ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

ഏറെ പ്രതീക്ഷയോടെ വാഹന ലോകം കാത്തിരിക്കുന്ന മോഡലാണ് ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി. അടുത്തിടെ Commander എന്ന പേരിൽ ബ്രസീലിൽ എത്തിയ വാഹനം അധികം വൈകാതെ തന്നെ Meridian എന്ന പേരിൽ ഇന്ത്യൻ വിപണിയിലേക്കും ചേക്കേറും.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ Jeep ബ്രാൻഡിന്റെ തുറുപ്പുചീട്ടാണ് ഈ മോഡൽ. അടുത്ത വർഷം പകുതിയോടെ മെറിഡിയൻ എന്ന പേരിൽ പ്രീമിയം മോഡൽ നമ്മുടെ നിരത്തുകളിൽ ഓടിതുടങ്ങും. ഇപ്പോൾ വാഹനത്തിന്റെ കൂടുതൽ ഓഫ്-റോഡ് കഴിവുകൾ തെളിയിക്കുന്ന വീഡിയോയുമായി ജീപ്പ് എത്തിയിരിക്കുകയാണ്.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

മലകയറ്റം, കുന്നിറക്കം മുതൽ വീൽ ആർട്ടിക്കുലേഷൻ വരെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ കൈകാര്യം ചെയ്യാൻ എസ്‌യുവിക്ക് കഴിവുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. അതായത് നിലവിലെ ഫുൾ-സൈസ് ഏഴ് സീറ്റർ എസ്‌യുവികളിലെ സമ്പൻമാരായ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ തുടങ്ങിയ വമ്പൻമാരുമായാകും പുതിയ കമാൻഡർ അഥവാ മെറിഡിയൻ പോരടിക്കുക.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

ഇത് പാറക്കല്ലുകൾക്കും തടികൾക്കും മുകളിലൂടെ യാതൊരു പ്രയാസവുമില്ലാതെയാണ് കടന്നുപോകുന്നത്. ബ്രസീലിൽ നിർമിച്ചതിൽ വച്ച് ഏറ്റവും വലുതും സങ്കീർണവുമായ ജീപ്പ് വാഹനമാണിത് എന്നാണ് അമേരിക്കൻ ബ്രാൻഡ് അവകാശപ്പെടുന്നത്. കമ്പനിയുടെ രഞ്ജൻഗാവ് ആസ്ഥാനമായുള്ള പ്ലാന്റ് കമാൻഡറുടെ റൈറ്റ്-ഹാൻഡ് ഡ്രൈവ് പതിപ്പിന്റെ ഉത്പാദന കേന്ദ്രമായി പ്രവർത്തിക്കും.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

ജനപ്രിയമായ കോമ്പസ് അഞ്ച് സീറ്റർ എസ്‌യുവിയെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ജീപ്പ് കമാൻഡറിന് ആഗോളതലത്തിൽ 1.3 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകളാണ് തുടിപ്പേകുന്നത്. പെട്രോൾ പതിപ്പ് 185 bhp കരുത്തിൽ 270 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം മറുവശത്ത് ഡീസൽ എഞ്ചിൻ 170 bhp പവറിൽ 380 Nm torque വികസിപ്പിക്കും.

1.3 ലിറ്റർ ടർബോ പെട്രോൾ സ്റ്റാൻഡേർഡായി ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനമായിരിക്കും വാഗ്‌ദാനം ചെയ്യുക. അതേസമയം 2.0 ലിറ്റർ ടർബോ ഡീസൽ ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തോടു കൂടി ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എത്തും.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

ഇന്ത്യയിൽ 200 bhp കരുത്ത് നൽകാൻ ശേഷിയുള്ള 2.0 ലിറ്റർ 4 സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ് ജീപ്പ് മെറിഡിയൻ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിലും ഇതേ ഡീസൽ യൂണിറ്റും ലഭ്യമാക്കിയേക്കാം. ഗിയർബോക്‌സ് ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടുമെന്ന കാര്യത്തിലും സംശയമൊന്നും വേണ്ട.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

ദൃശ്യപരമായി ജീപ്പ് കമാൻഡർ കോമ്പസിനേക്കാൾ നീളമുള്ളതാണ്. ഏഴ് സീറ്റർ എസ്‌യുവിക്ക് 4,769 മില്ലീമീറ്റർ നീളവും 1,859 മില്ലീമീറ്റർ വീതിയും 1,682 മില്ലീമീറ്റർ ഉയരവും 2,794 മില്ലീമീറ്റർ വീൽബേസ് നീളവുമാണുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

