കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് മാരുതി സുസുക്കി വാഗൺആർ. ഏകദേശം രണ്ട് പതിറ്റാണ്ടായി നമ്മുടെ നിരത്തുകളിൽ അരങ്ങുവാഴുന്ന ജനപ്രിയ ഫാമിലി കാറിന് ജന്മനാടായ ജപ്പാനിലും ഇത്തരമൊരു ചരിത്രം പങ്കുവെയ്ക്കാനുണ്ട്.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

നമുക്ക് ബോക്‌സി ഡിസൈനുള്ള ടോൾ-ബോയ് ഹാച്ച്ബാക്കിനെ മാത്രേ പരിചയമുള്ളൂ. എന്നാൽ വാഗൺആറിന് 'സ്മൈൽ' എന്ന പേരിൽ ഒരു പുതിയ മോഡലിനെ സമ്മാനിച്ചിരിക്കുകയാണ് സുസുക്കി. അകത്തും പുറത്തും അടിമുടി പരിഷ്ക്കാരങ്ങളുമായി എത്തുന്ന ഈ ക്യൂട്ട് കാർ ആദ്യകാഴ്ച്ചയിൽ ഏവരെയും ഒന്ന് ആകർഷിക്കാൻ പാകമാണ്.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

1.29 മില്യൺ യെൻ മുതൽ 1.71 മില്യൺ യെൻ വരെയാണ് പുതിയ വാഗൺആർ സ്മൈലിന് മുടക്കേണ്ടി വരുന്ന വില. അതായത് 8.60 ലക്ഷം രൂപ മുതൽ 11.39 ലക്ഷം രൂപ. ഈ വില പരിധിയിൽ മൂന്ന് വേരിയന്റുകളിലായാണ് ഹാച്ച്ബാക്ക് വിപണിയിൽ എത്തുന്നത്.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

ഈ പുതിയ മോഡൽ വാഗൺആർ എന്ന പേര് ഉപയോഗിക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ രൂപകൽപ്പന യഥാർഥത്തിൽ സുസുക്കി സ്പേഷ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2013-ൽ ആരംഭിച്ച സ്പേഷ്യ നിലവിൽ അതിന്റെ രണ്ടാം തലമുറ ആവർത്തനത്തിലാണ് വിപണിയിൽ എത്തുന്നത്.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

വാഗൺആർ സ്മൈലിന്റെയും സ്പേഷ്യയുടെയും ബോക്സി രൂപകൽപ്പനയിൽ സമാനതകൾ കാണാം എന്നതാണ് കൗതുകമുണർത്തുന്ന ഒരു വസ്‌തുത. എന്നിരുന്നാലും മറ്റ് മിക്ക സ്റ്റൈലിംഗ് ബിറ്റുകളും ഒരു വലിയ നവീകരണത്തിന് വിധേയമായിട്ടുണ്ട് എന്നുപറയാതെ വയ്യ.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

വാഗൺആർ സ്മൈൽ കൂടുതൽ യുവത്വവും ആകർഷകവുമാണ്. മനോഹരമായ ഓവൽ ഹെഡ്‌ലാമ്പുകളുള്ള ഒരു റെട്രോ ഫ്ലേവർ പോലും ഇതിന് ജാപ്പനീസ് ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്. ഈ പേര് ന്യായീകരിക്കും വിധം വാഗൺആർ സ്മൈലിന് ഒരു 'പുഞ്ചിരിക്കുന്ന' മുഖമാണ് കമ്പനി നൽകിയിരിക്കുന്നതും.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

വലിയ എയർ ഡാം രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ഒരു വിശാലമായ സ്ട്രിപ്പ് ഉപയോഗിച്ചാണ് ഈ സവിശേഷത സാധ്യമാക്കിയത്. ഇവ പ്രധാനമായും സ്മൈലി ഫെയ്‌സിന്റെ മുകളിലും താഴെയുമുള്ള ലിപ്പുകളെ സൂചിപ്പിക്കുന്നു. കാറിന്റെ റെട്രോ പ്രൊഫൈൽ വർധിപ്പിക്കുന്നതിനായി ക്രോമിൽ തീർത്ത ഫ്രണ്ട് ഗ്രില്ലും കാണാം.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

കാറിന്റെ വശങ്ങളിലും പിന്നിലും സുസുക്കി താരതമ്യേന ലളിതമായ ഡിസൈനാണ് നൽകിയിരിക്കുന്നത്. വിശാലമായ ഉപഭോക്തൃ അടിത്തറ ലക്ഷ്യമിടുന്ന വാഗൺആർ സ്മൈൽ വിശാലമായ സിംഗിൾ ടോണിലും ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും അണിഞ്ഞൊരുങ്ങിയാണ് വിപണിയിൽ എത്തുന്നത്.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

