C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന തങ്ങളുടെ ഏക മോഡലായ C5 എയര്‍ക്രോസ് പ്രീമിയം എസ്‌യുവിക്ക് വില വര്‍ധനവ് നടപ്പാക്കി നിര്‍മാതാക്കളായ സിട്രണ്‍. C5 എയര്‍ക്രോസ് നിലവില്‍ രണ്ട് ട്രിം ലെവലുകളില്‍ ലഭ്യമാണ്, ഈ രണ്ട് പതിപ്പുകളുടെയും വിലയില്‍ കമ്പനി വര്‍ധനവ് വരുത്തുകയും ചെയ്തിട്ടുണ്ട്.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. വേരിയന്റുകളെ ആശ്രയിച്ച് 94,000 രൂപ മുതല്‍ 98,000 രൂപയുടെ വര്‍ധനവാണ് വാഹനത്തില്‍ കമ്പനി നടപ്പാക്കിയിരിക്കുന്നത്.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

ഇപ്പോള്‍, മോഡലിന്റെ അടിസ്ഥാന വേരിയന്റായ ഫീല്‍ പതിപ്പിന് 32,23,900 രൂപയാക്കി വില ഉയര്‍ത്തി. 93,900 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ ഈ വേരിയന്റിന് 31,30,000 രൂപയായിരുന്നു വില.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

അതുപോലെ, ഡ്യുവല്‍ ടോണ്‍ കളര്‍ വേരിയന്റിനും അതേ തുകയുടെ തന്നെ 93.900 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഫീല്‍ വേരിയന്റിന്റെ ഡ്യുവല്‍ ടോണ്‍ ട്രിം ഇപ്പോള്‍ 32,73,900 രൂപയ്ക്ക് ലഭിക്കും. നേരത്തെ ഈ പതിപ്പിന് 31,80,000 രൂപയായിരുന്നു വിപണിയില്‍ വില.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

മോഡല്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഷൈന്‍ പതിപ്പിന് നേരത്തെ 32,80,000 രൂപയ്ക്ക് ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍, 98.400 രൂപയുടെ അധിക വര്‍ധനവോടെ വില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഈ വേരിയന്റ് വാങ്ങണമെങ്കില്‍ ഉപഭോക്താക്കള്‍ 33,78,400 രൂപയോളം നല്‍കണം.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

ഷൈന്‍ ട്രിമ്മിനായി മോണോ കളറിന്റെയും ഡ്യുവല്‍ ടോണ്‍ വേരിയന്റിന്റെയും വില സട്രണ്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്, അതേ തന്ത്രം 2022 ലും തുടര്‍ന്നു. മൊത്തത്തില്‍, C5 എയര്‍ക്രോസിന് ഏകദേശം 3 ശതമാനം വില വര്‍ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

ഹ്യുണ്ടായ് ട്യൂസോണ്‍, ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, സ്‌കോഡ കൊഡിയാക് തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് C5 എയര്‍ക്രോസ് പ്രധാനമായും മത്സരിക്കുന്നത്. 175 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ യൂണിറ്റില്‍ നിന്നാണ് C5 എയര്‍ക്രോസ് കരുത്ത് എടുക്കുന്നത്.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി കമ്പനി വാഗ്ദാനം ചെയ്യുന്നു, അതേസമയം പവര്‍ ഡെലിവറി മുന്‍ ചക്രങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത ലിറ്ററിന് 18.6 കിലോമീറ്ററാണ്.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

മികച്ച ഡിസൈനും സവിശേഷതകളും ഉള്ള വളരെ സുഖപ്രദമായ ഇന്റീരിയര്‍ നല്‍കിയ കമ്പനിയുടെ പ്രീമിയം എസ്‌യുവിയാണ് C5 എയര്‍ക്രോസ്. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ക്രോം ആക്സന്റുകളില്‍ പൊതിഞ്ഞ കാറിന്റെ മുന്‍വശത്ത് ഗ്രില്‍ സ്‌പോര്‍ട്ടി ലുക്കാണ് സമ്മാനിക്കുന്നത്.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡിആര്‍എല്‍ ലൈറ്റ്, ഇന്റഗ്രേറ്റഡ് സിട്രണ്‍ ലോഗോ എന്നിവ ഫ്രണ്ട് ഗ്രില്ലില്‍ നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകള്‍ എന്നിവയും നല്‍കിയിട്ടുണ്ട്. എസ്‌യുവിയുടെ പിന്‍ഭാഗത്ത് സ്പോയിലര്‍, ഡ്യുവല്‍ ക്രോം എക്സ്ഹോസ്റ്റ് പൈപ്പുകള്‍, നാല്-എലമെന്റ് ചതുരാകൃതിയിലുള്ള ലൈറ്റുകളുള്ള വലിയ റാപ്പറൗണ്ട് ടെയില്‍ലാമ്പുകള്‍ എന്നിവ ലഭിക്കുന്നു.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

