ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

കുറച്ചുനാൾ മുമ്പാണ് ആൾട്രോസ്, നെക്‌സോൺ എന്നിവയുടെ 'ഡാർക്ക് എഡിഷൻ' മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇത് യാഥാർഥ്യമാവാൻ ഒരുങ്ങുകയാണ്.

ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

ജൂലൈ ഏഴിന് രണ്ട് മോഡലുകളെയും കറുപ്പിൽ ഒരുക്കി ടാറ്റ വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. അതിന്റെ ഭാഗമായി ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ വേരിയന്റുകൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്.

ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷനെപ്പോലെ ഈ വാഹനങ്ങളും സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തുന്നില്ല. അതായത് കളറിലെ സൗന്ദര്യാത്മക പരിഷ്ക്കരണം മാത്രമാകും ഉണ്ടാവുക.

ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

ഹാരയറിൽ പരീക്ഷിച്ച് വിജയമായ ഈ തന്ത്രം ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെയും നെക്സോൺ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയുടെയും കാര്യത്തിലും വിജയം കാണുമെന്നാണ് ടാറ്റ മോട്ടോർസിന്റെ പ്രതീക്ഷ.

ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

നെക്സോൺ, ആൾട്രോസ് ഡാർക്ക് എഡിഷൻ പതിപ്പുകളുടെ എക്സ്റ്റീരിയർ പെയിന്റ് സ്കീമിൽ ഗ്ലോസി ബ്ലാക്കാകും അവതിപ്പിക്കുക. ഒപ്പം ഫ്രണ്ട് ഗ്രിൽ, ഫോഗ് ലാമ്പ് ഹൗസിംഗ്, ഒ‌ആർ‌വി‌എം എന്നിവയും കറുപ്പിൽ പൂർത്തിയാക്കും.

ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

വാഹനങ്ങൾ അതത് പേരുകളുടെ ബ്ലാക്ക് ബാഡ്ജുകളും പ്രദർശിപ്പിക്കും. എന്നാൽ രണ്ട് കാറുകളിലെയും അലോയ് വീലുകൾക്ക് സ്റ്റാൻഡേർഡ് മോഡലുകളുടെ അതേ രൂപകൽപ്പന തന്നെയായിരിക്കും മുമ്പോട്ടുകൊണ്ടുപോവുക. പക്ഷേ ഇവ ഡാർക്ക് ഗ്രേ നിറത്തിലാകും അണിഞ്ഞൊരുങ്ങുക.

ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

നെക്സോണിന് സിൽവർ ഫിനിഷ്ഡ് ഫോക്സ് ബാഷ് പ്ലേറ്റുകൾ ലഭിക്കുന്നത് ഡാർക്ക് എഡിഷനിലും തുടരും. അത് പലർക്കും ഒരു അരോചകമായി തോന്നിയേക്കാം. ഈ സ്പെഷ്യൽ മോഡലുകൾ ഫ്രണ്ട് ഫെൻഡറുകൾക്ക് മുകളിൽ 'ഡാർക്ക്' ചിഹ്നവും ഉൾച്ചേർക്കും. ഇന്റീരിയറിലെ മാറ്റങ്ങൾ സമാനമായിരിക്കും.

ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

ക്യാബിൻ പൂർണമായും കറുപ്പിൽ തന്നെ പൂർത്തിയാക്കും. പിയാനോ ബ്ലാക്ക് ആപ്ലിക്കേഷനുകളും ഡാഷ്, ഡോർ പാഡുകളിൽ ഇടംപിടിക്കും. ഹാരിയറിന്റെ കാര്യത്തിലെന്നപോലെ നെക്‌സോണിന്റെയും ആൾട്രോസിന്റെയും ടോപ്പ് എൻഡ് വേരിയന്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഡാർക്ക് എഡിഷൻ പതിപ്പുകളും ഒരുങ്ങുകയെന്നാണ് സൂചന.

ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

ഡാർക്ക് എഡിഷൻ മോഡലുകൾക്കായി സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ അധികം വില മുടക്കേണ്ടി വരും. അതായത് ഏകദേശം15,000 മുതൽ 20,000 രൂപ വരെയായിരിക്കും അത്. ഓഫറിലെ ഉപകരണങ്ങളും സവിശേഷതകളും എല്ലാം മാറ്റമില്ലാതെ തുടരും എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് ടാറ്റ നെക്‌സോൺ വിപണിയിൽ എത്തുന്നത്. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് എഎംടി ഗിയർബോക്‌സ് ഉപയോഗിച്ച് തെരഞ്ഞെടുക്കാൻ സാധിക്കും.

ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

1.2 ലിറ്റർ NA പെട്രോൾ, 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ആൾട്രോസിൽ തെരഞ്ഞെടുക്കാനാവുക. എന്നാൽ അഞ്ച് സ്പീഡ് ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് പ്രീമിയം ഹാച്ച്ബാക്കിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുള്ളൂ.

ആൾട്രോസ്, നെക്‌സോൺ ഡാർക്ക് എഡിഷൻ മോഡലുകൾ ജൂലൈ ഏഴിന് വിപണിയിലേക്ക്

എന്നിരുന്നാലും നിലവിൽ ആൾ‌ട്രോസിനായി ഒരു പുതിയ ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ടാറ്റ. ഇത് സമീപഭാവിയിൽ ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഈ വർഷത്തിന്റെ അവസാനത്തോടെ.

Most Read Articles

Malayalam
English summary
Tata Altroz and Nexon Dark Edition Variants Will Launch On July 7th. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X