ടെസ്‌ല ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഹിന്ദിയും; ഇന്ത്യൻ അരങ്ങേറ്റം യാഥാർഥ്യത്തിലേക്ക്

ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തീകരിക്കുകയാണ് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല. ഇതിന്റെ ഭാഗമായി കമ്പനി അടുത്തിടെ മോഡലുകളുടെ ഇൻഫോടെയ്ൻമെന്റ് യൂസർ ഇന്റർഫേസിൽ ഹിന്ദി ഭാഷയും കൂട്ടിച്ചേർത്തിരിക്കുകയാണ്.

ടെസ്‌ല ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഹിന്ദിയും; ഇന്ത്യൻ അരങ്ങേറ്റം യാഥാർഥ്യത്തിലേക്ക്

ഹിന്ദിയിൽ എഴുതിയ കമാൻഡുകളുള്ള ടെസ്‌ല കാറിന്റെ സ്‌ക്രീൻ കാണിക്കുന്ന ഭാഷാ പരിഷ്ക്കരണത്തിന്റെ സ്‌ക്രീൻഷോട്ടുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട് ഇപ്പോൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിലൊന്നായ ഹിന്ദി ഉൾപ്പെടുത്തുന്നത് ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ടെസ്‌ലയെ സഹായിക്കും.

ടെസ്‌ല ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഹിന്ദിയും; ഇന്ത്യൻ അരങ്ങേറ്റം യാഥാർഥ്യത്തിലേക്ക്

ഹിന്ദിക്ക് പുറമേ റഷ്യൻ, ഗ്രീക്ക്, ക്രൊയേഷ്യൻ, ഫിന്നിഷ് തുടങ്ങിയ വിദേശ ഭാഷകളും ടെസ്‌ല ഇൻഫോടെയ്ൻമെന്റ് യുഐയിലേക്ക് ചേർത്തിട്ടുണ്ട്. ഇത് യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളുടെ ആഗോള വിപണന തന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്.

ടെസ്‌ല ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഹിന്ദിയും; ഇന്ത്യൻ അരങ്ങേറ്റം യാഥാർഥ്യത്തിലേക്ക്

ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിന്റെ ഭാഗമായാണ് ഈ ഭാഷകൾ ചേർത്തിരിക്കുന്നതെന്നും നിലവിലുള്ള എല്ലാ ടെസ്‌ല മോഡലുകളിലും ഇത് ചേർക്കുമെന്നുമാണ് നിലവിൽ ലഭിക്കുന്ന വിവരം.

ടെസ്‌ല ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഹിന്ദിയും; ഇന്ത്യൻ അരങ്ങേറ്റം യാഥാർഥ്യത്തിലേക്ക്

നീണ്ട കാത്തിരിപ്പിന് ശേഷം ഈ വർഷം ജനുവരിയിലാണ് ടെസ്‌ല ഇന്ത്യൻ വിപണിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം പ്രഖ്യാപിച്ചത്. തുടർന്ന് മാസങ്ങൾക്ക് ശേഷം ബ്രാൻഡ് കർണാടകയിൽ ടെസ്‌ല ഇന്ത്യ മോട്ടോർസ് ആയി രജിസ്റ്റർ ചെയ്യുകയും ചെയ്‌തു.

ടെസ്‌ല ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഹിന്ദിയും; ഇന്ത്യൻ അരങ്ങേറ്റം യാഥാർഥ്യത്തിലേക്ക്

ഈ വർഷം മെയ് മാസത്തിൽ പ്രശാന്ത് ആർ മേനോനെ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടറായി ടെസ്‌ല ഇന്ത്യ നിയമിച്ചു. നാലുവർഷമായി ടെസ്‌ലയ്‌ക്കൊപ്പമുള്ള ഇദ്ദേഹമാണ് കമ്പനിയുടെ ആമുഖത്തിന് മേൽനോട്ടം വഹിക്കുന്നത്.

ടെസ്‌ല ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഹിന്ദിയും; ഇന്ത്യൻ അരങ്ങേറ്റം യാഥാർഥ്യത്തിലേക്ക്

ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ ആഢംബര ഇലക്‌ട്രിക് വാഹന നിർമാതാക്കളാണ് ഇന്ന് ടെസ്‌ല. മോഡൽ 3 ഇലക്ട്രിക് കാറുമായാകും കമ്പനി ഇന്ത്യൻ അരങ്ങേറ്റം യാഥാർഥ്യമാക്കുക. കമ്പനി ഇതുവരെ ഇന്ത്യയിൽ സ്വന്തമായി ഉത്പാദന കേന്ദ്രം സ്ഥാപിച്ചിട്ടില്ലാത്തതിനാൽ സിബിയു ഉൽപ്പന്നമായാകും സെഡാനെ ആദ്യം അവതരിപ്പിക്കുക.

ടെസ്‌ല ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഹിന്ദിയും; ഇന്ത്യൻ അരങ്ങേറ്റം യാഥാർഥ്യത്തിലേക്ക്

ടെസ്‌ല മോഡൽ 3 സെഡാന് ഏകദേശം 70 ലക്ഷം രൂപയാകും ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന വിലയെന്നാണ് ആദ്യ വിലയിരുത്തൽ. സിംഗിൾ, ഡ്യുവൽ മോട്ടോർ സെറ്റപ്പാണ് ഇലക്‌ട്രിക് സെഡാനൊപ്പം ടെസ്‌ല വാഗ്ദാനം ചെയ്യുന്നത്.

ടെസ്‌ല ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഹിന്ദിയും; ഇന്ത്യൻ അരങ്ങേറ്റം യാഥാർഥ്യത്തിലേക്ക്

റിയർ വീൽ ഡ്രൈവ് ഓപ്ഷനുള്ള ടെസ്‌ല മോഡൽ 3 423 കിലോമീറ്റർ ശ്രേണി വരെയാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് 6.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇതിനോടകം തന്നെ ഇന്ത്യയിൽ അംബാനി, എസ്സാർ ഗ്രൂപ്പ് പ്രശാന്ത് റൂയ എന്നിവരുൾപ്പെടെയുള്ളവർ സ്വകാര്യമായി ടെസ്‌ല മോഡലുകൾ ഇറക്കുമതി ചെയ്‌തിട്ടുമുണ്ട്.

Image Courtesy: Greentheonly/Twitter

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla Added The Hindi Language To Its Infotainment UI. Read in Malayalam
Story first published: Friday, July 23, 2021, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X