ആഢംബര കാറുകളോട് താരതമ്യം ചെയ്യാവുന്നതാണ് C5 എയര്‍ക്രോസിന്റെ ക്യാബിന്‍. ക്യാബിനിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍, ബ്രാന്‍ഡ് എന്തിനാണ് സൗകര്യത്തിന് പ്രാധാന്യം നല്‍കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കാറിന്റെ ക്യാബിന്‍ നിറം ഗ്രേ ഷേഡിലാണ്, ഒപ്പം പാഡഡ് ലെതര്‍ സീറ്റുകളും ചാര്‍ക്കോള്‍ ഗ്രേ നിറത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. കാറിന്റെ ഡാഷ്ബോര്‍ഡിന് വൃത്തിയുള്ള രൂപം നല്‍കിയിട്ടുണ്ട്, അതില്‍ അധികം ബട്ടണുകള്‍ നല്‍കിയിട്ടില്ല.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

എഞ്ചിന്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് ഫംഗ്ഷന്‍, 12.3-ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള 8-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും വാഹനത്തിലെ സവിശേഷതകളാണ്.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

രാജ്യത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് സഹായിക്കുന്നതിനായി സിട്രണ്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മോഡലുകളെ എത്തിക്കാനൊരുങ്ങുകയാണ്. 2022-ല്‍, സിട്രണിന് ഇന്ത്യയ്ക്കായി ആക്രമണാത്മക പദ്ധതികളുണ്ട്, മാത്രമല്ല അതിന്റെ നിരയില്‍ നിന്ന C3 എന്നൊരു മോഡലിനെ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ ഈ എസ്‌യുവി പ്രചോദിത ഹാച്ച്ബാക്ക് ബഹുജന വിപണിയില്‍ അവതരിപ്പിക്കുന്നതിനാല്‍ മികച്ച വില നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. C3-യുടെ പ്രതീക്ഷിക്കുന്ന വില പരിധി 5 മുതല്‍ 10 ലക്ഷം രൂപ വരെയാണ്.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

മാരുതി സുസുക്കി സ്വിഫ്റ്റ് പോലുള്ള ഹാച്ച്ബാക്കുകള്‍ മുതല്‍ റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ് തുടങ്ങിയ 4 മീറ്ററില്‍ താഴെയുള്ള കോംപാക്ട് എസ്‌യുവികള്‍ വരെ വാഹനങ്ങളുടെ ഒരു നീണ്ട പട്ടികയാണ് C3-യുടെ മത്സരത്തില്‍ ഉള്‍പ്പെടുന്നത്.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

ഫ്‌ലെക്സ് ഫ്യുവല്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സിട്രണ്‍ C3-ക്ക് കരുത്ത് പകരുന്നത്. ഇത് ഫ്‌ലെക്സ് ഫ്യുവല്‍ മോട്ടോര്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാറായി മാറുകയും ചെയ്യും. പെട്രോളും എഥനോള്‍ കലര്‍ന്ന ഇന്ധനവും ഉപയോഗിക്കാനുള്ള കഴിവ് ഇതിന് ഉണ്ടായിരിക്കും.

C5 Aircross വാങ്ങണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധനവ് നടപ്പാക്കി Citroen

C3-യുടെ പരിക്ഷണയോട്ടം നിരത്തുകളില്‍ ഇന്ന് സജീവമാണ്. പ്രധാനമായും രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത്, അവിടെയാണ് സിട്രണ്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിലവില്‍ C3-യുടെ ലോഞ്ച് തീയതി സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും 2022-ന്റെ മധ്യത്തോടെ ഇത് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Citroen hiked c5 aircross suv price rs 94k to rs 98k find here new details
Story first published: Saturday, January 8, 2022, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X