കൂടുതൽ മിടുക്കനായി പോളോ ഫെയ്‌സ്‌ലിഫ്റ്റ്, വിശദാംശങ്ങളുമായി പുതിയ വീഡിയോ

അന്താരാഷ്ട്ര വിപണികൾക്കായി ഫോക്‌സ്‌വാഗൺ 2021 പോളോ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തിടെ പുറത്തിറക്കി. ഇന്ത്യയിൽ അഞ്ചാം തലമുറ മോഡൽ വിൽപ്പനയിൽ തുടരുമ്പോൾ ഏവരും പുതിയ മോഡലിലേക്ക് കണ്ണോടിക്കുകയാണ്.

കൂടുതൽ മിടുക്കനായി പോളോ ഫെയ്‌സ്‌ലിഫ്റ്റ്, വിശദാംശങ്ങളുമായി പുതിയ വീഡിയോ

ഏതാനും വർഷങ്ങൾക്കുള്ളിൽ ഏഴാം തലമുറ പോളോയെ ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഫോക്‌സ്‌വാഗൺ പദ്ധതിയിട്ടിട്ടുമുണ്ട്. 2021 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലേക്ക് പലവിധ പരിഷ്ക്കാരങ്ങളുമായാണ് ജർമൻ ബ്രാൻഡ് ഇത്തവണ എത്തിയിരിക്കുന്നത്.

കൂടുതൽ മിടുക്കനായി പോളോ ഫെയ്‌സ്‌ലിഫ്റ്റ്, വിശദാംശങ്ങളുമായി പുതിയ വീഡിയോ

പുതിയ സ്റ്റൈലിംഗ്, അധിക ഉപകരണങ്ങൾ, പരിഷ്ക്കരിച്ച സുരക്ഷാ സവിശേഷതകൾ എന്നിവ അതിൽ ഉൾക്കൊള്ളുന്നു. അവയിൽ ചിലത് പാസാറ്റിൽ നിന്ന് കടമെടുത്തതാണ് എന്ന കാര്യം കൗതുകമുണർത്തിയേക്കാം.

കൂടുതൽ മിടുക്കനായി പോളോ ഫെയ്‌സ്‌ലിഫ്റ്റ്, വിശദാംശങ്ങളുമായി പുതിയ വീഡിയോ

പോളോ, ലൈഫ്, സ്റ്റൈൽ, ആർ-ലൈൻ എന്നീ നാല് വേരിയന്റുകളിലാണ് ഫോക്‌സ്‌വാഗൺ പോളോ ഫെയ്‌സ്‌ലിഫ്റ്റ് നിരത്തിലെത്താൻ ഒരുങ്ങിയിരിക്കുന്നത്. ഹാച്ച്ബാക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കുന്ന പുതിയൊരു പരസ്യ വീഡിയോയും ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്.

കൂടുതൽ മിടുക്കനായി പോളോ ഫെയ്‌സ്‌ലിഫ്റ്റ്, വിശദാംശങ്ങളുമായി പുതിയ വീഡിയോ

പ്യുവർ വൈറ്റ്, റിഫ്ലെക്സ് സിൽവർ, റീഫ് ബ്ലൂ, ഡീപ് ബ്ലാക്ക് എന്നിവയ്‌ക്കൊപ്പം അസ്‌കോട്ട് ഗ്രേ, കിംഗ്സ് റെഡ്, വൈബ്രന്റ് വയലറ്റ്, റൗച്ച്‌ഗ്രോ എന്നീ നാല് പുതിയ നിറങ്ങളിൽ പുതിയ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

കൂടുതൽ മിടുക്കനായി പോളോ ഫെയ്‌സ്‌ലിഫ്റ്റ്, വിശദാംശങ്ങളുമായി പുതിയ വീഡിയോ

ഗോൾഫിൽ കാണുന്നത് പോലെത്തെ എൽഇഡി ലൈറ്റ് സ്ട്രിപ്പിലേക്ക് കണക്റ്റുചെയ്തിരിക്കുന്ന എൽഇഡി ഹെഡ് ലാമ്പുകൾ, പുതുക്കിയ ബമ്പർ, ബൂട്ട്ലിഡ് എന്നിവയും സ്റ്റാൻഡേർഡായി 16 ഇഞ്ച് വീലുകളും വാഹനത്തിൽ ഫോക്‌സ്‌വാഗണ്‍ കൂട്ടിച്ചേർത്തിട്ടുണ്ട്.

കൂടുതൽ മിടുക്കനായി പോളോ ഫെയ്‌സ്‌ലിഫ്റ്റ്, വിശദാംശങ്ങളുമായി പുതിയ വീഡിയോ

ഫോക്‌സ്‌വാഗണ്‍ ബാഡ്ജിന് താഴെയുള്ള പോളോ ലെറ്ററിംഗും എൽഇഡി ടെയിൽ ലാമ്പുകളും ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ടെയിൽ ഗേറ്റും പ്രീമിയം ഹാച്ചിന്റെ പ്രത്യേകതയാണ്. 2021 ഫെയ്‌സ്‌ലിഫ്റ്റിലെ ഇന്റീരിയറിൽ പുതിയ 8 ഇഞ്ച് ഡിജിറ്റൽ കോക്ക്പിറ്റിനെ സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നു.

ടോപ്പ് വേരിയൻറ് വാങ്ങുന്നവർക്ക് 10.25 ഇഞ്ച് സ്‌ക്രീനിന്റെ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 6.5 ഇഞ്ച്, 8 ഇഞ്ച് അല്ലെങ്കിൽ 9.2 ഇഞ്ച് ഓപ്‌ഷനുകളോടെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ജർമൻ ബ്രാൻഡ് ഉൾച്ചേർത്തിട്ടുണ്ട്.

കൂടുതൽ മിടുക്കനായി പോളോ ഫെയ്‌സ്‌ലിഫ്റ്റ്, വിശദാംശങ്ങളുമായി പുതിയ വീഡിയോ

മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ടച്ച് ബേസ്ഡ് ക്ലൈമറ്റ് കൺട്രോൾ, P-R-N-D-S ചേർത്ത ഗിയർ ലിവർ, വയർലെസ് ചാർജിംഗ്, കീലെസ് എൻട്രി എന്നിവയും ഇന്റീരിയർ സവിശേഷതകളിൽ ഉൾപ്പെടുന്നു. സുരക്ഷാ ഉപകരണങ്ങളിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട്, ലെവൽ ടു ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷത എന്നിവ ട്രാവൽ അസിസ്റ്റിനൊപ്പം നൽകിയിരിക്കുന്നു.

കൂടുതൽ മിടുക്കനായി പോളോ ഫെയ്‌സ്‌ലിഫ്റ്റ്, വിശദാംശങ്ങളുമായി പുതിയ വീഡിയോ

പുതിയ പോളോയിലെ മറ്റൊരു സുരക്ഷാ ഹൈലൈറ്റ് ഒരു സെൻ‌ട്രൽ എയർബാഗാണ്. പിന്നിലെ സീറ്റ് ബാക്ക്‌റെസ്റ്റിന്റെ വശത്തുള്ള ഡ്രൈവർ സൈഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അപകടമുണ്ടായാൽ എയർബാഗ് മധ്യഭാഗത്തേക്ക് തുറക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത് അങ്ങനെ ഡ്രൈവർക്കും ഫ്രണ്ട് യാത്രക്കാർക്കും ഇത് പരിരക്ഷ നൽകുന്നു.

Most Read Articles

Malayalam
English summary
Volkswagen Released New Official TVC Video For 2021 Polo Facelift. Read in Malayalam
Story first published: Monday, April 26, 2021, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X