ലിഡാർ സാങ്കേതികവിദ്യയുള്ള ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

ഇലക്‌ട്രിക് വാഹനങ്ങൾ അരങ്ങുവാഴുന്ന കാലമാണിത്. അങ്ങനെ പലവിധ നൂതന സാങ്കേതികവിദ്യകളുമായി പലതരം ഇവി മോഡലുകൾ ലോകത്തിന്റെ പല കോണുകളിലായി ഇടംപിടിച്ചും കഴിഞ്ഞു. അങ്ങനെ ഒരു മോഡലിനെയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.

ലിഡാർ സാങ്കേതികവിദ്യയുടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

ഈ മാസം അവസാനം ഷാങ്ഹായ് ഓട്ടോ ഷോയിൽ അരങ്ങേറുന്നതിന് മുമ്പായി എക്സ്പെംഗ് P5 ഇലക്ട്രിക് കാറിനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ലിഡാർ ടെക്കിനൊപ്പം എത്തുന്ന ലോകത്തെ ആദ്യത്തെ പ്രൊഡക്ഷൻ കാർ എന്ന പേരോടെയാണ് മോഡൽ എത്തുന്നത്.

ലിഡാർ സാങ്കേതികവിദ്യയുടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

എക്സ്പെംഗ് P5 ഇല‌ട്രിക്കിന്റെ ഔദ്യോഗിക വീഡിയോയും ചിത്രങ്ങളും കുറച്ച് സവിശേഷതകൾക്കൊപ്പമാണ് പരിചയപ്പെടുത്തുന്നത്. ഇത് വരാനിരിക്കുന്ന കാറിന്റെ ബാഹ്യവും ഇന്റീരിയർ രൂപകൽപ്പനയെയും കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്.

MOST READ: മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്

ലിഡാർ സാങ്കേതികവിദ്യയുടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

P5 ഇവിയുടെ രൂപകൽപ്പന ഷാർപ്പും ഫ്യൂച്ചറിസ്റ്റുമാണ്. മുൻവശത്ത് X ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളാണ് മറ്റൊരു പ്രത്യേകത. ഫ്രണ്ട് ഗ്രിൽ വളരെ മെലിഞ്ഞതാണ്. ഫ്രണ്ട് ബമ്പർ താരതമ്യേന വലിയ എയർഡാമാണ് അവതരിപ്പിക്കുന്നത്.

ലിഡാർ സാങ്കേതികവിദ്യയുടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

ഫ്രണ്ട് ഫെൻഡറുകൾക്ക് തൊട്ട് മുകളിലായി വാഹനത്തിന്റെ ഇരുവശത്തും ചാർജിംഗ് പോർട്ടുകൾ ഉണ്ട്. P5 ഇവിയുടെ ഒരു സാധാരണ സലൂൺ രൂപഘടനയും ആകെ മൊത്തം ശ്രദ്ധേയമാണ്. വശക്കാഴ്ച്ചയിൽ, മെഷീൻ കട്ട് ചെയ്ത അലോയ് വീലുകൾ മനോഹരമായി കാണപ്പെടുന്നു.

MOST READ: എത്രയും വേഗം ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കാന്‍ ടെസ്‌ലയേട് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി

ലിഡാർ സാങ്കേതികവിദ്യയുടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

പിൻഭാഗത്ത് മെലിഞ്ഞ ടെയിൽ ‌ലൈറ്റുകളുടെ സാന്നിധ്യം ഒരു പ്രീമിയം ടച്ചാണ് സമ്മാനിക്കുന്നത്. ലിഫ്റ്റ്ബാക്ക് ടെയിൽ‌ഗേറ്റിൽ തിരശ്ചീനമായി പ്രവർത്തിക്കുന്ന ഒരു എൽ‌ഇഡി സ്ട്രിപ്പ് ചേർത്താണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്.