ഇവയിൽ പലതിനും കറുത്ത നിറമുള്ള പില്ലറുകളുള്ള ഒരു ഫ്ലോട്ടിംഗ് റൂഫ് പ്രഭാവമാണുള്ളത്. ഡ്യുവൽ-ടോൺ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് വെളുത്ത നിറമുള്ള അല്ലെങ്കിൽ കറുത്ത നിറമുള്ള റൂഫും യഥേഷ്‌ടം തെരഞ്ഞെടുക്കാം.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

അകത്ത് ഉപഭോക്താക്കൾക്ക് അനുയോജ്യമായ സുഖ സൗകര്യങ്ങൾ നൽകുന്നതിലാണ് സുസുക്കി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എളുപ്പത്തിലുള്ള കയറ്റിറക്കങ്ങൾ ഉറപ്പാക്കാൻ ബട്ടണുകളും യൂട്ടിലിറ്റികളും കമ്പനി ബുദ്ധിപൂർവം സ്ഥാപിച്ചിരിക്കുന്നു എന്നകാര്യവും ശ്രദ്ധേയമാണ്.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

അധികം അലങ്കോലമില്ലാത്ത രൂപകൽപ്പനയിലാണ് ഡാഷ്‌ബോർഡ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ അതിന്റെ ഡ്യുവൽ-ടോൺ നിറവും മനോഹരമായി തന്നെയാണ് കാണപ്പെടുന്നത്. മധ്യഭാഗത്ത് കാറിന് നാവിഗേഷനോടുകൂടിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുണ്ട്.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

പുറത്തുനിന്നുള്ള ചൂടിനേയും അൾട്രാവയലറ്റ് രശ്മികളേയും പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേക ഗ്ലാസിന്റെ ഉപയോഗം വാഗൺആർ സ്മൈലിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. കാറിന്റെ പ്രത്യേക ബോഡി ഘടനയിൽ വൈബ്രേഷനുകളും പുറത്തെ ശബ്ദവും കുറക്കാനും ഏറെ സഹായകരമായിട്ടുണ്ട്.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

സുസുക്കി വാഗൺആർ സ്മൈലിന്റെ പ്രാഥമിക യുണീക് സെല്ലിംഗ് പോയിന്റുകളിൽ ഇലക്ട്രിക് പവർ റിയർ സ്ലൈഡിംഗ് ഡോറുകളും ഉൾപ്പെടുന്നുണ്ട്. ഈ പരിഷ്ക്കാരം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയിലെ ട്രെൻഡുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നിസംശയം പറയാം.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

അടുത്ത കാലത്തായി സ്ലൈഡിംഗ് ഡോറുകളുള്ള മിനി കാറുകളുടെ ഡിമാൻഡിൽ ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. പല ഉപഭോക്താക്കൾക്കും സ്ലൈഡിംഗ് ഡോറുകൾ സാധാരണ ഹിംഗഡ് ഡോറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ എളുപ്പമുള്ള പ്രവേശനവും പുറത്തുകടക്കലും അനുവദിക്കുന്നുണ്ട്.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

660 സിസി ഇൻലൈൻ 3 സിലിണ്ടർ DOHC 12-വാൽവ് എഞ്ചിനാണ് വാഗൺആർ സ്മൈലിന് തുടിപ്പേകുന്നത്. ഐഎസ്‌ജി ഇലക്ട്രിക് മോട്ടോറും ലിഥിയം അയൺ ബാറ്ററി പാക്കും ഉള്ള അതേ എഞ്ചിനുള്ള ഒരു മൈൽഡ് ഹൈബ്രിഡ് ഓപ്ഷനും ഈ കുഞ്ഞൻ കാറിന്റെ മാറ്റുകൂട്ടുന്നുണ്ട്.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

6,500 rpm-ൽ പരമാവധി 49 bhp പവറും 5,000 rpm-ൽ 58 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയാണ് ഈ 660 സിസി എഞ്ചിനുള്ളത്. കാറിന്റെ എല്ലാ വകഭേദങ്ങളും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്. വാഗൺആർ സ്മൈലിനായി ടൂ വീൽ, ഫോർ വീൽ ഡ്രൈവ് ഓപ്ഷനുകളും ലഭ്യമാണ്.

കാണാൻ എന്തൊരു ചേല്! വാഗൺആറിന് പുതിയൊരു 'സ്മൈൽ' മോഡലിനെ സമ്മാനിച്ച് സുസുക്കി

ഈ കുഞ്ഞൻ ക്യൂട്ട് മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന കാര്യം കമ്പനി ഇതുവരെ തീരുമാനിച്ചിട്ടില്ല. ജപ്പാനിൽ വാഗൺആർ മറ്റ് കെയ് കാറുകളായ ഹോണ്ട എൻ-വൺ, നിസാൻ ഡെയ്‌സ്, സുബാരു സ്റ്റെല്ല, ടൊയോട്ട പിക്സിസ് ജോയ് എന്നിവയോടാണ് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Suzuki wagonr gets a new model named smile in japan details
Story first published: Thursday, September 2, 2021, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X