മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യയിലെ മറ്റ് കാർ നിർമാതാക്കളെ പോലെ ഉയർന്ന ഉത്പാദന ചെലവ് മൂലം അടുത്തിടെ വാഹനങ്ങളുടെ വില ഉയർത്തിയിരുന്നു.

മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടൊയോട്ട

ഇപ്പോൾ ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് കുറച്ച് ഡീലുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പൊട്ടൻഷ്യൽ ഉപഭോക്താക്കൾക്ക് കുറച്ച് ആശ്വാസം നൽകാനും കൂടുതൽ ആളുകളെ ആകർഷിക്കാനുമാണിത്.

മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട ഗ്ലാൻസ G മാനുവൽ ട്രിമിൽ 8,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 2,000 രൂപ കോർപ്പറേറ്റ് കിഴിവും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് 18,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് അല്ലെങ്കിൽ ലോയൽറ്റി ബോണസും ലഭിക്കും.

MOST READ: അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടൊയോട്ട

ഗ്ലാൻസയുടെ മറ്റെല്ലാ വേരിയന്റുകളിലും, 8,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 8,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് / ലോയൽറ്റി ബോണസ്, 4,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവ ലഭ്യമാണ്.

മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടൊയോട്ട

യാരിസിനെ സംബന്ധിച്ചിടത്തോളം 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാണ്, കൂടാതെ 25,000 രൂപ എക്സ്ചേഞ്ച് ബോണസ് / ലോയൽറ്റി ബോണസും ലഭിക്കുന്നു. ഇതിനുപുറമെ, 20,000 രൂപ വരെ കോർപ്പറേറ്റ് കിഴിവും ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: ഐക്യൂബ് ഇലക്ട്രിക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; അണിയറയില്‍ വന്‍ പദ്ധതികളുമായി ടിവിഎസ്

മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട അർബൻ ക്രൂയിസറിൽ ക്യാഷ്, കോർപ്പറേറ്റ് കിഴിവുകളൊന്നും തന്നെയില്ല, എന്നിരുന്നാലും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടൊയോട്ട

ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, കാമ്രി, വെൽ‌ഫയർ എന്നിങ്ങനെ മറ്റെല്ലാ ടൊയോട്ട മോഡലുകളിലും ഔദ്യോഗിക കിഴിവുകളും ഡീലുകളും ലഭ്യമല്ല.

MOST READ: റോയൽ എൻഫീൽഡിന്റെ കളികൾ ഇനി സിംഗപ്പൂരിലും; രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിച്ച് ഇന്ത്യൻ നിർമ്മാതാക്കൾ

മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടൊയോട്ട
Model Cash Discount Additional Benefits (Exchange Bonus + Corporate Discount)
Glanza (G MT Variant) ₹8,000 ₹18,000 + ₹2,000
Glanza (Other Variants) ₹8,000 ₹8,000 + ₹4,000
Yaris ₹20,000 ₹25,000 + ₹20,000
Urban Cruiser - ₹20,000 + 0
Innova Crysta - -
Fortuner - -
Vellfire - -
Camry - -

Source: GaadiWaadi

മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടൊയോട്ട

ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നിവ പോലെ ഇന്ത്യൻ വിപണിയിൽ പുനർനിർമ്മിച്ച കുറച്ച് മാരുതി സുസുക്കി കാറുകളെ കൂടി ഉൾപ്പെടുത്താൻ ടൊയോട്ട ഒരുങ്ങുന്നു.

MOST READ: വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടൊയോട്ട

മാരുതി സിയാസ് ടൊയോട്ട ബെൽറ്റയായി (യാരിസിന് പകരമായി) പുനർനിർമിച്ച് വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, മാരുതി എർട്ടിഗ / XL6 എന്നിവയ്ക്കും ഒരു ടൊയോട്ട പതിപ്പ് താമസിയാതെ ലഭിക്കും.

മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടൊയോട്ട

ഇതിനുപുറമെ ടൊയോട്ടയും RAV4 ഹൈബ്രിഡ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. റോഡ് പരീക്ഷണങ്ങളിൽ എസ്‌യുവിയെ ഒന്നിലധികം തവണ കണ്ടെത്തിയിട്ടുണ്ട്, ദീപാവലി ഉത്സവ സീസണിൽ ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട RAV4 CBU ഇറക്കുമതി റൂട്ട് വഴി ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കും, ഇതിന് ഏകദേശം 50 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Offers Descent Discounts On Selected Models In 2021 May. Read in Malayalam.
Story first published: Thursday, May 13, 2021, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X