വരാനിരിക്കുന്ന പെർഫോർമെൻസ് മോഡൽ ID.4 GTX ഇലക്ട്രിക്കിന്റെ ടീസർ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ അടുത്തിടെയായി വരാനിരിക്കുന്ന തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ടീസറുകൾ പങ്കിടുന്നുണ്ട്, ഇപ്പോൾ ID.4 GTX മോഡലിന്റെ ഒരു ടീസറും കമ്പനി പുറത്തിറക്കിയിരിക്കുകയാണ്.

വരാനിരിക്കുന്ന പെർഫോർമെൻസ് മോഡൽ ID.4 GTX ഇലക്ട്രിക്കിന്റെ ടീസർ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചൈനീസ് അരങ്ങേറ്റത്തിന് മുന്നോടിയായി കാർ നിർമ്മാതാക്കൾ ID.6 ഇലക്ട്രിക് എസ്‌യുവിയെ ടീസ് ചെയ്തിരുന്നു.

വരാനിരിക്കുന്ന പെർഫോർമെൻസ് മോഡൽ ID.4 GTX ഇലക്ട്രിക്കിന്റെ ടീസർ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ചുവന്ന പശ്ചാത്തലത്തിന് മുന്നിൽ 'G' എന്ന അക്ഷരം കാണിക്കുന്ന ഒരു ഹ്രസ്വ വീഡിയോ അടങ്ങിയ ട്വീറ്റ് കമ്പനി പോസ്റ്റ് ചെയ്തു. "അടുത്ത ID -ക്ക് നിങ്ങൾ തയ്യാറാണോ?" എന്ന തലക്കെട്ടോടെയാണ് നിർമ്മാതാക്കൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

MOST READ: അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

വരാനിരിക്കുന്ന പെർഫോർമെൻസ് മോഡൽ ID.4 GTX ഇലക്ട്രിക്കിന്റെ ടീസർ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

വാഹനത്തിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും 2021 -ന്റെ ആദ്യ പകുതിയിൽ ID.4 GTX അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്ന് ഫോക്‌സ്‌വാഗൺ മാർച്ചിൽ സ്ഥിരീകരിച്ചിരുന്നു. അന്താരാഷ്ട്ര വിപണികൾക്കായി കമ്പനി കൂപ്പെ-പ്രചോദിത ID.5 -ലും പ്രവർത്തിക്കുന്നു.

വരാനിരിക്കുന്ന പെർഫോർമെൻസ് മോഡൽ ID.4 GTX ഇലക്ട്രിക്കിന്റെ ടീസർ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

സ്‌പോർടി ഡ്യുവൽ-മോട്ടോർ ഫോക്‌സ്‌വാഗൺ ID.4 GTX വേരിയന്റിന് ശക്തമായ പവർട്രെയിൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിന് സ്റ്റാൻഡേർഡ് ID.4 എടുക്കുന്ന 8.5 സെക്കൻഡിനെ അപേക്ഷിച്ച് 6.2 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

MOST READ: ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്‌സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം

വരാനിരിക്കുന്ന പെർഫോർമെൻസ് മോഡൽ ID.4 GTX ഇലക്ട്രിക്കിന്റെ ടീസർ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഫ്രണ്ട് മൗണ്ട് ചെയ്ത ഇലക്ട്രിക് മോട്ടോർ ഉൾപ്പടെ ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഇവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 302 bhp (225 കിലോവാട്ട് / 306 പിഎസ്), 339 lb-ft (460 Nm) torque ഔട്ട്‌പുട്ട് ഇലക്ട്രിക് വാഹനത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന പെർഫോർമെൻസ് മോഡൽ ID.4 GTX ഇലക്ട്രിക്കിന്റെ ടീസർ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

2025 -ഓടെ 20 പുതിയ ഇലക്ട്രിക് മോഡലുകൾ വിപണിയിലെത്തിക്കാനും 2020 -നും 2024 -നും ഇടയിൽ പതിനൊന്ന് ബില്യൺ യൂറോയിലധികം വൈദ്യുത മൊബിലിറ്റിയിൽ നിക്ഷേപിക്കാനും വാഹന ഭീമന് പദ്ധതിയുണ്ട്. യൂറോപ്യൻ CO2 ഫ്ലീറ്റ് 2020-ൽ ലക്ഷ്യമിടുന്നത് നിയമം അനുശാസിക്കുന്നതിനേക്കാൾ ആറ് ദശലക്ഷം ഗ്രാം കുറഞ്ഞ CO2 ഉത്പാദനമാണ്.

MOST READ: അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ

വരാനിരിക്കുന്ന പെർഫോർമെൻസ് മോഡൽ ID.4 GTX ഇലക്ട്രിക്കിന്റെ ടീസർ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഡീസൽഗേറ്റ് അഴിമതി സ്കാനറിന് കീഴിൽ വന്നതിന് തൊട്ടുപിന്നാലെ ഫോക്‌സ്‌വാഗൺ ഇലക്ട്രിക് വാഹന ശ്രേണിയിൽ അഗ്രസ്സീവ് പ്രവർത്തനം ആരംഭിച്ചിരുന്നു.

വരാനിരിക്കുന്ന പെർഫോർമെൻസ് മോഡൽ ID.4 GTX ഇലക്ട്രിക്കിന്റെ ടീസർ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

മുമ്പത്തേക്കാൾ കൂടുതൽ 212,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങൾ കമ്പനി കഴിഞ്ഞ വർഷം വിതരണം ചെയ്തിരുന്നു. ഇതിൽ 134,000 എണ്ണവും പൂർണ ഇലക്ട്രിക് വാഹനങ്ങളായിരുന്നു.

Most Read Articles

Malayalam
English summary
Volkswagen Shared Teaser Of Upcoming ID4 GTX. Read in Malayalam.
Story first published: Wednesday, April 14, 2021, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X