ഡാർക്ക് എഡിഷനിൽ മിന്നി തിളങ്ങി ടാറ്റ നെക്സോണും ആൾട്രോസും; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ മോട്ടോർസ് കുറച്ച് നാളുകൾക്ക് മുമ്പാണ് ഹാരിയറിന്റെ ഡാർക്ക് എഡിഷൻ വേരിയൻറ് അവതരിപ്പിച്ചത്, പതിവ് മോഡലിനേക്കാൾ 14 അപ്‌ഗ്രേഡുകളോടെ എത്തുന്ന ഇത് ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായി മാറി. നിലവിൽ ഹാരിയർ XT, XT പ്ലസ്, XZ, XZ പ്ലസ്, XZA, XZA പ്ലസ് ട്രിമ്മുകളിൽ വിൽപ്പനയ്ക്കെത്തുന്നു.

ഡാർക്ക് എഡിഷനിൽ മിന്നി തിളങ്ങി ടാറ്റ നെക്സോണും ആൾട്രോസും; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

കാലങ്ങളായി, പുതിയ വേരിയന്റുകളിലോ പ്രത്യേക പതിപ്പുകളോ ചേർത്ത് ഉപഭോക്താക്കൾക്ക് പുതിയ താൽപ്പര്യങ്ങൾ കൊണ്ടുവരുന്നതിൽ പ്രാദേശിക വാഹന നിർമ്മാതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഡാർക്ക് എഡിഷനിൽ മിന്നി തിളങ്ങി ടാറ്റ നെക്സോണും ആൾട്രോസും; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

അടുത്തിടെ, ഹാരിയറിന് ക്യാമോ പതിപ്പും ലഭിച്ചു, ഇത് നിലവിൽ ശ്രേണിയുടെ മുകളിലായി സ്ഥാനം പിടിക്കുന്നു. നെയിംപ്ലേറ്റ് ട്രേഡ്മാർക്കുകൾ അനുസരിച്ച് ടിയാഗോ, നെക്സോൺ, ആൾ‌ട്രോസ് തുടങ്ങിയ മോഡലുകളുടെ പോർട്ട്‌ഫോളിയോയിലേക്കും ഇത് ചേർത്തേക്കാം.

ഡാർക്ക് എഡിഷനിൽ മിന്നി തിളങ്ങി ടാറ്റ നെക്സോണും ആൾട്രോസും; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നാൽ ഇപ്പോൾ ക്യാമോ എഡിഷനു പകരം ഇവയുടെ ഡാർക്ക് എഡിഷനാവും ആദ്യം പുറത്തിറങ്ങുക എന്നാണ് ഇൻറർ‌നെറ്റിൽ‌ പ്രത്യക്ഷപ്പെട്ട ചില പുതിയ സ്പൈ ചിത്രങ്ങൾ‌ സൂചിപ്പിക്കുന്നത്. പൂനെക്കടുത്തുള്ള ഒരു ഡീലർ‌ യാർ‌ഡിലാണ്‌ നെക്‌സോൺ‌ ഡാർ‌ക്ക് എഡിഷനും ആൾ‌ട്രോസ് ഡാർ‌ക്ക് എഡിഷനും കണ്ടെത്തിയിരിക്കുന്നത്.

ഡാർക്ക് എഡിഷനിൽ മിന്നി തിളങ്ങി ടാറ്റ നെക്സോണും ആൾട്രോസും; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

കോംപാക്ട് എസ്‌യുവിയും പ്രീമിയം ഹാച്ച്ബാക്കും ഇംപാക്റ്റ് ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയിൽ ബ്ലാക്ക് ഘടകങ്ങൾ ഇതിനകം തന്നെ സ്റ്റൈലിഷ് അപ്പീൽ ഉയർത്തുന്നതായി കാണാനാകും.

ഡാർക്ക് എഡിഷനിൽ മിന്നി തിളങ്ങി ടാറ്റ നെക്സോണും ആൾട്രോസും; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഉദാഹരണത്തിന്, ടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷന് ബ്ലാക്ക് അലോയി വീലുകൾ, ഗ്ലോസി ബ്ലാക്ക് എക്സ്റ്റീരിയർ ഷേഡ്, ഫ്രണ്ട് ഫെൻഡറുകൾക്ക് മുകളിലുള്ള അതുല്യമായ #ഡാർക്ക് ബാഡ്ജ്, ബ്ലാക്ക് ഫോഗ് ലാമ്പ് സറൗണ്ടുകൾ, ബ്ലാക്ക് സ്കിഡ് പ്ലേറ്റുകളുള്ള ഫ്രണ്ട്, റിയർ ബമ്പറുകൾ, പിയാനോ ബ്ലാക്ക് ഇന്റീരിയർ ഫിനിഷ് വൈറ്റ് സീറ്റ് സ്റ്റിച്ചിംഗ്, ഗ്രേ ഫിനിഷ്ഡ് ഡാഷ് ടോപ്പ് ലെയർ, ടെയിൽ‌ഗേറ്റിൽ ഗ്രേ നിറത്തിൽ നെക്‌സോൺ ലെറ്ററിംഗ് തുടങ്ങിയവ ഇതിൽ ലഭ്യമാണ്.

ഡാർക്ക് എഡിഷനിൽ മിന്നി തിളങ്ങി ടാറ്റ നെക്സോണും ആൾട്രോസും; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

സമാനമായ വിഷ്വൽ അപ്‌ഡേറ്റുകളും ആൾ‌ട്രോസിൽ‌ കാണാൻ‌ കഴിയും. ടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷനും ആൾ‌ട്രോസ് ഡാർക്ക് എഡിഷനും XT, XZ, XZA എന്നിവയുൾപ്പെടെ ഒന്നിലധികം ട്രിം ലെവലിൽ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഡാർക്ക് എഡിഷനിൽ മിന്നി തിളങ്ങി ടാറ്റ നെക്സോണും ആൾട്രോസും; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ഇവ 30,000 രൂപ കൂടുതൽ ചെലവേറിയതാവും. പെർഫോമെൻസിൽ മാറ്റമൊന്നുമില്ലാതെ 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളും ഇതിൽ ഉപയോഗിക്കും.

ഡാർക്ക് എഡിഷനിൽ മിന്നി തിളങ്ങി ടാറ്റ നെക്സോണും ആൾട്രോസും; പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ടിയാഗോ, ടിഗോർ എന്നിവയ്ക്കും ഡാർക്ക് എഡിഷൻ വേരിയന്റുകൾ വരും ആഴ്ചകളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷാവസാനം HBX കൺസെപ്റ്റ് അധിഷ്ഠിത മൈക്രോ എസ്‌യുവിയും അവതരിപ്പിക്കാൻ ബ്രാൻഡ് ഒരുങ്ങുന്നു.

Source: GaadiWaadi

Most Read Articles

Malayalam
English summary
Tata Altroz And Nexon Dark Edition Spy Images Leaked Online Before Launch. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X