ഏഴാം തലമുറ Z സ്പോർട്സ് കാറുമായി നിസാൻ, അരങ്ങേറ്റം ഓഗസ്റ്റ് 17-ന്
പോര്‍ഷ, ലംബോര്‍ഗിനി, ഫെരാരി എന്നീ മുൻനിര ബ്രാൻഡുകൾ അരങ്ങുവാഴുന്ന സ്പോർട്‌സ് കാർ ശ്രേണിയിൽ അധികമാരും പറഞ്ഞു കേൾക്കാത്ത പേരാണ് നിസാന്റേത്. Z സീരീസ് വാഹനങ്ങളിലൂടെ ഈ വിഭാഗത്തിലെ കഴിവ് തെളിയിച്ച ജാപ്പനീസ് ബ്രാൻജ് GT-R എന്ന മോഡലിലൂടെ ജനഹൃദയങ്ങളിൽ കയറിപ്പറ്റുകയും ചെയ്‌തിട്ടുണ്ട്.

എന്നാൽ സ്പോർട്‌സ് കാർ ശേഖരത്തിലേക്ക് ഒരു പുതിയ അതിഥിയെ കൂടി പരിചയപ്പെടുത്തി ഒന്ന് കൊമ്പുകോർക്കാനാണ് നിസാന്റെ പദ്ധതി. അതിനായി ഏഴാം തലമുറ Z സ്പോർട്സ് കാറിനെ ഓഗസ്റ്റ് 17-ന് വിപണിയിൽ എത്തിക്കുമെന്നും കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

2020 സെപ്റ്റംബറിലാണ് Z സ്പോർട്‌സ് സെഡാന്റെ പ്രോട്ടോടൈപ്പ് കൺസെപ്റ്റിനെ നിസാൻ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നത്. വരാനിരിക്കുന്ന മോഡലിനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതിനെ നിസാൻ 400Z എന്ന് വിളിക്കുമെന്നാണ് സൂചന.

ഇൻഫിനിറ്റി Q60 റെഡ് സ്പോർട്ട് 400 പതിപ്പിൽ കാണപ്പെടുന്ന 3.0 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിനാകും പുതിയ സ്പോർട്‌സ് കാറിന് തുടിപ്പേകുക. ഇത് പരമാവധി 400 bhp കരുത്തിൽ 475 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും.

വെറും നാല് സെക്കൻഡിനുള്ളിൽ 0100 കിലോമീറ്റർ വേഗത കൈവരിക്കാനും കാർ പ്രാപ്‌തമായിരിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സായിരിക്കും സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുക. കൂടാതെ ഓഫറിൽ ഒരു ഓട്ടോമാറ്റിക് ഓപ്ഷനും ഉണ്ടാകും.

ജപ്പാനിലെ ഡിസൈന്‍ ടീമാണ് പുതിയ ഏഴാംതലമുറ Z സ്പോർട്‌സ് കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹൂഡിന്റെ ആകൃതിയും കാന്‍ഡഡ്, ടിയര്‍ട്രോപ്പ് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും പഴയ മോഡലിനെ ഓർമപ്പെടുത്തിയേക്കാം.

ഐതിഹാസിക ഫാസ്റ്റ്ബാക്ക് ആകാരം, വലിയ ഗ്രിൽ, മുൻകാല മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലൈറ്റിംഗ് ക്ലസ്റ്ററുകൾ എന്നിവയെല്ലാം വാഹനത്തിന്റെ മാറ്റുകൂട്ടും. 19 ഇഞ്ച് സ്‌പോട്ടി അലോയി വീലുകളും ശ്രദ്ധേയമായ സാന്നിധ്യമായിരിക്കും.

അകത്തളം ആധുനിക സാങ്കേതികവിദ്യയെ പിന്തുണക്കുന്നതായിരിക്കും. അതിൽ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം പ്രധാന ഹൈലൈറ്റുകളായിരിക്കും.

കൂടാതെ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സെന്റർ എയർ വെന്റുകൾക്ക് മുകളിലുള്ള ട്രിപ്പിൾ ഗേജുകൾ, പ്യൂരിസ്റ്റ് പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്നതിനായി ഒരു പരമ്പരാഗത ഹാൻഡ്‌ബ്രേക്ക് എന്നിവ കാറിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








