C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

2021-ല്‍ C5 എയര്‍ക്രോസ് എന്ന പ്രീമിയം മോഡലുമായി രാജ്യത്ത് ചുവടുവെച്ചവരാണ് സിട്രണ്‍. ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

ഉയര്‍ന്ന വില കാരണം വിപണിയില്‍ കാര്യമായ വില്‍പ്പനയൊന്നും വാഹനത്തിന് ലഭിച്ചിരുന്നില്ല. ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് C5 എയര്‍ക്രോസ് മത്സരിക്കുന്നത്.

C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

അതേസമയം, ടാറ്റ പഞ്ചിനെ നേരിടാന്‍ ഈ വര്‍ഷം ആദ്യം സിട്രണ്‍, C3 എന്ന പേരില്‍ ഒരു ചെറുകാര്‍ പുറത്തിറക്കി. ബ്രാന്‍ഡിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ചെറിയ വിലയിലാണ് C3 വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍, C5 എയര്‍ക്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച C5 എയര്‍ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിനെ രാജ്യത്ത് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഈ മിഡ്-ലൈഫ് അപ്ഡേറ്റുകള്‍, ഈ സെഗ്മെന്റില്‍ വമ്പിച്ച വളര്‍ച്ച കൈവരിച്ച ഒരു വിപണിയില്‍ മോഡല്‍ പുതുമയുള്ളതും മത്സരക്ഷമതയുള്ളതുമാണെന്ന് ഉറപ്പാക്കും.

C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

ഇതിന്റെ ഭാഗമായി ഇപ്പോള്‍ ഒരു ടീസറും പങ്കുവെച്ചിരിക്കുകയാണ് സിട്രണ്‍. C5 എയര്‍ക്രോസിന് അതിന്റെ മുന്‍ എതിരാളികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുതിയ മുന്‍ഭാഗം ലഭിക്കുന്നുവെന്ന് വേണം പറയാന്‍. നിലവിലെ C5 എയര്‍ക്രോസിന് സ്പ്ലിറ്റ് ഹെഡ് ലാമ്പുകള്‍ ലഭിക്കുന്നു, അതേസമയം ഇത് ഫെയ്‌സ്‌ലിഫ്റ്റില്‍ സിംഗിള്‍ പീസ് യൂണിറ്റിലേക്ക് മാറും.

അപ്ഡേറ്റുകളുടെ ഭാഗമായി ട്വിന്‍ ലൈന്‍ ഡേടൈം റണ്ണിംഗ് ലൈറ്റുകളും എല്‍ഇഡി സാങ്കേതികവിദ്യയും ഉണ്ടാകും. ഫെയ്‌സ്‌ലിഫ്റ്റിന് വെര്‍ട്ടിക്കിള്‍ എയര്‍ ഇന്‍ടേക്കുകളുള്ള റീസ്‌റ്റൈല്‍ ചെയ്ത ഫ്രണ്ട് ബമ്പറും ലഭിക്കുന്നു.

C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

പിന്‍ഭാഗത്ത് പുതിയ എല്‍ഇഡി ടെയില്‍ ലാമ്പ് ഗ്രാഫിക്സ് കാണും അതേസമയം ഫീച്ചര്‍ അപ്ഡേറ്റുകളില്‍ 18 ഇഞ്ച് അലോയ് വീലുകള്‍, ഗ്ലോസ് ബ്ലാക്ക് മിറര്‍ ക്യാപ്പുകള്‍, മാറ്റ് ബ്ലാക്ക് റൂഫ് റെയിലുകള്‍ നവീകരിച്ച സിട്രണ്‍ ലോഗോയും ഉള്‍പ്പെടുന്നു.

