ഇന്ത്യയിൽ ഉറൂസിന്റെ 100 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി ലംബോർഗിനി

സൂപ്പർ സ്പോർട്‌സ് കാർ മാത്രം നിർമിച്ചിരുന്ന ഇറ്റാലായൻ ബ്രാൻഡായ ലംബോർഗിനിയുടെ ആദ്യ എസ്‌യുവി മോഡലായിരുന്നു ഉറൂസ്. ഈ ഒരൊറ്റ കാര്യം മാത്രം മതിയായിരുന്നു വാഹനത്തെ ശ്രദ്ധിക്കാനും.

ഇന്ത്യയിൽ ഉറൂസിന്റെ 100 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി ലംബോർഗിനി

ലോകത്തിലെ തന്നെ ഏറ്റവും ആകർഷകമായ എസ്‌യുവികളിൽ ഒന്നാണ് ഉറൂസ്. തങ്ങളുടെ സൂപ്പർ ആഢംബര എസ്‌യുവിയായ ഉറുസിന്റെ 100 യൂണിറ്റ് വിൽപ്പന ഇന്ത്യയിൽ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഓട്ടോമൊബിലി ലംബോർഗിനി.

ഇന്ത്യയിൽ ഉറൂസിന്റെ 100 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി ലംബോർഗിനി

നിലവിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ലംബോർഗിനി മോഡലാണിത് എന്നതും ശ്രദ്ധേയമാണ്. 2018 ജനുവരിയിലാണ് ഉറുസ് രാജ്യത്ത് അവതരിപ്പിച്ചത്. തുടർന്ന് അതേ വർഷം സെപ്റ്റംബറിൽ എസ്‌യുവിക്കായുള്ള വിതരണവും കമ്പനി ആരംഭിച്ചു.

MOST READ: C5 എയര്‍ക്രോസിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് സിട്രണ്‍; അവതരണം ഉടന്‍

ഇന്ത്യയിൽ ഉറൂസിന്റെ 100 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി ലംബോർഗിനി

തുടർന്ന് ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 യൂണിറ്റ് ഉറൂസ് എസ്‌യുവികൾ വിൽക്കാൻ ഇറ്റാലിയൻ ബ്രാൻഡിന് സാധിച്ചു എന്നതും ശ്രദ്ധേയമാണ്. 3.10 കോടി രൂപയുടെ എക്സ്ഷോറൂം വിലയുള്ള ലംബോർഗിനി ഉറുസ് സമ്പൂർണ ബിൽറ്റ് യൂണിറ്റ് (CBU) റൂട്ട് വഴിയാണ് രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നത്.

ഇന്ത്യയിൽ ഉറൂസിന്റെ 100 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി ലംബോർഗിനി

ആഗോളതലത്തിൽ ഇതിനകം 10,000 യൂണിറ്റ് നിർമാണം എന്ന നാഴികക്കല്ല് ലംബോർഗിനി ഉറൂസ് പൂർത്തിയാക്കിയിരുന്നു. 2020 ജൂലൈയിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. 2012 ബീജിങ് ഓട്ടോ ഷോയിലാണ് ഉറൂസ് കണ്‍സെപ്റ്റ് പതിപ്പിൽ ആദ്യമായി അവതരിപ്പിക്കുന്നത്.

MOST READ: സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

ഇന്ത്യയിൽ ഉറൂസിന്റെ 100 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി ലംബോർഗിനി

മണിക്കൂറില്‍ പരമാവധി 325 കിലോമീറ്റര്‍ വേഗതയാണ് കണ്‍സെപ്റ്റ് മോഡലില്‍ അന്ന് ലംബോർഗിനി അവകാശപ്പെട്ടിരുന്നത്. അതേസമയം വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ സൂപ്പർ എസ്‌യുവിക്ക് കഴിയും.

ഇന്ത്യയിൽ ഉറൂസിന്റെ 100 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി ലംബോർഗിനി

4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ലംബോർഗിനി ഉറൂസിന്റെ ഹൃദയം. ഇത് 6,000 rpm-ൽ പരമാവധി 650 bhp കരുത്തും 2,250-4,500 rpm-ൽ 850 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഫോർ-വീൽ ഡ്രൈവ് സംവിധാനവുമായി യോജിപ്പിച്ച എട്ട് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് ഗിയർബോക്‌സ്.

MOST READ: വിപണിയിൽ പുതുജീവൻ വെച്ച് നിസാൻ; കരുത്തായി കൂട്ടിന് മാഗ്നൈറ്റും

ഇന്ത്യയിൽ ഉറൂസിന്റെ 100 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി ലംബോർഗിനി

ഉയർന്ന സവാരി നിലപാടുള്ള വാഹനങ്ങളുടെ വർധിച്ചുവരുന്ന പ്രവണതയ്ക്ക് ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കൾ പോലും വഴങ്ങി എന്നതായിരുന്നു ഉറൂസിന്റെ വരവോടെ തെളിഞ്ഞത്. വിപണിയിൽ എത്തിയിട്ട് മൂന്ന് വർഷം പിന്നിടുമ്പോഴും ഈ സൂപ്പർ എസ്‌യുവിക്ക് ഒരു പരിഷ്ക്കരണം ലഭിച്ചിട്ടില്ല എന്നത് നിരാശയുളവാക്കുന്ന കാര്യമാണ്.

ഇന്ത്യയിൽ ഉറൂസിന്റെ 100 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി ലംബോർഗിനി

അടുത്തിടെ ഇന്ത്യയിൽ എത്തിയ ആസ്റ്റൺ മാർട്ടിൻ DBX എസ്‌യുവിയും ബെന്റ്ലി ബന്റേഗയുമാണ് ഓട്ടോമൊബിലി ലംബോർഗിനി ഉറൂസിന്റെ പ്രധാന എതിരാളികൾ. വരും വർഷം രാജ്യത്ത് വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നാണ് ഇറ്റാലിയൻ കമ്പനിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
The Lamborghini Urus Reached The 100 Units Sales Milestone In India. Read in Malayalam
Story first published: Tuesday, March 2, 2021, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X