അഞ്ച് സീറ്റർ കോമ്പസുമായി താരതമ്യം ചെയ്യുമ്പോൾ കമാൻഡറിന് അധികമായി 364 മില്ലീമീറ്റർ നീളവും 41 മില്ലീമീറ്റർ വീതിയും 42 മില്ലീമീറ്റർ ഉയരവും 158 മില്ലീമീറ്റർ വീൽബേസുണുള്ളത്. മൂന്നുവരി എസ്‌യുവിയെ കോമ്പസിൽ നിന്നും വേർതിരിച്ചറിയാൻ നിരവധി സൗന്ദര്യവർധക മാറ്റങ്ങളും ജീപ്പ് വരുത്തിയിട്ടുണ്ട്.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

എസ്‌യുവിയുടെ ചില ഡിസൈൻ ബിറ്റുകൾ ഗ്രാൻഡ് ചെറോക്കിയിൽ നിന്ന് എടുത്തതായി തോന്നുമെങ്കിലും ക്രോം വിശദാംശങ്ങൾ, ഫ്രണ്ട് ഗ്രിൽ, വിൻഡോകളുടെ മുകളിലെ അറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ കോമ്പസിൽ നിന്നും കടമെടുത്തുവയാണ്. ചതുരാകൃതിയിലുള്ള പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, വലിയ ഫാക്സ് വെന്റുകളുള്ള വ്യത്യസ്ത രൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ എന്നിവയാണ് മുൻവശത്തെ ആകർഷകമാക്കുന്നത്.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

നീളമേറിയ പിൻ ഓവർഹാംഗുകൾ, സ്ലിം ടെയിൽലാമ്പുകൾ എന്നിവയാണ് വശക്കാഴ്ച്ചയിൽ കമാൻഡറിനെ വ്യത്യസ്‌തമാക്കുന്ന മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ. പിൻഭാഗത്ത് ഷാർപ്പ് എൽഇഡി ടെയിൽ ലാമ്പുകളാണ് സമ്മാനിച്ചിരിക്കുന്നത്. പിൻ ബമ്പറിൽ ഒരു സ്കിഡ് പ്ലേറ്റും ഇടംപിടിച്ചിരിക്കുന്നത് കാണാം.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

ഇനി അകത്തളത്തിലേക്ക് കയറിയാൽ കോമ്പസിന് സമാനമാണെന്നു തന്നെ പറയാം. സ്യൂഡ് വിശദാംശങ്ങളുള്ള ബ്രൗൺ ലെതർ അപ്ഹോൾസ്റ്ററിയിലാണ് സീറ്റുകൾ പൂർത്തിയാക്കിയിരിക്കുന്നത്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമെല്ലാം ഒരു പ്രീമിയം ടച്ചിലേക്കാണ് വിരൽ ചൂണ്ടുന്നതും.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

ഇതോടൊപ്പം 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഹർമൻ കാർഡൺ ഓഡിയോ, പവർഡ് ടെയിൽ ഗേറ്റ് തുടങ്ങിയ സംവിധാനങ്ങളും ജീപ്പ് കമാൻഡർ എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സവിശേഷതകളിലും നിർമാണ നിലവാരത്തിലും വാഹനം ഒരു വിട്ടുവീഴ്ച്ചയും ചെയ്‌തിട്ടില്ല എന്നകാര്യവും എടുത്തുപറയേണ്ട ഒന്നാണ്.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

ഏഴ് എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എഇബി, ലെയ്ൻ കീപ്പ് അസിസ്റ്റ്, അലക്സ വെർച്വൽ അസിസ്റ്റന്റ്, ഇൻ-കാർ കണക്റ്റിവിറ്റി അധിഷ്ഠിത സവിശേഷതകൾ, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് സൗകര്യം, പവർഡ് ഡ്രൈവർ, കോ-പാസഞ്ചർ സീറ്റുകൾ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ തുടങ്ങിയവയെല്ലാമാണ് ഏഴ് സീറ്റർ പ്രീമിയം എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്.

ഓഫ് റോഡിംഗിലും മല്ലൻ; കഴിവുകൾ തെളിയിച്ച് പുത്തൻ ജീപ്പ് കമാൻഡർ

ഇന്ത്യക്കായുള്ള ജീപ്പ് മെറിഡിയൻ അടുത്ത വർഷം പകുതിയോടെ എത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ സീചന നൽകിയിരിക്കുന്നത്. നേരത്തെ 1990 കളിൽ മഹീന്ദ്ര കമാൻഡർ എം‌യുവി അവതരിപ്പിച്ചതിനാലാണ് ഈ പേര് ഉപയോഗിക്കാതെ പുതിയൊരു പേര് നൽകാൻ കാരണമായതും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Upcoming new jeep commander suv shows its off road capabilities in new video
Story first published: Wednesday, September 1, 2021, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X