3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

എസ്‌യുവികൾ അരങ്ങുവാഴുന്നതിനിടയിൽ പുതിയൊരു പ്രീമിയം സി-സെഗ്മെന്റ് സെഡാനുമായി ഇന്ത്യയിൽ കാലുകുത്തിയിരിക്കുകയാണ് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. പ്രായമായ റാപ്പിഡിന്റെ പകരക്കാരനായി എത്തുന്ന മോഡലിന് സ്ലാവിയ എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

സ്ലാവിയയുടെ വരവോടെ ഇപ്പോള്‍ സെഡാന്‍ ശ്രേണിയിലുള്ള റാപ്പിഡ് നിരത്തൊഴിഞ്ഞേക്കുമെന്നാണ് സൂചന. അടുത്ത വർഷം തുടക്കത്തോടെ ഈ പുതുപുത്തൻ സെഡാൻ നിരത്തിലെത്തുമെന്നാണ് സ്കോഡ ഉറപ്പുനൽകിയിരിക്കുന്നത്. ഇപ്പോൾ മോഡലിന്റെ വേരിയന്റ്, കളർ ഓപ്ഷൻ തുടങ്ങിയ കാര്യങ്ങളും ബ്രാൻഡ് വെളിപ്പെടുത്തിയിരിക്കുകയാണ്.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ, ടൊർണാഡോ റെഡ്, ക്രിസ്റ്റൽ ബ്ലൂ എന്നീ അഞ്ച് നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയായിരിക്കും പുതുപുത്തൻ സ്കോഡ സ്ലാവിയ ഇന്ത്യൻ വിപണിയിൽ എത്തുക. അതോടൊപ്പം ആക്‌ടീവ്, ആംബിഷൻ, സ്റ്റൈൽ എന്നീ മൂന്ന് വകഭേദങ്ങളിലും സ്ലാവിയ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

സ്ലാവിയയ്ക്ക് മാത്രമായി അവതരിപ്പിച്ചതായി സ്‌കോഡ പറയുന്ന ക്രിസ്റ്റൽ ബ്ലൂ ഒഴികെ, മറ്റെല്ലാ നിറങ്ങളും കുഷാഖ് മിഡ്-സൈസ് എസ്‌യുവിയിൽ കാണുന്നതിന് സമാനമാണെന്ന് വ്യക്തം. എന്നിരുന്നാലും എസ്‌യുവിയുടെ പാലറ്റിൽ നിന്നുള്ള ഹണി ഓറഞ്ച് ഷേഡ് സെഡാനിൽ നൽകില്ല. പക്ഷേ ഒരു കണക്കിന് സ്‌കോഡ എല്ലാ വേരിയന്റുകളിലും സ്ലാവിയയുടെ എല്ലാ നിറങ്ങളും വാഗ്ദാനം ചെയ്യുമെന്നതും ഒരു നേട്ടമായേക്കാം.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

അടുത്ത വർഷം ആദ്യം വിപണിയിലെത്തുന്ന സെഡാൻ മോഡലിനായുള്ള ബുക്കിംഗും സ്കോഡ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ ഇന്ത്യ 2.0 പ്രൊജക്ടിനു കീഴിൽ കുഷാഖിന് ശേഷമെത്തുന്ന രണ്ടാമത്തെ വാഹനമാണ് സ്ലാവിയ എന്നതും ശ്രദ്ധേയമാണ്. കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ മിഡ്സൈസ് എസ്‌യുവികള്‍ക്ക് ശേഷം MQB A0 IN ആര്‍ക്കിടെക്ചറില്‍ നിന്ന് വരുന്ന മൂന്നാമത്തെ മോഡലാണിതെന്നും ബ്രാന്‍ഡ് പറയുന്നു.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

സ്ലാവിയയ്ക്ക് 4,541 മില്ലീമീറ്റർ നീളവും 1,752 മില്ലീമീറ്റർ വീതിയും 1,487 മില്ലീമീറ്റർ ഉയരവുമുണ്ട്. അതേസമയം വീൽബേസ് 2,651 മില്ലീമീറ്റർ ആണ്. നിലവിലുള്ള റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ സ്ലാവിയയ്ക്ക് 128 മില്ലീമീറ്റർ നീളവും 53 മില്ലീമീറ്റർ വീതിയും 21 മില്ലീമീറ്റർ ഉയരവും 99 മില്ലീമീറ്റർ വീൽബേസും കൂടുതലാണെന്നതും മേന്മയാണ്.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

