Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്സ്ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍
ഈ മാസത്തിന്റെ തുടക്കത്തിലാണ് ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട വിപണിയില്‍ അവതരിപ്പിക്കുന്നത്.

പ്രാരംഭ പതിപ്പിന് 29.98 ലക്ഷം രൂപയില്‍ എക്സ്ഷോറൂം വില ആരംഭിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 37.58 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്. അവതരണത്തിന് പിന്നാലെ വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

ബുക്ക് ചെയ്തവര്‍ക്ക് വാഹനം കൈമാറുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍. അധികം വൈകാതെ തന്നെ വാഹനത്തിന്റെ ഡെലിവറി കമ്പനി ആരംഭിക്കും. ഡീലര്‍ഷിപ്പുകളില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.
MOST READ: അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG

സ്റ്റാന്‍ഡേര്‍ഡ്, ലെജന്‍ഡര്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് മോഡല്‍ വില്‍പ്പനയ്ക്ക് എത്തുക. അതോടൊപ്പം പെട്രോള്‍ ഡീസല്‍ എഞ്ചിനുകളിലും വാഹനം ലഭ്യമാകും.

2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഡീസല്‍ എഞ്ചിന് 201 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കും.

പെട്രോള്‍ എഞ്ചിന് 164 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് മോഡലുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് വാഹനത്തിന് പുതിയൊരു നവീകരണം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി മാറ്റങ്ങള്‍ വാഹനത്തില്‍ പ്രകടമാണ്.
MOST READ: പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്സ്വാഗണ്

വലിയ ഗ്രില്ല്, നേര്‍ത്ത ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിംഗ് ലാമ്പ്, വലിയ എയര്‍ കര്‍ട്ടണും സ്കിഡ് പ്ലേറ്റും നല്‍കിയുള്ള പുതിയ ബംബര്‍ എന്നിവയാണ് റെഗുലര്‍ ഫോര്‍ച്യൂണറിന്റെ മുന്നിലെ സവിശേഷതകള്‍.

എന്നാല്‍ ഇത്തവണ ഫോര്‍ച്യൂണറിന്റെ ലെജന്‍ഡര്‍ എന്ന പുതിയ പതിപ്പും നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നുണ്ട്. റെഗുലര്‍ മോഡലിനെക്കാള്‍ സ്പോര്‍ട്ടി ഭാവമായിരിക്കും ഈ വേരിയന്റിന് ലഭിക്കുക.
MOST READ: സ്ക്രാപ് നയം ഉടന്‍ നടപ്പാക്കും; വാഹന വ്യവസായത്തിന് ശക്തി പകരുക ലക്ഷ്യം

അഗ്രസീവ് ഭാവമുള്ള ബംബറും ഗ്രില്ലുമായിരിക്കും ലെജന്‍ഡറിനെ വ്യത്യസ്തമാക്കുന്നത്. പുതിയ ഡിസൈനിലുള്ള അലോയി വീല്‍, വീല്‍ ആര്‍ച്ചുകള്‍, പുതുക്കിയ ടെയില്‍ ഗേറ്റ്, ലൈറ്റുകള്‍ തുടങ്ങിയവയും പുതിയ ഫോര്‍ച്യൂണറിന്റെ സവിശേഷതകളാണ്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജിങ്ങ്, വെന്റിലേറ്റഡ് സീറ്റ്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍ എന്നിവയും വാഹനത്തിലെ സവിശേഷതകളാണ്.

പുതിയ ഫോര്‍ച്യൂണര്‍ ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ പല ഡ്രൈവിംഗ് മോഡുകളും ഉള്‍ക്കൊള്ളുന്നു. വിപണിയില്‍ ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4, എംജി ഗ്ലോസ്റ്റര്‍ തുടങ്ങിയ മോഡലുകളാണ് എസ്യുവിയുടെ പ്രധാന എതിരാളികള്‍.
Source: Team BHP