ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

എംപിവി മോഡലുകളിലെ രാജാവാണ് ഇന്നോവ ക്രിസ്റ്റ. പതിറ്റാണ്ടുകളായി മിന്നുംതാരമായി ഇന്ത്യൻ നിരത്തുകളിൽ കുതിക്കുന്ന വാഹനത്തിന് അടുത്തിടെ ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലിനെ ടൊയോട്ട അവതരിപ്പിച്ചിരുന്നു.

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് 2021 ഒക്‌ടോബറോടെയാണ് ഇന്നോവ ക്രിസ്റ്റയുടെ ഈ ലിമിറ്റഡ് എഡിഷൻ മോഡൽ വിപണിയിൽ എത്തുന്നത്. ഇപ്പോൾ ഈ വേരിയന്റിനെ കൂടുതൽ ജനപ്രിയമാക്കുന്നതിനായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയൊരു ടെലിവിഷൻ പരസ്യ വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ലിമിറ്റഡ് എഡിഷൻ വേരിയന്റ് സ്റ്റാൻഡേർഡ് ഇന്നോവ ക്രിസ്റ്റയുടെ GX വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും കൂടുതൽ സവിശേഷതകളും ഉപകരണങ്ങളും ലഭിക്കുന്നുവെന്നതാണ് പ്രത്യേകത. എംപിവിയുടെ പെട്രോൾ വേരിയന്റിന് 17.18 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

അതേസമയം ഡീസൽ വേരിയന്റിന് 18.99 ലക്ഷം രൂപയും എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന്റെ പുതിയ ടെലിവിഷൻ പരസ്യ വീഡിയോ കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് ടൊയോട്ട പുറത്തുവിട്ടിരിക്കുന്നത്.

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

ലിമിറ്റഡ് എഡിഷൻ ഇന്നോവ ക്രിസ്റ്റയുടെ രണ്ട് ഫീച്ചറുകളാണ് വീഡിയോയിൽ കാണിക്കുന്നത്. ഇത് പുതിയ എയർ അയോണൈസറും എയർബാഗും കാണിക്കുന്നു. അന്തരീക്ഷ മലിനീകരണം തുടർച്ചയായി വർധിച്ചുവരുന്നത് കണക്കിലെടുത്ത് പലരും എയർ അയോണൈസറുകൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി പറഞ്ഞുവെക്കുന്നത്. ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷനിൽ നിങ്ങൾക്കത് സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

പുതിയ വേരിയന്റിലേക്ക് ടൊയോട്ട ചേർത്ത മറ്റൊരു സവിശേഷത 360-ഡിഗ്രി പാർക്കിംഗ് ക്യാമറയാണ്. ഇത് ഇടുങ്ങിയ സ്ഥലങ്ങളിൽ എം‌പി‌വിയെ കൂടുതൽ എളുപ്പത്തിൽ പാർക്ക് ചെയ്യാൻ ഡ്രൈവറെ സഹായിക്കും. ഇത് അടിസ്ഥാനപരമായി വാഹനത്തിന്റെ മുകളിൽ നിന്ന് താഴേക്കുള്ള കാഴ്ച്ചയാണ് നൽകുന്നത്. ടൊയോട്ട ഇതിനെ മൾട്ടി-ടെറൈൻ മോണിറ്റർ എന്ന് വിളിക്കുന്നു.

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

ടൊയോട്ട ഇപ്പോൾ രണ്ടാം നിരയിലുള്ളവർക്ക് വയർലെസ് ചാർജറും വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ ക്യാബിന്റെ പ്രീമിയം ഫീൽ കൂട്ടുന്ന ആംബിയന്റ് ലൈറ്റിംഗും ഉണ്ട്. ഇന്നോവയ്‌ക്കൊപ്പം ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് അടിസ്ഥാനപരമായി വിൻഡ്ഷീൽഡിലെ സമയവും വേഗതയും പോലുള്ള സുപ്രധാന വിവരങ്ങൾ പ്രൊജക്റ്റ് ചെയ്യുന്നു.

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

ഇക്കാരണത്താൽ റോഡിൽ നിന്ന് ശ്രദ്ധതിരിച്ച് ഡ്രൈവർ ഇൻസ്ട്രുമെന്റ് കൺസോളിലേക്ക് നോക്കേണ്ട കാര്യം വരുന്നില്ല. ഡ്രൈവറിന് ലൈവ് ടയർ പ്രഷർ കാണിക്കുന്ന ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ടൊയോട്ട ചേർത്തിട്ടുണ്ട്. ടയർ പ്രഷർ വീഴാൻ തുടങ്ങിയാൽ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും പഞ്ചറാണെന്ന് ഡ്രൈവർക്ക് അറിയുകയും ചെയ്യുന്നതിനാൽ ഇത് വളരെ ഉപയോഗപ്രദമായ കാര്യമാണ്.

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

ഉപകരണത്തിന്റെ ശേഷിക്കുന്ന നില GX വേരിയന്റിന് സമാനമാണ്. അതിനാൽ ഹീറ്ററോട് കൂടിയ മാനുവൽ എയർ കണ്ടീഷനിംഗ്, ബ്രേക്ക് അസിസ്റ്റ് ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷൻ വേരിയന്റിനുണ്ട്.

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

തീർന്നില്ല, ഇതോടൊപ്പം തന്നെ ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് ഫോൾഡിംഗ് ഔട്ട് ഔട്ട് റിയർവ്യൂ മിററുകൾ, ഡ്യുവൽ എയർബാഗുകൾ, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ, കാൽമുട്ടിന് സംരക്ഷണം നൽകുന്ന എയർബാഗ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 12V ചാർജിംഗ് സോക്കറ്റുകൾ. കൂടാതെ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നിങ്ങൾക്ക് ലഭിക്കും.

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷൻ 7, 8 സീറ്റുകളായിട്ടാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. 7 സീറ്റർ വേരിയന്റിന് മധ്യനിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളും 8 സീറ്റർ പതിപ്പിന് ബെഞ്ച് സീറ്റും ലഭിക്കും. പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചിനും ലിമിറ്റഡ് എഡിഷനിൽ യഥേഷ്‌ടം തെരഞ്ഞെടുക്കാം എന്നകാര്യവും ഏറെ ശ്രദ്ധേയമാണ്.

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

എംപിവിയിലെ പെട്രോൾ എഞ്ചിൻ പരമാവധി 166 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റർ യൂണിറ്റാണ്. മറുവശത്ത് 2.4 ലിറ്റർ ഡീസൽ എഞ്ചിൻ പരമാവധി 150 bhp പവറും 343 Nm torque ഉം വികസിപ്പിക്കും. രണ്ട് എഞ്ചിനുകളും 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്.

ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷനെ ജനങ്ങളിലേക്ക് അടുപ്പിക്കണം, പുതിയ പരസ്യ വീഡിയോയുമായി ടൊയോട്ട

ഇന്നോവ ക്രിസ്റ്റയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 17.18 ലക്ഷം രൂപ മുതൽ 24.99 ലക്ഷം രൂപയാണ്. മോഡലിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ലെങ്കിലും മഹീന്ദ്ര മറാസോയ്ക്കും കിയ കാർണിവലിനുമെതിരെയാണ് മത്സരിക്കുന്നത്. വരാനിരിക്കുന്ന കിയ കാരൻസിനും ഇന്നോവ ക്രിസ്റ്റയുടെ എതിരാളിയാകാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota introduced new tvc for the innova crysta limited edition variant
Story first published: Friday, December 24, 2021, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X