർ സെന്റർ സീറ്റിംഗ് സ്ഥാനത്ത് സ്റ്റാൻഡേർഡ് ലാപ് ബെൽറ്റ് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഹൈ ഇഞ്ചുറി റിസ്കുകൾ അറിഞ്ഞുകൊണ്ടാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

ലാറ്റിൻ അമേരിക്കൻ ഉപഭോക്താക്കൾക്ക് Renault -ഉം Suzuki -യും വാഗ്ദാനം ചെയ്യുന്ന ഇത്തരം വളരെ നിലവാരം കുറഞ്ഞ സുരക്ഷാ പെർഫോമെൻസ് നിരാശപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണ് എന്ന് മോശം റേറ്റിംഗുകളെക്കുറിച്ച് അഭിപ്രായപ്പെട്ട ലാറ്റിൻ NCAP സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു. ലാറ്റിൻ NCAP ഈ മോഡലുകളുടെ സ്റ്റാൻഡേർഡ് സുരക്ഷ വളരെ വേഗം മെച്ചപ്പെടുത്താൻ Renault -നേയും Suzuki -യെയും അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

ലാറ്റിനമേരിക്കൻ ഉപഭോക്താക്കൾ യൂറോപ്പ് പോലുള്ള വിപണികളിൽ Renault/Dacia -യയും Suzuki -യും നൽകുന്ന അതേ സുരക്ഷാ സവിശേഷതകൾ ലഭിക്കുന്നതിന് അടിസ്ഥാന വിലയേക്കാൾ കൂടുതൽ നൽകേണ്ടിവരും, ചില കേസുകളിൽ ഇവ ലാറ്റിനമേരിക്കയിലും കരീബിയനിലും പോലും ലഭ്യമല്ല. പക്വതയുള്ള സാമ്പത്തിക വിപണികളിൽ നിലവാരമുള്ള അടിസ്ഥാന വാഹന സുരക്ഷ എന്നത് ലാറ്റിനമേരിക്കൻ ഉപഭോക്താക്കൾക്ക് അധിക പണം നൽകാതെ ലഭിക്കേണ്ട അവകാശമാണ്.

ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

ഈ സുരക്ഷാ സവിശേഷതകൾ റോഡ് ട്രാഫിക് പരിക്കുകളും മരണങ്ങളും പോലുള്ള ഏറ്റവും ഗുരുതരമായ അവസ്ഥകൾക്കെതിരെയുള്ള വാക്സിനുകൾ പോലെ പ്രവർത്തിക്കുന്നു. കൂടുതൽ പണം നൽകാതെ മറ്റെവിടെയെങ്കിലും വിതരണം ചെയ്യുന്ന അതേ വാക്സിൻ സ്വീകരിക്കാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ട്.

ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

2018 -ലാണ് പുതിയ തലമുറ Suzuki Swift പുറത്തിറക്കിയത്. ഈ കാർ ഗ്ലോബൽ NCAP പരീക്ഷിച്ചിരുന്നു, വാഹനത്തിന് അഡൾട്ട് സെഫ്റ്റിയിൽ ടു-സ്റ്റാർ റേറ്റിംഗും ലഭിച്ചിരുന്നു. GNCAP റിപ്പോർട്ട് അനുസരിച്ച്, സ്വിഫ്റ്റിന്റെ ബോഡിഷെൽ അസ്ഥിരമായിരുന്നു, അതിന് കൂടുതൽ ലോഡിംഗ് നേരിടാൻ കഴിയില്ല. പരീക്ഷിച്ച മോഡലിൽ ഇരട്ട എയർബാഗുകൾ, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ISOFIX ആങ്കറേജുകൾ എന്നിവ സജ്ജീകരിച്ചിരുന്നു.

ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

സുരക്ഷ റേറ്റിംഗുകൾ കുരവാണെങ്കിലും ഇന്ത്യൻ വിപണിയിലെ ബെസ്റ്റ് സെല്ലറാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക്. വിപണിയിൽ എത്തിയ കാലം മുതൽ ഇപ്പോൾ വരെ ടോപ്പ് സെല്ലിംഗ് പൊസിഷനിൽ തന്നെ കാർ നിലനിൽക്കുന്നു. നിലവിൽ മൂന്നാം തലമുറ സ്വിറഫ്റ്റിന്റെ അപ്പ്ഡേറ്റഡ് വേർഷനാണ് ഇന്ത്യൻ വിപണിയിൽ വിൽക്കപ്പെടുന്നത്. താമസിയാതെ വാഹനത്തിന്റെ പുതുതലമുറ മോഡൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ സൂപ്പർ സ്റ്റാറിന് ലാറ്റിൻ വിപണിയിൽ സീറോ-സ്റ്റാർ; Swift ലാറ്റിൻ NCAP ടെസ്റ്റ് റേറ്റിംഗ് ഇങ്ങനെ

പുതുതലമുറ മോഡലിന് കൂടുതൽ ശക്തമായ മൈൽഡ് ഹൈബ്രിഡ് സംവിധാനം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നവീകരിച്ച പവർട്രെയിനൊപ്പം വാഹനത്തിന്റെ രൂപകൽപ്പനയിലും ഡിസൈനിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അത് കൂടാതെ രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധന വിലയ്ക്ക് ആശ്വാസമായി സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഡിസയർ സെഡാൻ എന്നിവയുടെ സിഎൻജി പതിപ്പും മാരുതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇവ അധികം വൈകാതെ തന്നെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Suzuki swift clocks zero star rating latin ncap crash test
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X