18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്നതിനായി, 47 നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) കമാൻഡോകളുടെ ഒരു എലൈറ്റ് സംഘം ഇന്ത്യയുടെ നീളവും വീതിയും ഉൾക്കൊള്ളുന്നതിനായി 'സുദർശൻ ഭാരത് പരിക്രമ' ആരംഭിച്ചു.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

മഹോത്സവം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തെ അനുസ്മരിക്കുന്നു. ടാറ്റ ഹാരിയർ ഡാർക്ക് എഡിഷനാണ് ഈ പര്യവേഷണത്തിൽ NSG തെരഞ്ഞെടുത്ത വാഹനമെന്നതിൽ ടാറ്റ അഭിമാനിക്കുന്നു.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

15 ടാറ്റ ഡാർക്ക് ഹാരിയറുകളിൽ ചേരുന്ന ഈ ലാൻഡ്മാർക്ക് റാലി 18 പ്രമുഖ നഗരങ്ങളിലൂടെ ഒരു മാസത്തിനുള്ളിൽ 7500 കിലോമീറ്റർ ദൂരം പിന്നിടും. നിലവിൽ വാരാണസിയിൽ എത്തുന്നതിന് മുമ്പ് റാലി ആഗ്ര, ലക്നൗ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

റാലി വാരാണസിയിൽ എത്തുന്ന അന്ന് തന്നെ ബോധ് ഗയയിലേക്ക് തിരിക്കും, ​​വഴിയിൽ TML ഡീലർഷിപ്പുകളിൽ ചെറു പിറ്റ് സ്റ്റോപ്പുകൾക്കായി നിർത്തി വിശ്രമിച്ചിട്ടാവും യാത്ര തുടരുന്നത്.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

ന്യൂഡൽഹിയിലെ ചരിത്രപ്രധാനമായ ചെങ്കോട്ടയിൽ നിന്ന് ആരംഭിക്കുന്ന 'സുദർശൻ ഭാരത് പരിക്രമ' എന്നിവിടങ്ങളിലുള്ള ഇന്ത്യയിലെ പ്രധാന യുദ്ധ സ്മാരകങ്ങളിലും സ്മൃതികളിലും പര്യടനം നടത്തും.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

ആഗ്ര, ലക്നൗ, വാരാണസി, ബോധ് ഗയ, ജംഷഡ്പൂർ, കൊൽക്കത്ത, ഭുവനേശ്വർ, ബെർഹാംപൂർ, വിശാഖ്, വിജയവാഡ, ഹൈദരാബാദ്, ഓങ്കോൾ, ചെന്നൈ, ബെംഗളൂരു, ഹുബ്ലി, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ എന്നീ സ്ഥലങ്ങളിലൂടെ രാജ്യത്തിന്റെ സംരക്ഷകരുടെ സമർപ്പണവും സ്ഥിരോത്സാഹവും ഈ റാലി ആഘോഷിക്കുന്നു.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

NSG ഒരു എലൈറ്റ് ഭീകരവിരുദ്ധ സേനയാണ്, കമാൻഡോകൾ ധീരരും ഉയർന്ന പ്രചോദനമുള്ളവരും ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ വിജയിക്കാൻ പ്രത്യേക പരിശീലനം നേടിയവരുമാണ്. NSG -ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച്, ടാറ്റ മോട്ടോർസ് #ഡാർക്ക് ഹാരിയർ ഉപഭോക്താക്കളും റാലിയിൽ പങ്കെടുക്കും.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

ടോപ്പ് എൻഡ് XZ വേരിയന്റിന്റെ അടിസ്ഥാനത്തിൽ ഒരുക്കിയിരിക്കുന്ന, ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഒരു ഓൾ ബ്ലാക്ക് അറ്റ്ലസ് ബ്ലാക്ക് എക്സ്റ്റീരിയർ കളർ സ്കീമിൽ വരുന്നു. ഗ്രേ ഹെഡ്‌ലാമ്പ് ഇൻസെർട്ടുകൾ, ബ്ലാക്ക്-ഫിനിഷ്ഡ് ഫോക്സ് സ്‌കിഡ് പ്ലേറ്റുകൾ, ബ്ലാക്ക് ഫിനിഷ്ഡ് 17 ഇഞ്ച് അലോയി വീലുകൾ എന്നിവ പോലുള്ള ഡാർക്ക് ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

