മുമ്പ് പോലെ തന്നെ പിൻവശവും അതിഗംഭീരം; വിപണിയെ വീഴ്ത്താൻ Tata Punch റെഡി, കൂടുതൽ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിൽ അധികം പ്രചാരത്തിലെത്തിയിട്ടില്ലാത്ത ഒരു സെഗ്മെന്റാണ് മൈക്രോ എസ്‌യുവകളുടേത്. എന്നാൽ ഒരു വിശിഷ്ട അതിഥി എത്തുന്നതോടെ കഥ ആകെ മാറാനിരിക്കുകയാണ്. 2020 ഓട്ടോഎക്സ്പോയിൽ ടാറ്റ മോട്ടോർസ് അവതരിപ്പിച്ച HBX കൺസെപ്റ്റ് പതിപ്പാണിത്.

മുമ്പ് പോലെ തന്നെ പിൻവശവും അതിഗംഭീരം; വിപണിയെ വീഴ്ത്താൻ Tata Punch റെഡി, കൂടുതൽ ചിത്രങ്ങൾ പുറത്ത്

പ്രൊഡക്ഷൻ പതിപ്പിന് Punch എന്ന പേരാണ് ടാറ്റ സമ്മാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മിനി എസ്‌യുവിയെ ഔദ്യോഗിക ചിത്രത്തിലൂടെ പരിചയപ്പെടുത്തിയിരുന്നെങ്കിലും മുൻവശക്കാഴ്ച്ച മാത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്. ഹാരിയറിന്റേയും നെക്സോണിന്റെയും രൂപസാദൃശ്യം ഏവരേയും കൊതിപ്പിച്ചപ്പോൾ തന്നെ വാഹനം വമ്പൻ ഹിറ്റാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

മുമ്പ് പോലെ തന്നെ പിൻവശവും അതിഗംഭീരം; വിപണിയെ വീഴ്ത്താൻ Tata Punch റെഡി, കൂടുതൽ ചിത്രങ്ങൾ പുറത്ത്

എജൈൽ ലൈറ്റ് ഫ്ലെക്‌സിബിൾ അഡ്‌വാൻസ്‌ഡ് ആർകിടെച്ചറിലാകും Tata Punch അണിഞ്ഞൊരുങ്ങുക. ഈ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കമ്പനിയുടെ ആദ്യത്തെ എസ്‌യുവിയായിരിക്കും ഇതെന്നതും ശ്രദ്ധേയമാണ്. ടാറ്റയിൽ നിന്നുള്ള പുതിയ വാഹനങ്ങൾ രണ്ട് പ്ലാറ്റ്ഫോമുകളിലാണ് സാധാരണ നിർമിക്കാറുള്ളത്.

മുമ്പ് പോലെ തന്നെ പിൻവശവും അതിഗംഭീരം; വിപണിയെ വീഴ്ത്താൻ Tata Punch റെഡി, കൂടുതൽ ചിത്രങ്ങൾ പുറത്ത്

ഹാരിയർ, സഫാരി തുടങ്ങിയ വലിയ എസ്‌യുവികൾക്ക് ഒമേഗാർക്ക് ആർക്കിടെക്ചർ ലഭിക്കുന്നു. ഇത് ലാൻഡ് റോവറിന്റെ D8 പ്ലാറ്റ്ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ചെറിയ മോഡലുകൾ ആൽഫ-ARC (അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ചർ) പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരിക്കുന്നു. ആൾട്രോസ് ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലും പഞ്ച് രണ്ടാമത്തേതുമാകും.

മുമ്പ് പോലെ തന്നെ പിൻവശവും അതിഗംഭീരം; വിപണിയെ വീഴ്ത്താൻ Tata Punch റെഡി, കൂടുതൽ ചിത്രങ്ങൾ പുറത്ത്

അഞ്ച് സീറ്റർ മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ച് ഒരു സബ് 4 മീറ്റർ വിഭാഗത്തിലായിരിക്കും ഇടംപിടിക്കുക. HBX കൺസെപ്റ്റിൽ കാണുന്ന വാഹനത്തിന്റെ രൂപഘടന അതേപടി കമ്പനി നിലനിർത്തിയിട്ടുണ്ട്. എന്നാൽ എസ്‌യുവി നിലപാട് കമ്പനിയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

അതായത് ഹാരിയറിൽ അവതരിപ്പിച്ച അതേ ഡിസൈൻ ശൈലിയാണിത്. ഇനി വശക്കാഴ്ച്ചയും പിൻവശവും കാണാനിരിക്കുന്നവർക്കായി ടാറ്റ മോട്ടോർസ് പുതിയ ടീസറുകളിലൂടെ ആ സർപ്രൈസും പൊളിച്ചിരിക്കുകയാണ്. പഞ്ച് എന്നുവിളിക്കുന്ന മൈക്രോ എസ്‌യുവി അധികം വൈകാതെ തന്നെ നിരത്തുകൾ കീഴടക്കാനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

മുമ്പ് പോലെ തന്നെ പിൻവശവും അതിഗംഭീരം; വിപണിയെ വീഴ്ത്താൻ Tata Punch റെഡി, കൂടുതൽ ചിത്രങ്ങൾ പുറത്ത്

ആദ്യകാഴ്ച്ചയിൽ നിന്നും തന്നെ തുടങ്ങാം. ഒരു വലിയ ഫ്രണ്ട് ബമ്പർ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പുകൾ, ഒരു വലിയ ഫ്രണ്ട് ഗ്രിൽ, സ്ക്വയർഡ് വീൽ ആർച്ചുകൾ എന്നിവ ഇതിൽ ഉണ്ടാകും. പുതിയ പഞ്ച് 16 ഇഞ്ച് അലോയ് വീലുകളിലായിരിക്കും നിരത്തിൽ ഓടി തിമിർക്കുക.