ലിഡാർ സാങ്കേതികവിദ്യയുടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ഇന്റീരിയറിലെ പ്രത്യേകത. അതോടൊപ്പം പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഒരു ബിൽറ്റ്-ഇൻ ഫ്രിഡ്ജ് മുതലായവ ഓഫറിലെ മറ്റ് സവിശേഷതകളാണ്. എക്സ്പെംഗ് P5 ഇവിയുടെ മുൻ സീറ്റുകൾ പൂർണമായും പിന്നോട്ട് ചായ്ക്കാൻ കഴിയും.

MOST READ: ഫ്യുവൽ പമ്പ് തകരാർ; 77,000 -ൽ പരം കാറുകൾ തിരികെ വിളിച്ച് ഹോണ്ട

ലിഡാർ സാങ്കേതികവിദ്യയുടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

ഇലക്ട്രിക് കാറിന് 4,808 മില്ലീമീറ്റർ നീളം, 2,768 മില്ലീമീറ്റർ വീൽബേസ് എന്നിവയാണുള്ളത്. ടെസ്‌ല മോഡൽ 3 പതിപ്പിനേക്കാൾ 114 മില്ലീമീറ്റർ ചെറുതാണെങ്കിലും 108 മില്ലീമീറ്റർ അധികമുള്ള നീളമുള്ള വീൽബേസാണ് എക്സ്പെംഗ് P5-നെ ശ്രദ്ധേയമാക്കുന്നത്.

ലിഡാർ സാങ്കേതികവിദ്യയുടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

P5 ഇലക്‌ട്രിക് യാത്രക്കാർക്ക് ധാരാളം സ്ഥലം നൽകുമെന്ന് എക്സ്പെംഗ് അവകാശപ്പെടുന്നു. എന്നിരുന്നാലും ഏറ്റവും ആകർഷകമായ സാങ്കേതികവിദ്യ ലിഡാർ അടിസ്ഥാനമാക്കിയുള്ള ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനമാണ്.

ലിഡാർ സാങ്കേതികവിദ്യയുടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

ഫ്രണ്ട് ബമ്പറിൽ വാഹനത്തിന് രണ്ട് ലിഡാർ സെൻസറുകളാണ് ലഭിക്കുന്നത്. ഇത് കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ, റോഡ് ജോലി, സ്റ്റാറ്റിക് തടസങ്ങൾ മുതലായവ കണ്ടെത്താനാകും. കുറഞ്ഞ വെളിച്ചം, ബാക്ക്‌ലിറ്റ്, ഇതര ലൈറ്റ് അവസ്ഥ എന്നിവയിൽ പ്രവർത്തിക്കാൻ ഈ സംവിധാനത്തിന് കഴിയും.

ലിഡാർ സാങ്കേതികവിദ്യയുടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

12 അൾട്രാസോണിക് സെൻസറുകൾ, 5 മില്ലിമീറ്റർ-വേവ് റഡാറുകൾ, 13 ഉയർന്ന റെസല്യൂഷൻ ക്യാമറകൾ എന്നിവയും കാറിലുണ്ട്. എക്‌സ്‌പെലറ്റ് 3.5 ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റമാണ് എക്‌സ്‌പെംഗ് P5 പ്രൊഡക്ഷൻ കാറിലെ ഏറ്റവും ശക്തമായ സംവിധാനമെന്ന് കമ്പനി അവകാശപ്പെടുന്നു.

ലിഡാർ സാങ്കേതികവിദ്യയുടെ ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

റിയർ വീൽ-ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുകളിൽ കാർ വിപണിയിൽ എത്തുമെങ്കിലും വാഹനത്തിന്റെ സാങ്കേതിക സവിശേഷതകൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. വാഹനത്തിന് 373 മൈൽ (600 കിലോമീറ്റർ) NEDC റേറ്റുചെയ്ത ഡ്രൈവിംഗ് ശ്രേണി ഉണ്ടായിരിക്കും.

Most Read Articles

Malayalam
English summary
Xpeng Previewed The P5 Electric Car With LiDAR Tech. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X