ഫ്രണ്ട് ഫെൻഡറിൽ '#ഡാർക്ക്' എന്ന ലെറ്ററിംഗുള്ള ഒരു പ്രത്യേക ബാഡ്ജ് ഉണ്ട്. പുതിയ 'ബ്ലാക്ക്‌സ്റ്റോൺ മാട്രിക്സ്' ഡാഷ്‌ബോർഡ് ഇൻസേർട്ടും ഡാഷ്‌ബോർഡിലുടനീളം പ്രവർത്തിക്കുന്ന ഹ്യുമാനിറ്റി ലൈനിൽ ഗൺമെറ്റൽ ഗ്രേ ഫിനിഷും ഉള്ള ഓൾ ബ്ലാക്ക് ഇന്റീരിയർ തീമും ഹാരിയർ ഡാർക്ക് എഡിഷൻ വാഗ്ദാനം ചെയ്യുന്നു.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

ഇതിന് ബ്ലാക്ക് ലെതറെറ്റ് സീറ്റുകളും ഡോർ ഇൻസേർട്ടുകളും ഉണ്ട് (രണ്ടിനും ഗ്രേ നിറത്തിലുള്ള സ്റ്റിച്ചിംഗ് ലഭിക്കുന്നു) കൂടാതെ ഡോർ ഹാൻഡിലുകളിൽ പെർഫൊറേറ്റഡ് ബ്ലാക്ക് ലെതർ ഫിനിഷും ഉണ്ട്. ഡാർക്ക് എഡിഷനിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള 170 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ഡീസൽ എൻജിനാണ് നിർമ്മാതാക്കൾ ഉപയോഗിക്കുന്നത്.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

മറ്റ് അനുബന്ധ വാർത്തകളിൽ ടാറ്റ ഇപ്പോൾ ഹാരിയറിന്റെ ക്യാമോ എഡിഷൻ പിൻവലിച്ചു. പ്രാദേശിക വാഹന ഭീവൻ 2020 നവംബറിലാണ് ക്യാമോ എഡിഷനുമായി തങ്ങളുടെ ജനപ്രിയ ഹാരിയർ എസ്‌യുവിയുടെ മോഡൽ നിര വിപുലീകരിച്ചത്. എന്നാൽ നിർമ്മാതാക്കൾ ഇപ്പോൾ ക്യാമോ ഗ്രീൻ പെയിന്റ് സ്കീമിൽ ഒരുങ്ങുന്ന ഈ മോഡൽ നിർത്തലാക്കിയിരിക്കുകയാണ്.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

സാധാരണ പതിപ്പുകളേക്കാൾ 10,000 - 30,000 രൂപ വരെ കൂടുതൽ വിലയിൽ സെലക്റ്റഡ് വേരിയന്റുകളിലാണ് ഈ സ്പെഷ്യൽ എഡിഷൻ ബ്രാൻഡ് വാഗ്ദാനം ചെയ്തിരുന്നത്. ആറ് വേരിയന്റുകളിൽ 17.24 ലക്ഷം മുതൽ 21.01 ലക്ഷം വരെ എക്സ്-ഷോറൂം വിലയിൽ ഈ മോഡൽ ലഭ്യമായിരുന്നു.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

XZA, XZA+ ക്യാമോ ഓട്ടോമാറ്റിക് വേരിയന്റുകൾ യഥാക്രമം 19.81 ലക്ഷം, 21.01 ലക്ഷം രൂപയ്ക്ക് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. XT, XT+, XZ+ XZ+ ക്യാമോ മാനുവൽ വകഭേദങ്ങൾക്ക് യഥാക്രമം 17.24 ലക്ഷം, 18.04 ലക്ഷം, 18.54 ലക്ഷം, 19.97 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു ടാറ്റ നിശ്ചയിച്ചിരുന്ന വില.

18 നഗരങ്ങളിലൂടെ Tata Harrier -ൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച് NSG കമാൻഡോകൾ

ഡാർക്ക് എഡിഷൻ മോഡൽ പോലെ തന്നെ ടാറ്റ ഹാരിയർ ക്യാമോ എഡിഷനും സ്റ്റാൻഡേർഡ് നോർമൽ മോഡലിനേക്കാൾ നിരവധി സൗന്ദര്യവർധക മാറ്റങ്ങളും നവീകരണങ്ങളും ലഭിച്ചിരുന്നു. എക്സ്ക്ലൂസീവായ ക്യാമോ ഗ്രീൻ പെയിന്റിന് പുറമേ, ഹെഡ്‌ലാമ്പ് സറൗണ്ടിംഗ്, സൈഡ് സ്‌കേർട്ടുകൾ, അലോയി വീലുകൾ എന്നിവയെല്ലാം ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരുന്നത്.

Most Read Articles

Malayalam
English summary
Tata harrier joins nsg camandos for a rally celebrating indias 75 years of independence
Story first published: Friday, October 8, 2021, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X