വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

വാണിജ്യ വാഹന വിഭാഗത്തിൽ 21 പുതിയ ഉൽപ്പന്നങ്ങളുടെയും വേരിയന്റുകളുടെയും ശ്രേണി പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ടാണ് മോഡലുകളെ കമ്പനി നിരത്തിലെത്തിക്കുന്നത്.

വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന അടിസ്ഥാന സൗകര്യ വികസനം, ഉപഭോക്തൃ ഉപഭോഗം, ഇ-കൊമേഴ്‌സ് എന്നിവ തടസമില്ലാതെ പ്രവർത്തിക്കുന്നതിന് തുടർച്ചയായ ഗതാഗത പിന്തുണ ആവശ്യമാണെന്ന് ടാറ്റ മോട്ടോർസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് പറഞ്ഞു.

വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

വാണിജ്യ വാഹനങ്ങളിലെ പ്രമുഖരെന്ന നിലയിൽ, മികച്ചതും ഭാവിയിൽ തയാറുള്ളതുമായ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ചുകൊണ്ട് തങ്ങൾ ഉപഭോക്താക്കൾക്ക് മികച്ച മൂല്യനിർണയം നൽകുന്നത് തുടരാണ് പുതിയ 21 ഉൽപ്പന്നങ്ങൾ സഹായിക്കുകയെന്നും കമ്പനി വ്യക്തമാക്കി.

വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

മീഡിയം, ഹെവി വാണിജ്യ വാഹന വിഭാഗത്തിൽ ഉയർന്ന ഇന്ധനക്ഷമതയുള്ള കൺസ്ട്രക്ക്, ട്രാക്ടർ ട്രെയിലർ, റിജിഡ് ട്രക്ക് ശ്രേണിയിലുടനീളം ഏഴ് പുതിയ വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കിയവയിൽ ഉൾപ്പെടുന്നത്.

വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

അതേസമയം ഇന്റർമീഡിയറ്റ്, ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗത്തിൽ സിഎൻജി പവർട്രെയിനുകൾ, വർധിപ്പിച്ച ഡെക്ക് നീളം, അൾട്രാ സ്ലീക്ക് ക്യാബിനുകൾ എന്നിവയുള്ള 4-18 ടൺ GVW ശ്രേണിയിലുള്ള അഞ്ച് പുതിയ വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

സ്മോൾ കൊമേഴ്‌സ്യൽ വെഹിക്കിൾസ്, പിക്ക് അപ്പ് സെഗ്മെന്റിൽ ലാസ്റ്റ് മൈൽ ഡെലിവറിയിൽ കൂടുതൽ ചടുലത നൽകുന്ന നാല് മൾട്ടി-യൂസ് വാഹനങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബസുകളുടെ വിഭാഗത്തിൽ, ഒരു ഇലക്ട്രിക് ബസ് ഉൾപ്പെടെ അഞ്ച് പുതിയ വാഹനങ്ങൾ, സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളോടെയും യാത്രക്കാരുടെ ഗതാഗതത്തിന് സമഗ്രമായ പരിഹാരങ്ങളും നൽകുന്നതിനുമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

ഈ അത്യാധുനിക വാഹനങ്ങൾ ടാറ്റ മോട്ടോർസ് സ്ഥാപിച്ച 'പവർ ഓഫ് 6' ആനുകൂല്യ നിർദ്ദേശം കൂടുതൽ മെച്ചപ്പെടുത്തുന്നു. ഉത്പാദനക്ഷമതയും ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ മൊത്തം ചെലവും (TCO) ഈ വാണിജ്യ വാഹനങ്ങളുടെ മുഖമുദ്രയാണ്.

വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

അതേസമയം വാണിജ്യ വാഹന മേഖലയിൽ ടാറ്റ മോട്ടോർസിന് കനത്ത തിരിച്ചടിയായി ചിപ്പ് ക്ഷാമം തുടരുകയാണ്. ഈ പ്രതിസന്ധി കുറച്ച് നാളുകൾ കൂടി തുടർന്നേക്കുമെന്നാണ് അനുമാനം. അതിനാൽ തന്നെ കുറഞ്ഞ അളവിൽ സെമികണ്ടക്‌ടർ ആവശ്യമുള്ള വേരിയന്റുകളിലേക്കാണ് കമ്പനി കൂടുതൽ ഊന്നൽ കൊടുക്കുന്നത്.

വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

ടാറ്റ മോട്ടോർസ് മീഡിയം, ഹെവിവാഹന വിഭാഗത്തിൽ പുറത്തിറക്കിയ ഏഴ് പുതിയ വാഹനങ്ങൾ

1. സിഗ്ന 5530.S

2. സിഗ്ന 4623.S (5.6 ലിറ്റർ കമ്മിൻസ് എഞ്ചിൻ, 230 bhp, 850 Nm torque)

3. സിഗ്ന 4625.S ESC (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ)

4. 5 ലിറ്റർ എഞ്ചിനുള്ള ടർബോട്രോൺ എഞ്ചിനുള്ള സിഗ്ന 4221.T

5. സിഗ്ന 4021.S ട്രാക്‌ടർ ട്രെയിലർ

6. 12.5T ലിഫ്റ്റ് ആക്‌സിൽ ഉള്ള ഇന്ത്യയിലെ ആദ്യത്തെ 10 വീലർ 31T ട്രക്ക് സിഗ്ന 3118.T.

7. പ്രൈമ 2830.K RMC

വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

പുതുതായി അവതരിപ്പിച്ച ഇന്റർമീഡിയറ്റ്, ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ

ഇ-കൊമേഴ്‌സ് സേവനത്തിനായി നാല് പുതിയ വാഹനങ്ങളാണ് ഇന്റർമീഡിയറ്റ്, ലൈറ്റ് കൊമേഴ്സ്യൽ സെഗ്മെന്റിലേക്ക് ടാറ്റ മോട്ടോർസ് കൊണ്ടുവന്നിരിക്കുന്നത്.

1. അൾട്രാ T.18 SL

2. 407G സിഎൻജി

3. 709G സിഎൻജി

4. LPT 510

വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

ചെറിയ വാണിജ്യ വാഹനങ്ങളും പിക്കപ്പുകളും

ലാസ്റ്റ് മൈൽ ഡെലിവറി കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനുമായി പുറത്തിറക്കിയ നാല് പുതിയ വാഹനങ്ങളാണ് ഈ ശ്രേണിയിലുള്ളത്.

1. ഇ-കൊമേഴ്‌സ് വിതരണത്തിനുള്ള വിംഗർ കാർഗോ

2. എയ്‌സ് പെട്രോൾ CX ക്യാബ്

3. എയ്‌സ് ഗോൾഡ് ഡീസൽ

4. ഇൻട്ര V30 ഹൈ ഡെക്ക്

വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് Tata Motors

പാസഞ്ചർ വാണിജ്യ വാഹനങ്ങൾ

ഈ വിഭാഗത്തിൽ അഞ്ച് മോഡലുകളാണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്.

1. വിംഗർ 15S ട്രാവൽ വാൻ

2. സ്റ്റാർബസ് 4/12 LE ഇലക്ട്രിക് ബസ്

3. സ്റ്റാർബസ് 2200 സീരീസ്

4. സിറ്റിറൈഡ് പ്രൈം LPO 1315

5. മാഗ്ന കോച്ച്

Most Read Articles

Malayalam
English summary
Tata motors launched new 21 commercial vehicles in india details
Story first published: Thursday, October 28, 2021, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X