10,000 യൂണിറ്റ് വിറ്റഴിച്ച് ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

അടുത്തകാലത്തായി ഇന്ത്യൻ വിപണിയിൽ ശക്തമായ വിൽപ്പന വിജയം ആസ്വദിക്കുന്ന നിർമ്മാതാക്കളാണ് ടാറ്റ മോട്ടോർസ്. കഴിഞ്ഞ മാസം, ബ്രാൻഡ് മൊത്തം 28,017 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചു.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

ബ്രാൻഡിന്റെ വാഹന നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി നെക്സോൺ കോംപാക്ട് എസ്‌യുവി മാറി. 2021 ഓഗസ്റ്റിൽ, ടാറ്റ നെക്സോൺ 10,006 യൂണിറ്റുകളുടെ വിൽപ്പന സംഖ്യകൾ കൈവരിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്!

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

കഴിഞ്ഞ വർഷം ഇതേ മാസത്തിൽ, അതായത്, 2020 ഓഗസ്റ്റിൽ, മൊത്തം 5,179 യൂണിറ്റ് നെക്സോനാണ് നിമ്മാതാക്കൾ വിറ്റത്, മുൻ വർഷത്തോട് താരതമ്യപ്പെടുത്തുമ്പോൾ കാർ വാർഷികാടിസ്ഥാനത്തിൽ 93.20 ശതമാനം വളർച്ചയാണ് കൈവരിച്ചത്.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

എന്നിരുന്നാലും, എസ്‌യുവിയുടെ പ്രതിമാസ വിൽപ്പന കണക്കുകൾ താഴേക്കാണ്, 2021 ജൂലൈയിൽ 10,287 യൂണിറ്റുകൾ വിൽപ്പയെ അപേക്ഷിച്ച് ഓഗസ്റ്റിൽ 2.73 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തുന്നത്.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

ടാറ്റ നെക്‌സോണിന്റെ ഇപ്പോഴത്തെ ജനപ്രീതിയുടെ ഏറ്റവും വലിയ കാരണം ഒരുപക്ഷേ അതിന്റെ സുരക്ഷാ ഘടകമാണ്. ഡ്യുവൽ എയർബാഗുകൾ, ABS+EBD, ചൈൽഡ് സേഫ്റ്റി ലോക്കുകൾ, ട്രാക്ഷൻ കൺട്രോൾ, ESC, റോൾഓവർ മിറ്റിഗേഷൻ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഹിൽ അസിസ്റ്റ് തുടങ്ങി നിരവധി സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളുമായാണ് എസ്‌യുവി വരുന്നത്. ഗ്ലോബൽ NCAP അഡൾട്ട് യാത്രക്കാർക്ക് ഫൈവ് സ്റ്റാറും കുട്ടികൾക്ക് ത്രീ സ്റ്റാർ സുരക്ഷാ റേറ്റിംഗും നൽകുന്നു.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ), iRA കണക്റ്റഡ് കാർ ടെക്, ഓൾ പവർ വിൻഡോകൾ, പവർ-ഓപ്പറേറ്റഡ് ORVM -കൾ (ഓട്ടോ-ഫോൾഡിംഗ്) എന്നിവ കാർ വാഗ്ദാനം ചെയ്യുന്നു.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, സ്മാർട്ട് കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കൂൾഡ് ഗ്ലൗ ബോക്സ്, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ മികച്ച സൗകര്യങ്ങളും ഓഫറിലുണ്ട്.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

നോക്സോണിൽ ആകെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ ലഭ്യമാണ്. ആദ്യത്തേത് 1.2 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ത്രീ പെട്രോൾ മോട്ടോറാണ്, അത് 120 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

രണ്ടാമത്തേത് 1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർ ഡീസൽ മില്ലാണ്, ഈ യൂണിറ്റ് 115 bhp കരുത്തും, 260 Nm torque ഉം പുറപ്പെടുവിക്കുന്നു. രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AMT ഗിയർബോക്സ് ഓപ്ഷനുകൾ ഉപയോഗിച്ച് ലഭ്യമാണ്.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

മൂന്നിൽ അവസാനത്തേത് ഒരു ഇലക്ട്രിക് പവർട്രെയിനാണ്, അതിൽ 30.2 kWh ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്നു, ഫ്രണ്ട് ആക്സിൽ ഒരു പെർമെനന്റ് മാഗ്നെറ്റ് സിൻക്രണസ് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. പീക്ക് പവർ, torque കണക്കുകൾ യഥാക്രമം 129 bhp, 245 Nm എന്നിങ്ങനെയാണ്.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

ടാറ്റ നെക്‌സോണിന്റെ വില നിലവിൽ പെട്രോൾ പതിപ്പിന് 7.28 ലക്ഷം രൂപ മുതൽ 11.89 ലക്ഷം രൂപ വരെയും ഡീസൽ പതിപ്പുകൾക്ക് 9.51 ലക്ഷം മുതൽ 13.23 ലക്ഷം രൂപ വരെയുമാണ്. ഇലക്ട്രിക് പതിപ്പിന് (നെക്സോൺ ഇവി) എക്സ്-ഷോറൂം വില 13.99 ലക്ഷം രൂപ മുതൽ 16.85 ലക്ഷം രൂപ വരെയാണ്.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

രാജ്യത്തെ ഫോസിൽ പ്യുവൽ കാറുകളിൽ മികച്ച ആധിപത്യം പുലർത്തുന്നത് പോലെ ഇലക്ട്രിക് വാഹന മേഘലയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക വാഹന നിർമ്മാതാക്കൾ.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

അടുത്തിടെ വിപണിയിൽ കൂടുതൽ താങ്ങാനാവുന്ന പരിഷ്കരിച്ച 2021 ടിഗോർ ഇവി നിർമ്മാതാക്കൾ അവതരിപ്പിച്ചിരുന്നു. ഫുൾ ചാർജിൽ 306 കിലോമീറ്റർ ശ്രേണിയാണ് ഇലക്ട്രിക് കോംപാക്ട് സെഡാൻ വാഗ്ദാനം ചെയ്യുന്നത്.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

ഇതിന് പിന്നാലെ 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പു നിർമ്മാതാക്കൾ പുറത്തിറക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ബ്രാൻഡിന്റെ ഇവി പോർട്ട്ഫോളിയോയിൽ നോക്സോൺ ഇവിക്കും ടിഗോർ ഇവിക്കും ഇടയിൽ സ്ഥാപിക്കും.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

മറ്റ് അനുബന്ധ വാർത്തകളിൽ ടാറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച HBX മൈക്രോ എസ്‌യുവി കൺസെപ്റ്റ് പഞ്ച് എന്ന പേരിൽ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തലാണ്.

10,000 യൂണിറ്റ് വിൽപ്പനയുമായി ഓഗസ്റ്റ് വിൽപ്പനയിൽ മിന്നിതിളങ്ങി Tata Nexon

വാഹനത്തിന്റെ ഒരു ഔട്ട്ലുക്ക് ഔദ്യോഗിക ടീസറിനൊപ്പം നിർമ്മാതാക്കൾ ഇതിനകം പങ്കുവെച്ചിട്ടുണ്ട്. ഉത്സവ സീസണോട് അനുബന്ധിച്ച് വാഹനത്തിന്റെ ലോഞ്ച് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Tata nexon clocks over 10000 unit sales in august 2021 in indian market
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X