കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. കൊറിയൻ ബ്രാൻഡുകൾ അരങ്ങുവാഴുന്ന ശ്രേണിയിൽ ഒരു ജാപ്പനീസ് മിടുക്കനുണ്ടെങ്കിലും ആരും ഇവനെ തേടി അധികം എത്താറില്ല.

കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

നിസാൻ കിക്‌സാണ് ആ താരം. ക്രോസ്ഓവർ ശൈലിയിൽ ഒരുങ്ങിയിരിക്കുന്നതിനാൽ ഒരു യഥാർഥ എസ്‌യുവി രൂപമില്ലാത്തതാണ് കിക്‌സിന് തിരിച്ചടിയായത്. മാത്രമല്ല വാഹനം ഇറങ്ങിയ കാലത്ത് നിസാൻ എന്ന ബ്രാൻഡിനും അത്ര ആരാധകരില്ലായിരുന്നു.

കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

എന്നാൽ മാഗ്നൈറ്റ് എന്ന കുഞ്ഞൻ എസ്‌യുവി നിരത്തിലെത്തിയതോടെ നിസാന്റെ തലവര ആകെ മാറിയിട്ടുണ്ട്. എന്നിരുന്നാലും കിക്‌സിലേക്ക് ആളുകൾ എത്താൻ തുടങ്ങിയിട്ടില്ല എന്നതും പരിതാപകരമാണ്. ഇനി ഈ മോഡലിനെ മികച്ചതാക്കുന്ന ചില കാര്യങ്ങളെ കുറിച്ച് ഒന്നു പരിചയപ്പെടാം.

കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

ബിഎസ്-VI കംപ്ലയിന്റ് നിസാൻ കിക്‌സ് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 9.49 ലക്ഷം രൂപ മുതൽ 14.64 ലക്ഷം രൂപ വരെയാണ് വാഹനത്തിനായി മുടക്കേണ്ട എക്സ്ഷോറൂം വില. XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്.

കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

എഞ്ചിൻ

പുതിയ ടർബോ പെട്രോൾ അവതരിപ്പിച്ചതോടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ കിക്‌സിൽ നിന്നും ഒഴിവാക്കാനും നിസാൻ കരുതലെടുത്തു. മികവുറ്റ പരിഷ്കൃതമായ എഞ്ചിനാണ് വാഹനത്തിനുള്ളത്. കിക്‌സിന്റെ ഏറ്റവും വലിയ പ്ലസ് പൊയിന്റും ഇതാണ്.

കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

ശരിക്കും ഇതൊരു മികച്ച തീരുമാനമായിരുന്നു. 1.3 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനാണ് ക്രോസ്ഓവർ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്.

കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

ആദ്യത്തേത് 154 bhp കരുത്തിൽ 254 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. രണ്ടാമത്തേത് 105 bhp പവറും 142 Nm torque ഉം വികസിപ്പിക്കും. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

കളർ ഓപ്ഷനുകൾ

കളർ ഓപ്ഷനുകളിലും കിക്‌സ് സമ്പന്നനാണ്. ആറ് മോണോടോൺ, മൂന്ന് ഡ്യുവൽ ടോൺ നിറങ്ങളിൽ എസ്‌യുവി തെരഞ്ഞെടുക്കാം. ബ്ലേഡ് സിൽവർ, നൈറ്റ് ഷേഡ്, ബ്രോൺസ് ഗ്രേ, ഫയർ റെഡ്, പേൾ വൈറ്റ്, ഡീപ് ബ്ലൂ പേൾ എന്നിവയാണ് സിംഗിൾ ടോൺ കളറുകൾ.

കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

അതേസമയം മറുവശത്ത് ബ്രോൺസ് ഗ്രേ വിത്ത് ആംബർ ഓറഞ്ച്, ഫയർ റെഡ്-ഫീനിക്സ് ബ്ലാക്ക്, പേൾ വൈറ്റ്-ഫീനിക്സ് ബ്ലാക്ക് എന്നിവയാണ് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ. ഇവയെല്ലാം കികി‌സിന്റെ രൂപത്തിനോട് ഭംഗിയായി യോജിക്കുന്നുമുണ്ട്.

കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

ഫീച്ചേഴ്‌സ്

സവിശേഷകളുടെ കാര്യത്തിൽ കൊറിയൻ എതിരാളികളോട് മുട്ടാൻ നിസാൻ കിക്‌സ് പ്രാപ്‌തമല്ലെങ്കിലും ഒരാളെ തൃപ്‌തിപ്പെടുത്തുന്ന ഫീച്ചർ പട്ടികയാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്.

കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 360 ഡിഗ്രി ക്യാമറ വ്യൂ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ ഫസ്റ്റ്-ഇൻ-സെഗ്മെന്റ് റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് സിസ്റ്റം എന്നിവ പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് വാഹനത്തിലുള്ളത്.

കേമനാണ്! അറിഞ്ഞിരിക്കണം നിസാൻ കിക്‌സിന്റെ മേൻമകൾ

സുരക്ഷാ സംവിധാനങ്ങൾ

ബ്രാൻഡിന്റെ കണക്റ്റ് വിത്ത് സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, റിയർ എസി വെന്റുള്ള ഓട്ടോ എസി, കൂൾഡ് ഗ്ലോവ് ബോക്സ്, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, ഡോർ അൺലോക്ക്, ഷാർക്ക് ഫിൻ ആന്റിനഇംപാക്റ്റ് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, സ്പീഡ് സെൻസിംഗ് ഓട്ടോ എന്നിവ നിസാൻ കിക്‌സിലെ സ്റ്റാൻഡേർഡ് സവിശേഷതകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Top Things To Know About The BS6 Nissan Kicks. Read in Malayalam
Story first published: Saturday, June 26, 2021, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X