പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

A4, A6, A8 L, Q5, Q7, Q8, S5 സ്പോർട്‌സ്ബാക്ക്, RS 5 സ്പോർട്‌സ്ബാക്ക്, RS Q8 എന്നീ ആഡംബര വാഹനങ്ങളുടെ നീണ്ട നിരയാണ് ജർമൻ വാഹന നിർമാതാക്കളായ ഔഡി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

കമ്പനിയുടെ എൻട്രി ലെവൽ മോഡലായ A4 സെഡാനെ പുതിയ നിറങ്ങളും സവിശേഷതകളുമായി പരിഷ്ക്കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ഔഡി ഇന്ത്യ ഇപ്പോൾ. നവീകരണങ്ങളുടെ ഭാഗമായി കാറിന്റെ മൂന്ന് വേരിയന്റുകളിലും ബ്രാൻഡ് വില വർധനവും നടപ്പിലാക്കിയിട്ടുണ്ട്.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

നിലവിലെ തലമുറ ഔഡി A4 2021 ജനുവരി നാലിനാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. പ്രീമിയം, പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ മൂന്ന് വേരിയന്റുകളിൽ അവതരിപ്പിക്കപ്പെട്ട A4 മൂന്നാം തലമുറയ്‌ക്കൊപ്പം മെർസിഡീസ് ബെൻസ് C-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ്, ജാഗ്വർ XE, വോൾവോ S60 എന്നിവയുമായാണ് വിപണിയിൽ മാറ്റുരയ്ക്കുന്നത്.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

2022 സെപ്റ്റംബർ 20 മുതൽ A4 5 സീറ്റർ സെഡാനിൽ പുതിയ നിറങ്ങളും ഫീച്ചറുകളും അവതരിപ്പിച്ച് ഔഡി ഇന്ത്യ ഇപ്പോൾ വില പുതുക്കുകയും ചെയ്‌തു. 6000 രൂപ മുതൽ 1,08,000 രൂപ വരെയാണ് ഔഡി ലക്ഷ്വറി സെഡാന് വില വർധിപ്പിച്ചിരിക്കുന്നത്.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

നേരത്തെ 43,06,000 രൂപയായിരുന്ന ബേസ് പ്രീമിയം വേരിയന്റിന് ഇപ്പോൾ 6,000 രൂപ ഉയർന്ന് 43,12,000 രൂപയായി. A4 പ്രീമിയം പ്ലസ് വേരിയന്റ് ഇപ്പോൾ 47,27,000 രൂപയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. നേരത്തെയുള്ള വിലയായ 47,18,000 രൂപയേക്കാൾ 9,000 രൂപ കൂടുതലാണിത്.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

അതേസമയം സെഡാന്റെ ടെക്‌നോളജി വേരിയന്റിന് 1,08,000 രൂപ ഉയർന്ന് 50,99,000 രൂപ വരെയായി എക്സ്ഷോറൂം വില.വില വർധനയ്‌ക്കൊപ്പം ടാംഗോ റെഡ്, മാൻഹട്ടൻ ഗ്രേ എന്നിവ ഉൾപ്പെടുന്ന A4-ൽ പുതിയ കളർ ഓപ്ഷനുകളും ഔഡി അവതരിപ്പിച്ചു. മൈത്തോസ് ബ്ലാക്ക് മെറ്റാലിക്, ഫ്ലോററ്റ് സിൽവർ മെറ്റാലിക്, ടെറ ഗ്രേ മെറ്റാലിക്, ഐബിസ് വൈറ്റ്, നവര ബ്ലൂ മെറ്റാലിക് എന്നിവയുൾപ്പെടുന്ന നിറങ്ങൾക്ക് പുറമേയാണ് ഈ നിറങ്ങൾ എത്തുന്നത്.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

പുതിയ എക്സ്റ്റീരിയർ, ഇന്റീരിയർ ഫീച്ചറുകളും A4 പ്രീമിയം സെഡാനിൽ ഔഡി ചേർത്തിട്ടുണ്ട്. വിശാലവും പരന്നതുമായ ഡിസൈനിലുള്ള ഒരു പുതിയ ഫ്രണ്ട് ഗ്രിൽ, കാറിന്റെ വീതിയിൽ പരന്നുകിടക്കുന്ന തിരശ്ചീന ലൈനുകൾ സഹിതം വശങ്ങളിലെ വ്യതിരിക്തമായ ലൈനുകൾ എന്നിവയെല്ലാമാണ് സ്റ്റൈലിംഗിനായി ഇടംപിടിച്ചിരിക്കുന്നത്.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