കൂടാതെ ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ സൃഷ്ടിക്കാൻ സഹായിക്കുന്ന ഡ്യുവൽ ടോൺ കളർ ഓപ്ഷനും കുഞ്ഞൻ എസ്‌യുവിയിൽ ഉണ്ടാകും. മുൻവശത്തുള്ള ഒരു വിൻഡ്ഷീൽഡ്, വശങ്ങളിൽ കറുത്ത ക്ലാഡിംഗ്, ഒരു ടെയിൽ ഗേറ്റ് എന്നിവയും അതിന്റെ പുറംമോടിയെ മിനുക്കുന്ന ഘടകങ്ങളാണ്. ചുരുക്കി പറഞ്ഞാൽ പിൻവശ കാഴിച്ചയിലും വാഹനം ഒരു മിടുമിടുക്കനാണെന്ന് പുതിയ ടീസർ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.

മുമ്പ് പോലെ തന്നെ പിൻവശവും അതിഗംഭീരം; വിപണിയെ വീഴ്ത്താൻ Tata Punch റെഡി, കൂടുതൽ ചിത്രങ്ങൾ പുറത്ത്

ടാറ്റ പഞ്ച് എസ്‌യുവിയുടെ ഇന്റീരിയർ സവിശേഷതകൾ കൃത്യമായി വിശദീകരിച്ചിട്ടില്ലെങ്കിലും കൺസെപ്റ്റ് മോഡലിൽ കാണുന്നവ പിന്തുടരാൻ സജ്ജമായിരിക്കും. നിരവധി ടീസറുകളും ടെസ്റ്റിലെ മോഡലുകളും സ്പൈ ചിത്രങ്ങളും വീഡിയോകളും വാഹനത്തിന്റെ ക്യാബിൻ ക്രമീകരണത്തിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

മുമ്പ് പോലെ തന്നെ പിൻവശവും അതിഗംഭീരം; വിപണിയെ വീഴ്ത്താൻ Tata Punch റെഡി, കൂടുതൽ ചിത്രങ്ങൾ പുറത്ത്

ടാറ്റ പഞ്ചിന് സൗകര്യപ്രദമായ ഇരിപ്പിടവും സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളുള്ള ഒരു മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും ഉള്ള ഒരു കറുത്ത നിറമുള്ള അകത്തളമായിരിക്കും ഒരുങ്ങുക.

HVAC നിയന്ത്രണങ്ങൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ടാറ്റ ഐആർ‌എ കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഇതിൽ ഉൾപ്പെടും. സുരക്ഷാ സവിശേഷതകളിൽ ടാറ്റ പഞ്ചിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് ക്യാമറ, എബിഎസ്, ഇബിഡി എന്നിവയെല്ലാം ലഭിക്കും.

മുമ്പ് പോലെ തന്നെ പിൻവശവും അതിഗംഭീരം; വിപണിയെ വീഴ്ത്താൻ Tata Punch റെഡി, കൂടുതൽ ചിത്രങ്ങൾ പുറത്ത്

മാത്രമല്ല ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതകളും പഞ്ചിന് പഞ്ചേകും. എല്ലാ ടാറ്റ കാറുകളേയും പോലെ തന്നെ സുരക്ഷാ കാര്യങ്ങളിൽ പഞ്ചും 5-സ്റ്റാർ റേറ്റിംഗ് നേടാൻ പ്രാപ്‌തമായിരിക്കും. മൈക്രോ എസ്‌യുവി അതിന്റെ എഞ്ചിൻ ലൈനപ്പ് മറ്റ് ടാറ്റ കാറുകളുമായി തന്നെയാിരിക്കും പങ്കിടും. 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും കാറിന് തുടിപ്പേകുക.

മുമ്പ് പോലെ തന്നെ പിൻവശവും അതിഗംഭീരം; വിപണിയെ വീഴ്ത്താൻ Tata Punch റെഡി, കൂടുതൽ ചിത്രങ്ങൾ പുറത്ത്

അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളായിരിക്കും പഞ്ചിൽ തെരഞ്ഞെടുക്കാൻ സാധിക്കുക. ഇതോടൊപ്പം ഒരു ടർബോ പെട്രോൾ എഞ്ചിനും കുഞ്ഞൻ എസ്‌യുവിക്ക് ലഭിച്ചേക്കും. ഈ വർഷാവസാനം വിപണിയിലേക്ക് എത്തുമ്പോൾ ടാറ്റ പഞ്ച് മഹീന്ദ്ര KUV100, മാരുതി സുസുക്കി ഇഗ്നിസ്, മാരുതി എസ്-പ്രെസോ എന്നിവയോടാകും പ്രധാനമായും മത്സരിക്കുക.

Most Read Articles

Malayalam
English summary
Upcoming tata punch micro suv side and rear profile revealed in new teaser
Story first published: Monday, August 30, 2021, 11:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X