C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

വരാനിരിക്കുന്ന C5 എയര്‍ക്രോസിന്റെ ആദ്യ ഔദ്യോഗിക ടീസര്‍ സിട്രോണ്‍ ഇന്ത്യ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. 'പുതിയ സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി ഉടന്‍ എത്തുന്നു എന്നാണ് കമ്പനി ടീസറിനൊപ്പം കുറിച്ചിരിക്കുന്നത്. വിപ്ലവകരമായ രൂപകല്പനയും പുതിയ സാങ്കേതികവിദ്യയും ആധിപത്യ സാന്നിധ്യവും കൊണ്ട് വേറിട്ടുനിര്‍ത്തുന്നതിനാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

2022 C5 എയര്‍ക്രോസിന്റെ ഇന്റീരിയറിലും സിട്രണ്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിന്റെ കോക്ക്പിറ്റ് C5 X-നോട് സാമ്യമുള്ളതാണ്. ഫ്രീസ്റ്റാന്‍ഡിംഗ് 10.0 ഇഞ്ച് ഡിസ്‌പ്ലേ യൂണിറ്റ്, പുതിയ സെന്‍ട്രല്‍ കണ്‍സോള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകളില്‍ ഹൈബ്രിഡ്, ഇലക്ട്രിക്, സ്‌പോര്‍ട്ട് മോഡുകള്‍ക്കിടയില്‍ മാറാന്‍ ഡ്രൈവ് മോഡ് സെലക്ടര്‍ എന്നിവയുള്ള ഒരു പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിന് ലഭിക്കുന്നു.

C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

അഡ്വാന്‍സ്ഡ് കംഫര്‍ട്ട് സീറ്റിംഗും പുതിയ പതിപ്പിന് ലഭിക്കുന്നുവെന്ന് വേണം പറയാന്‍. കൂടാതെ ഹീറ്റഡ്, മസാജ് പ്രവര്‍ത്തനങ്ങള്‍ സീറ്റിംഗില്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. യൂറോപ്പില്‍ പുറത്തിറക്കിയ 2022 C5 എയര്‍ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് പെട്രോള്‍, ഡീസല്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകളുടെ ഒരു മിശ്രിതം ലഭിക്കുന്നു.

C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

ഹൈബ്രിഡ് പവര്‍ട്രെയിനില്‍ PureTech 180 S&S പെട്രോള്‍ എഞ്ചിനും 3.2 kWh ബാറ്ററി പാക്കും ഉണ്ടാകും. WLTP ഡ്രൈവിംഗ് റേഞ്ച് അനുസരിച്ച് ഇത് 222 bhp സംയുക്ത ഉല്‍പ്പാദനവും 55 കിലോമീറ്റര്‍ ഓള്‍-ഇലക്ട്രിക് റേഞ്ചും വാഗ്ദാനം ചെയ്യും. പെട്രോള്‍ എഞ്ചിന്‍ 1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ആണ്, 4 സിലിണ്ടര്‍ യൂണിറ്റ് 121 kW പവറും 240 Nm ടോര്‍ക്കും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി മുന്‍ ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു.

C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന C5 എയര്‍ക്രോസ് ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഫീല്‍ വേരിയന്റിന് 32,23,900 രൂപയും അതിന്റെ ഡ്യുവല്‍ ടോണ്‍ ഓപ്ഷന്റെ വില 32,73,900 രൂപയുമാണ്.

C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

ഷൈന്‍ ട്രിമ്മിന് 33,78,400 രൂപയാണ് പുതുക്കിയ വില. എല്ലാ വിലകളും എക്‌സ്‌ഷോറൂം വിലകളാണ്. എല്ലാ ട്രിമ്മുകളിലും ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറുമായി ഘടിപ്പിച്ച അതേ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ലഭിക്കും. പുതിയ C5 എയര്‍ക്രോസിന് വില വര്‍ധനവുണ്ടാകുമെന്ന് തന്നെ വേണം കരുതാന്‍. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളും ലോഞ്ചും ഉടന്‍ തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം വൈകാതെ തന്നെ വിവിധ സെഗ്മെന്റുകളിലേക്ക് ബ്രാന്‍ഡില്‍ നിന്നും നിരവധി മോഡലുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
2022 citroen c5 aircross facelift will launch soon in india rival hyundai tucson
Story first published: Saturday, September 3, 2022, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X