ഔഡി A4 മോഡലിന്റെ അകത്തളങ്ങളിൽ സ്വാഭാവിക വെളിച്ചമുള്ള ഒരു പുതിയ ഗ്ലാസ് സൺ റൂഫും കമ്പനി ചേർത്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ടെക്‌നോളജി വേരിയന്റിൽ 19 സ്പീക്കറുകളുള്ള B&O പ്രീമിയം 3D സൗണ്ട് സിസ്റ്റവും 755 വാട്ട് ഔട്ട്‌പുട്ടും ഒപ്പം 16 ചാനൽ ആംപ്ലിഫയറും സബ്‌വൂഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

പുതുക്കിയ ഫീച്ചറുകളുടെ ഭാഗമായി ലെതറിൽ പൊതിഞ്ഞ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലും മൾട്ടി-ഫംഗ്ഷനും ഔഡി കാറിന്റെ ഈ വേരിയന്റിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. ഔഡി A4 സെഡാന് വലിയ MMI ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ലഭിക്കുന്നു. ഈ സംവിധാനം സൗജന്യ ടെക്‌സ്‌റ്റ് ഇൻപുട്ടും സ്വാഭാവിക ഭാഷാ വോയ്‌സ് കൺട്രോളും അടിസ്ഥാനമാക്കിയുള്ളതാണ്.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

ഇത് ദൈനംദിന സംഭാഷണത്തിൽ ഉപയോഗിക്കുന്ന ഒരു കൂട്ടം ശൈലികൾ മനസിലാക്കാൻ പ്രാപ്‌തമാണ്. 25.65 സെന്റീമീറ്റർ വലിപ്പമുള്ള TFT ഡിസ്‌പ്ലേ, 30 കളർ ഓപ്ഷനുകളിൽ ആംബിയന്റ് ലൈറ്റിംഗ്, കീലെസ് എൻട്രി, ആംഗ്യ ബേസ്ഡ് ബൂട്ട് ലിഡ് ഓപ്പണിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഈ പ്രീമിയം സെഡാന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

ഇന്റീരിയറുകൾക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററിയോടു കൂടിയ പിയാനോ ബ്ലാക്ക് ഇൻലേകൾ, ഡ്രൈവർ സീറ്റിന് മെമ്മറി ഫംഗ്ഷനുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, 3 സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ ലഭിക്കും. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് സംവിധാനവും പാർക്ക് അസിസ്റ്റും ഔഡി A4 സെഡാനിൽ കാണാം.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

7 സ്പീഡ് എസ് ട്രോണിക് ഗിയർബോക്സുമായി ഘടിപ്പിച്ച 2.0 ടിഎഫ്എസ്ഐ എഞ്ചിനാണ് ഔഡി A4 സെഡാന് തുടിപ്പേകുന്നത്. ഇത് പരമാവധി 190 bhp കരുത്തിൽ 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 7.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. അതേസമയം മോഡലിന്റെ പരമാവധി വേഗത 241 കിലോമീറ്ററാണ്.

പുത്തൻ ഫീച്ചറും നിറങ്ങളുമായി പുതിയ A4 സെഡാൻ അവതരിപ്പിച്ച് ഔഡി; വിലയിലും ചെറിയ മാറ്റം

മികച്ച ഇന്ധനക്ഷമത കൈവരിക്കാൻ അനുവദിക്കുന്ന 12V മൈൽഡ് ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. ഈ ഹൈബ്രിഡ് സിസ്റ്റത്തിന് ഒരു ബെൽറ്റ് ആൾട്ടർനേറ്റർ സ്റ്റാർട്ടറാണ് ഔഡി അവതരിപ്പിക്കുന്നത്. അത് മണിക്കൂറിൽ 55 മുതൽ 160 കിലോമീറ്റർ വരെ വേഗതയിൽ 10 സെക്കൻഡ് വരെ എത്തുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi launched the updated a4 premium sedan in india with new features and colour options
Story first published: Thursday, September 22, 2022, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X