മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ അരങ്ങേറ്റം. ഏറെ നാളായി ഇതിനുള്ള തയാറെടുപ്പുകളിലാണ് കമ്പനി.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

നിലവിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കമ്പനി സർക്കാരുമായി ചർച്ച നടത്തിവരികയാണ്. എന്നിരുന്നാലും കർണാടകയിലെ ബെംഗളൂരുവിൽ ആസ്ഥാനമായി ടെസ്‌ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബ്രാൻഡ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

അതുമാത്രമല്ല ടെസ്‌ല തങ്ങളുടെ ഉന്നത ഔദ്യോഗിക പ്രതിനിധികളെ നിയമിക്കുകയും ന്യൂഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ കമ്പനിയുടെ ഷോറൂമുകളും സർവീസ് സെന്ററുകളും തുറക്കാനും നീക്കങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. ഒരു പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച് അമേരിക്കൻ വാഹന ഭീമന് ഇന്ത്യയിൽ ഏഴ് ഇലക്ട്രിക് വാഹനങ്ങൾ (ഇവി) അവതരിപ്പിക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

അടുത്തിടെ, ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക്കിനൊക്കൊപ്പം മൂന്ന് മോഡലുകൾക്ക് കൂടി വാഹന നിർമാതാവിന് അംഗീകാരം ലഭിച്ചു. അതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. വരാനിരിക്കുന്ന ടെസ്‌ല കാറുകളുടെ ഔദ്യോഗിക അവതരണ തീയതിയും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

തുടക്കത്തിൽ, ഇന്ത്യയിലെ ടെസ്‌ല കാറുകൾ CBU (കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) വഴി കൊണ്ടുവരും. അമേരിക്കൻ വാഹന നിർമാതാക്കളിൽ നിന്നുള്ള എൻട്രി ലെവൽ ഇലക്‌ട്രിക് കാറായ ടെസ്‌ല മോഡൽ 3 ആകും ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കപ്പെടുക. രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ വാഹനം നിരവധി തവണ നിരത്തിലിറങ്ങിയിട്ടുമുണ്ട്.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

ആഗോളതലത്തിൽ സിംഗിൾ, ഡ്യുവൽ മോട്ടോർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് സെഡാൻ വാഗ്ദാനം ചെയ്യുന്നത്. എൻട്രി-ലെവൽ RWD സ്റ്റാൻഡേർഡ് റേഞ്ച് പ്ലസ് വകഭേദങ്ങൾ 423 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കാറിന് സാധിക്കും.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

അതേസമയം ഡ്യുവൽ-മോട്ടോർ ലോംഗ് റേഞ്ച് AWD പതിപ്പിന് 568 കിലോമീറ്റർ റേഞ്ചാണ് ടെസ്‌ല അവകാശപ്പെടുന്നത്. കൂടാതെ 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത ഈ വേരിയന്റ് കൈവരിക്കുകയും ചെയ്യും. മോഡൽ 3 ഇലക്‌ട്രിക്കിന്റെ റേഞ്ച്-ടോപ്പിംഗ് പെർഫോമൻസ് വേരിയന്റ് പരമാവധി 260 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

ഇത് 3 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും. സ്വീപ്‌ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, എ-പില്ലർ മൗണ്ടഡ് ഒആർവിഎമ്മുകൾ, റിയർ ബമ്പർ മൗണ്ടഡ് റിഫ്‌ളക്ടറുകൾ, ബൂട്ട് ലിഡിന് ഒരു ലിപ് സ്‌പോയിലർ, ഓപ്‌ഷണൽ എയ്‌റോ കിറ്റ് എന്നിവയാണ് ടെസ്‌ല മോഡൽ 3 കാറിലെ ഡിസൈൻ ഹൈലൈറ്റുകൾ.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

അകത്തളത്തിൽ ടെസ്‌ല മോഡൽ 3 ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തായി ഒരു വലിയ ടാബ്‌ലെറ്റ് സ്‌ക്രീനാണ് ഒരുക്കിയിരിക്കുന്നത്. അത് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായി പ്രവർത്തിക്കുന്നതിനോടൊപ്പം ഇൻസ്ട്രുമെന്റ് കൺസോളായി ഇരട്ടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ കാറുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ഇതുവഴിയാണ് ആക്‌സസ് നൽകുന്നതും.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

പൂർണമായും കറുപ്പിൽ പൂർത്തിയാക്കിയിരിക്കുന്ന ലെതർ അപ്ഹോൾസ്റ്ററി, ഒരു പനോരമിക് സൺറൂഫ്, ഡാഷ്ബോർഡിൽ വുഡ് ഫിനിഷുകൾ എന്നിവയാണ് അമേരിക്കൻ ബ്രാൻഡ് ഇലക്‌ട്രിക് കാറിന് സമ്മാനിച്ചിരിക്കുന്നതും. ടെസ്‌ല മോഡൽ 3 ഇലക്‌ട്രിക് ഒരു 2 സീറ്റർ വാഹനമാണെന്ന സംശയം പലർക്കുമുണ്ടെങ്കിലും അഞ്ച് പേർക്ക് സഞ്ചരിക്കാനുള്ള കാറായാണ് ഇതിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

ടെസ്‌ലയുടെ ആഗോള മോഡൽ ലൈനപ്പിൽ നിന്ന് മോഡൽ എസ്, മോഡൽ X, മോഡൽ Y എന്നിവയും ഇതിനു ശേഷം കൊണ്ടുവന്നേക്കാം. ആഗോള വിപണികളിൽ കമ്പനി ടെസ്‌ല സൈബർട്രക്ക് ഇലക്ട്രിക് പിക്ക്-അപ്പ് ട്രക്കും ഒരു പുതിയ റോഡ്‌സ്റ്റർ കൺവേർട്ടബിൾ ഇലക്ട്രിക് കാറും അവതരിപ്പിക്കും.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഇലക്ട്രിക് പിക്ക്-അപ്പ് ട്രക്ക് അടുത്ത വർഷം ഉത്പാദനത്തിലേക്ക് പ്രവേശിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ പ്രാദേശിക അരങ്ങേറ്റത്തിന് മുന്നോടിയായി ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

നിർദ്ദേശം സർക്കാർ വിലയിരുത്തുകയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അടുത്തിടെ അറിയിച്ചിരുന്നു. നിലവിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ടെസ്‌ലയെ ഇന്ത്യയിൽ തന്നെ വാഹനങ്ങൾ നിർമിക്കാൻ പ്രാപ്‍തരാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

മൂന്ന് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം, അവതരണത്തിനോട് അടുത്ത് ടെസ്‌ല

നികുതി പൂർണമായും വെട്ടിക്കുറച്ചാൽ ടെസ്‌ല പോലുള്ള മറ്റ് കമ്പനികൾ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് പകരം ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിയിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് സർക്കാരിന്റെ വാദം.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla got approval for three more models along with the model 3 electric
Story first published: Wednesday, December 15, 2021, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X