ശരിക്കും സ്ലാവിയയ്ക്ക് ഏറ്റവും നീളമേറിയ വീൽബേസ് മാത്രമല്ല പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലെ ഏറ്റവും വലിപ്പമേറിയ മോഡലുകൂടിയാണ്. ഇതിന് 521 ലിറ്റർ ബൂട്ട് സ്പേസുമുണ്ടെന്നതും ശ്രദ്ധേയമാണ്. സാധാരണ സ്കോഡ മോഡലുകളിൽ കാണുന്ന അതേ സൗന്ദര്യ ശൈലി തന്നെയാണ് പുതിയ സെഡാൻ പതിപ്പും പിന്തുടരുന്നത്.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

സ്ലാവിയ സുന്ദരവും സ്പോർട്ടി ലുക്കിലുള്ളതുമായ കാറാണെന്ന കാര്യം ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. ഷാർപ്പ് ക്യാരക്‌ടർ ലൈനുകളും മസ്ക്കുലർ രൂപരേഖയും ഉള്ള താഴ്ന്നതും വിശാലവുമായ നിലപാടാണ് കാറിനുള്ളത്. മുൻവശത്ത്, സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ലാണ് ഇടംപിടിച്ചിരിക്കുന്നത്. അതിന്റെ ഇരുവശത്തുമായി എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പ് സ്ട്രിപ്പുകളുള്ള മിനുസമാർന്ന ഹെഡ്‌ലൈറ്റുകളും ലുക്ക് വർധിപ്പിക്കുന്നുണ്ട്.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

ഫ്രണ്ട് ബമ്പർ ധാരാളമായി കട്ടുകളും ക്രീസുകളും കൂടാതെ ഫോഗ് ലാമ്പ് ഹൗസിംഗിനായി വിപരീത എൽ ആകൃതിയിലുള്ള മോട്ടിഫും കൊണ്ട് സ്‌പോർട്ടിയായി കാണപ്പെടുന്നു. വശക്കാഴ്ച്ചയിൽ ബൂട്ട് ലിഡിലേക്ക് സുഗമമായി ലയിക്കുന്ന മൃദുവായ ചരിവുള്ള മേൽക്കൂരയാണ് സ്കോഡ സമ്മാനിച്ചിരിക്കുന്നത്. ഇത് ഒരു കൂപ്പെ ശൈലിയാണ് സ്ലാവിയയ്ക്ക് നൽകുന്നത്.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

വിൻഡോ ലൈനിന് ഒരു ക്രോം ട്രിം ലഭിക്കുന്നത് പ്രീമിയംനെസ് ഉയർത്തിയിട്ടുണ്ട്. പിൻഭാഗത്ത്, രണ്ട് ഭാഗങ്ങളായി വിഭജിച്ച് ബൂട്ടിലേക്ക് നീളുന്ന സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളാണ് സെഡാന്റെ ആകർഷണം. റിയർ ബമ്പറിലും ക്രോം സ്ട്രിപ്പിന്റെ ഉപയോഗവും മികച്ചതാണ്. മൊത്തത്തിൽ, രൂപകൽപ്പനയെ അത്യാധുനികവും എന്നാൽ സ്പോർട്ടി എന്ന് വിശേഷിപ്പിക്കാം. സ്ലാവിയയുടെ ടോപ്പ് വേരിയന്റിൽ 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് നൽകുക.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, സൺറൂഫ് എന്നീ സവിശേഷതകളാണ് സ്കോഡ സ്ലാവിയയിൽ വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം സെഡാന് കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും ലഭിക്കുന്നു.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

സുരക്ഷയുട കാര്യത്തിലും ഒട്ടും പിന്നോട്ടാകില്ല വാഹനം. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാം ചെക്ക് ബ്രാൻഡ് വാഗ്‌ദാനം ചെയ്യും.

3 വേരിയന്റ്, 5 കളർ ഓപ്ഷനുകൾ; സ്കോഡ സ്ലാവിയയുടെ കൂടുതൽ വിവരങ്ങൾ അറിയാം

സ്ലാവിയ 2022 മാർച്ചോടെ വിൽപ്പനയ്‌ക്കെത്തും. തുടർന്നായിരിക്കും ഡെലിവറികൾ ആരംഭിക്കുക. 10 ലക്ഷം രൂപ മുതലാണ് സെഡാന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. പ്രതിമാസം സ്ലാവിയയുടെ 3,000 യൂണിറ്റ് വിൽപ്പനയാണ് സ്കോഡ ഉന്നംവെക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Three variants and five colour options skoda revealed the more details about the slavia sedan
Story first published: Friday, November 19, 2021, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X