നെക്‌സോണ്‍ ഇവിയിലും മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ; നവീകരണങ്ങള്‍ ഇങ്ങനെ

ഇന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന താങ്ങാനാകുന്ന ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് ടാറ്റ നെക്‌സോണ്‍ ഇവി. വിപണിയില്‍ എത്തിയതു മുതല്‍ വലിയ സ്വീകാര്യതയാണ് വാഹനത്തിന് ലഭിക്കുന്നതും.

നെക്‌സോണ്‍ ഇവിയിലും മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ; നവീകരണങ്ങള്‍ ഇങ്ങനെ

വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റ പലവിധ മാറ്റങ്ങള്‍ വാഹനത്തില്‍ പരീക്ഷിക്കാറുണ്ട്. ഇപ്പോഴിതാ ഐസിഇയില്‍ പ്രവര്‍ത്തിക്കുന്ന നെക്സോണിന് അനുസൃതമായി ടാറ്റ, നെക്സോണ്‍ ഇവിയും അപ്ഡേറ്റ് ചെയ്തു.

നെക്‌സോണ്‍ ഇവിയിലും മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ; നവീകരണങ്ങള്‍ ഇങ്ങനെ

ഇതിനര്‍ത്ഥം ഇതിന് ഇപ്പോള്‍ ബട്ടണ്‍-കുറവ്, ഡയല്‍-കുറവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നു എന്നാണ്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ അനുയോജ്യതയുമുള്ള ടാറ്റയുടെ കണക്റ്റ് നെക്സ്റ്റ് OS പ്രവര്‍ത്തിക്കുന്ന ഏഴ് ഇഞ്ച് ഡിസ്പ്ലേയാണിത്.

നെക്‌സോണ്‍ ഇവിയിലും മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ; നവീകരണങ്ങള്‍ ഇങ്ങനെ

കണക്റ്റുചെയ്ത 35-ലധികം കാര്‍ സവിശേഷതകളുള്ള Zconnect ആപ്പും ഇതിന് ലഭിക്കുന്നു. ഈ വര്‍ഷം ആദ്യം ഫോസില്‍ ഇന്ധനം നല്‍കുന്ന നെക്സോണുമായി അരങ്ങേറ്റം കുറിച്ച പുതിയ അലോയ് വീല്‍ ഡിസൈന്‍ ഇപ്പോള്‍ ഇലക്ട്രിക് പതിപ്പിനും ലഭിക്കുന്നു എന്നതാണ് മറ്റൊരു വലിയ മാറ്റം.

നെക്‌സോണ്‍ ഇവിയിലും മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ; നവീകരണങ്ങള്‍ ഇങ്ങനെ

16 ഇഞ്ച് യൂണിറ്റുകളായ ഇവ XZ +, XZ + LUX വേരിയന്റിനൊപ്പം വാഗ്ദാനം ചെയ്യുന്നു. 13.99 ലക്ഷം മുതല്‍ 16.56 ലക്ഷം രൂപ വരെയാണ് നിലവില്‍ നെക്‌സോണ്‍ ഇവിയുടെ എക്സ്ഷോറൂം വില. മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ടെങ്കിലും വിലയില്‍ കമ്പനി വര്‍ധനവ് ഒന്നും തന്നെ വരുത്തിയിട്ടില്ല.

നെക്‌സോണ്‍ ഇവിയിലും മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ; നവീകരണങ്ങള്‍ ഇങ്ങനെ

മെയ് മാസത്തില്‍ വാഹനത്തിന്റെ വിലയില്‍ കമ്പനി നേരിയ വര്‍ധനവ് വരുത്തിയിരുന്നു. വേരിയന്റിനെ ആശ്രയിച്ച് ഏകദേശം 16,000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.

നെക്‌സോണ്‍ ഇവിയിലും മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ; നവീകരണങ്ങള്‍ ഇങ്ങനെ

വിപണിയില്‍ എത്തിയതുമുതല്‍ വന്‍ സ്വീകാര്യതയാണ് വാഹനത്തിന് ലഭിക്കുന്നത്. നാളിതുവരെ വാഹനത്തിന്റെ വില്‍പ്പന 4,000-ല്‍ അധികം യൂണിറ്റ് പിന്നിടുകയും ചെയ്തിട്ടുണ്ട്.

നെക്‌സോണ്‍ ഇവിയിലും മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ; നവീകരണങ്ങള്‍ ഇങ്ങനെ

അടുത്തിടെ വാഹനത്തില്‍ ഒരു ലീസിംഗ് ഓപ്ഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പൂര്‍ണ ചാര്‍ജില്‍ വാഹനത്തിന് 312 കിലോമീറ്റര്‍ വരെ ശ്രേണി കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ 250-300 ശ്രേണി ലഭിക്കും.

നെക്‌സോണ്‍ ഇവിയിലും മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ; നവീകരണങ്ങള്‍ ഇങ്ങനെ

ഹോം ചാര്‍ജര്‍ ഉപയോഗിച്ചും, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചും വാഹനം ചാര്‍ജ് ചെയ്യാം. ഹോം ചാര്‍ജര്‍ ആണെങ്കില്‍ ഏകദേശം 7-8 മണക്കൂര്‍ സമയം ആവശ്യമാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 60 മിനിറ്റിനുള്ളി പൂജ്യം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

നെക്‌സോണ്‍ ഇവിയിലും മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ; നവീകരണങ്ങള്‍ ഇങ്ങനെ

റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുണ്ട്. ഇതുവഴി മെച്ചപ്പെട്ട ഡ്രൈവിംഗ് ശ്രേണിയും വാഹനത്തിന് ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Tata Motors Updated Nexon EV, Will Get New Alloy Wheels And Updated Infotainment System. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X