Just In
- 39 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
'പിസി ജോര്‍ജിന് യോഗിയുടെ ഭാഷ; ഷാള്‍ സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് നിരാഹാരം അവസാനിപ്പിക്കല്‍'
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കർണാകടയിൽ ഉത്പാദന കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ടെസ്‌ല
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പുതിയ അറിയിപ്പ് പ്രകാരം ടെസ്‌ല ഇന്ത്യ തങ്ങളുടെ നിർമാണ പ്ലാന്റ് കർണാടകയിൽ ആരംഭിക്കും.

ടെസ്‌ല ഇതിനകം തന്നെ ‘ടെസ്‌ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ ബെംഗളൂരുവിൽ കമ്പനികളുടെ രജിസ്ട്രാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മിക്കവാറും അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമന്റെ ആസ്ഥാനം ഇതേ സംസ്ഥാനത്തായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളുടെ ഇന്ത്യൻ അനുബന്ധ കമ്പനിയുടെ രജിസ്ട്രേഷൻ കഴിഞ്ഞ മാസം, അതായത് ജനുവരി 8 -നാണ് നടത്തിയത്.

വെങ്കട്ടറംഗം ശ്രീറാം, ഡേവിഡ് ജോൺ ഫെയ്ൻസ്റ്റൈൻ, വൈഭവ് തനേജ എന്നിങ്ങനെ മൂന്ന് ഡയറക്ടർമാരാവും കമ്പനിയുടെ ഇന്ത്യൻ ഘടകത്തിന് നേതൃത്വം നൽകുക.

ടെസ്‌ല ഈ വർഷം രാജ്യത്ത് ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി സ്ഥിരീകരിച്ചു.

കംപ്ലീറ്റ്ലി ബിൾറ്റ് ഇൻ റൂട്ട് വഴി കമ്പനി തങ്ങളുടെ മോഡലുകളുടെ വിൽപ്പന ആദ്യം ആരംഭിക്കുകയും ഭാവിയിൽ ഒരു ഗവേഷണ കേന്ദ്രവും നിർമ്മാണ പ്ലാന്റും ആരംഭിക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ വിപണിയ്‌ക്കായി ടെസ്‌ലയിൽ നിന്നുള്ള ആദ്യ ഓഫർ മോഡൽ 3 ഇലക്ട്രിക് സെഡാൻ ആകാം, ഇത് 55 മുതൽ 60 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാവും എത്തുന്നത്.

ടെസ്‌ലയുടെ നിരയിലെ ഏറ്റവും ചെലവ് കുറഞ്ഞ മോഡലാണ് മോഡൽ 3, സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ മോട്ടോർ സെറ്റപ്പ് ഉപയോഗിച്ച് 283 bhp മുതൽ 450 bhp വരെ പവർ വാഹനം നൽകുന്നു.
MOST READ: ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

വെറും 3.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. പൂർണ്ണ ചാർജിൽ 500 കിലോമീറ്ററാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന ശ്രേണി.