ആളുകളെ കൈയിലെടുക്കണം, ആദ്യ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് Citroen India

ഇന്ത്യയിൽ കഴിഞ്ഞ വർഷം അതിഥികളായി എത്തിയ ഫ്രഞ്ച് വാഹന നിർമാതാക്കളാണ് സിട്രൺ. C5 എയർക്രോസ് എന്ന പ്രീമിയം എസ്‌യുവിയുമായി രാജ്യത്ത് തുടക്കം കുറിച്ച കമ്പനിക്ക് കാര്യമായ ചലനങ്ങൾ വിപണിയിൽ ഉണ്ടാക്കിടെയുക്കാനായില്ല.

ആളുകളെ കൈയിലെടുക്കണം, ആദ്യ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് Citroen India

എന്നാൽ തുറുപ്പുചീട്ടാവുമെന്ന് പ്രതീക്ഷിച്ച് പുറത്തിറക്കിയ ബജറ്റ് കാറായ C3 ക്രോസ്ഓവറും വിപണിയിൽ ഇതുവരെ ക്ലിക്കായില്ല. എന്നാൽ നിലവിലുള്ള ഉപഭോക്താക്കളെ തൃപ്‌തിപ്പെടുത്തുന്നതിനായി ഇന്ത്യയിൽ പുതിയ സർവീസ് ക്യാമ്പിന് തുടക്കമിട്ടിരിക്കുകയാണ് സിട്രൺ.

ആളുകളെ കൈയിലെടുക്കണം, ആദ്യ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് Citroen India

നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസണിൽ ബ്രാൻഡിലേക്ക് കൂടുതൽ അടുക്കാൻ ഈ നീക്കങ്ങൾ കമ്പനിയെ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഒരു മാസം നീണ്ടുനിൽക്കുന്ന സർവീസ് ക്യാമ്പ് ഒക്ടോബർ 15-ന് ആരംഭിക്കുമെന്നാണ് സിട്രൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ആളുകളെ കൈയിലെടുക്കണം, ആദ്യ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് Citroen India

ഫ്രഞ്ച് ബ്രാൻഡ് രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യത്തെ സർവീസ് ക്യാമ്പാണിത്. ഇത് ഇന്ത്യയിലെ സിട്രണിന്റെ 20 ടച്ച് പോയിന്റുകളിലൂടെയാവും നടക്കുക. സിട്രൺ C3, C5 എയർക്രോസ് ഉപഭോക്താക്കൾക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പിന്റെ ഭാഗമായി നിരവധി ഓഫറുകളും സേവനങ്ങളുമാണ് ലഭിക്കുക.

ആളുകളെ കൈയിലെടുക്കണം, ആദ്യ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് Citroen India

C5 എസ്‌യുവിയ്‌ക്കുള്ള തെരഞ്ഞെടുത്ത പാർട്സുകൾക്കും ആക്‌സസറികൾക്കും പരമാവധി 20 ശതമാനം കിഴിവിനൊപ്പം കാർ പരിചരണ നടപടിക്രമങ്ങളിലും (ഇന്റീരിയർ, എക്‌സ്റ്റീരിയർ ഡീറ്റെയ്‌ലിംഗ്), അണ്ടർബോഡി റസ്റ്റ് പ്രൊട്ടക്ഷൻ എന്നിവയിലും 15 ശതമാനം വരെ ലാഭം ലഭിക്കും.

ആളുകളെ കൈയിലെടുക്കണം, ആദ്യ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് Citroen India

C3, C5 എയർക്രോസ് എന്നിവയുടെ വിപുലീകൃത വാറണ്ടിയിൽ യഥാക്രമം അഞ്ച്, പത്ത് ശതമാനം വരെ കിഴിവുകൾ കാർ നിർമാതാവ് സർവീസ് ക്യാമ്പയിനിലൂടെ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സർവീസ് വേളയിൽ ഉറപ്പായ സമ്മാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ആളുകളെ കൈയിലെടുക്കണം, ആദ്യ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് Citroen India

എല്ലാ വാഹന ജോലികളും പരിശോധനയും സിട്രണിൽ നിന്നുള്ള പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ് നടത്തുന്നത്. ഉത്സവ സീസൺ ഇപ്പോൾ സജീവമായതിനാൽ, സിട്രൺ എല്ലായ്പ്പോഴും ഉള്ളതുപോലെ ഉയർന്ന നിലവാരമുള്ള ഉപഭോക്തൃ അനുഭവങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് സിട്രൺ ഇന്ത്യയുടെ ബ്രാൻഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു.

ആളുകളെ കൈയിലെടുക്കണം, ആദ്യ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് Citroen India

തങ്ങളുടെ ഉപഭോക്താക്കൾക്കായി ബ്രാൻഡിന്റെ ആദ്യത്തെ, ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റീവ് സർവീസ് ക്യാമ്പ് അവതരിപ്പിക്കുന്നതിൽ സന്തുഷ്ടരാണെന്നും പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ദർ വഴി ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ പരിശോധിക്കാനും ആകർഷകമായ മൂല്യവർധിത സേവനങ്ങളും പാക്കേജുകളും ലഭ്യമാക്കാനും ഈ കാമ്പ്യയിൻ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആളുകളെ കൈയിലെടുക്കണം, ആദ്യ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് Citroen India

സിട്രൺ നിലവിൽ ഇന്ത്യയിൽ രണ്ട് വാഹനങ്ങളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. അതിൽ C3 ഹാച്ച്ബാക്കും C5 എയർക്രോസ് എസ്‌യുവിയും ഉൾപ്പെടുന്നു. അടുത്തിടെ നമ്മുടെ നിരത്തുകളിൽ പരീക്ഷണം നടത്തിയിരുന്ന C3 ഇലക്ട്രിക് എസ്‌യുവിയും ബ്രാൻഡിന്റെ ആഭ്യന്തര നിരയിലേക്ക് ഉടനെത്തും.

ആളുകളെ കൈയിലെടുക്കണം, ആദ്യ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് Citroen India

എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന് 5.88 ലക്ഷം രൂപ മുതൽ 8.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം അടുത്തിടെ മുഖം മിനുക്കി എത്തിയ C5 എയർക്രോസ് പ്രീമിയം മിഡ്-സൈസ് എസ്‌യുവിക്ക് 36.67 ലക്ഷം രൂപയാണ് വില. ഒരൊറ്റ വേരിയന്റിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്.

ആളുകളെ കൈയിലെടുക്കണം, ആദ്യ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് Citroen India

എക്സ്റ്റീരിയറിൽ മാറ്റമുണ്ടെങ്കിലും മെക്കാനിക്കൽ വശങ്ങളിൽ പരിഷ്ക്കാരങ്ങളൊന്നും കമ്പനി കൊണ്ടുവന്നിട്ടില്ല. അതിനാൽ 2.0 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി വരുന്നത്.

Most Read Articles

Malayalam
English summary
Citroen announced a month long service camp set to kick off on october 15 details
Story first published: Thursday, October 13, 2022, 14:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X