കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

പോയ വർഷം ഇന്ത്യൻ വാഹന ലോകത്തേക്ക് കടന്നുവന്നവരാണ് സിട്രണും അവരുടെ പ്രീമിയം എസ്‌യുവിയായ C5 എയർക്രോസും. ജീപ്പ് കോമ്പസിനെതിരായ മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെടാനായ മോഡലിനായി ഒരു ഫെയ്‌സ്‌ലി‌ഫ്റ്റ് സമ്മാനിച്ചിരിക്കുകയാണ് കമ്പനി.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

എന്നാൽ വിദേശ വിപണികളിലാകും എസ്‌യുവിയുടെ മുഖംമിനുക്കിയ പതിപ്പ് അണിനിരക്കുക എന്നതാണ് പ്രത്യേകത. C5 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെ പരിഷ്ക്കാരങ്ങളിൽ ചില ഡിസൈൻ മാറ്റങ്ങളും അതോടൊപ്പം തന്നെ ഫീച്ചർ നവീകരണങ്ങളുമാണ് പിഎസ്എ ഗ്രൂപ്പ് അവതരിപ്പിക്കുന്നത്.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

ചുരുക്കി പറഞ്ഞാൽ മുൻഗാമിയേക്കാൾ കൂടുതൽ ആധുനികമായാണ് വാഹനം കാണപ്പെടുന്നത്. അതായത് കാഴ്ച്ചയിൽ ആരേയും ആകർഷിക്കാൻ എസ്‌യുവിയെ ഒന്നു കൂടി സിട്രൺ പാകപ്പെടുത്തിയെന്ന് സാരം. പുതിയ 2022 C5 എയർക്രോസിന്റെ പുതുക്കിയ ഫ്രണ്ട് ഡിസൈൻ തന്നെയാണ് മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

അത് നിലവിലെ മോഡലിൽ നിന്ന് സമൂലമായ വ്യതിചലനമാണ് ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോൾ ചെറുതും ആധുനികവുമായ ഗ്രിൽ ലഭിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് C5 എയർക്രോസിൽ നവീകരണങ്ങൾ വ്യക്തമായി കാണാം. പരിഷ്ക്കരിച്ച മുൻവശത്ത് പ്രധാന ക്ലസ്റ്ററിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡിആർഎല്ലുകൾക്കായി ഒരു വ്യക്തിഗത എൽഇഡി സ്ട്രിപ്പോടുകൂടിയ സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകൾ വാഹനത്തിൽ ഇനിയുണ്ടാകില്ല.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

മധ്യഭാഗത്ത് ബ്രാൻഡ് ലോഗോയെ നേരിടാൻ ഗ്രില്ലിനൊപ്പം സമാന്തരമായി പ്രവർത്തിക്കുന്ന രണ്ട് ബ്രോക്കൺ ഇലുമിനേറ്റഡ് സ്ട്രൈപ്പുകളാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. ലോഗോയെ കുറിച്ച് പറയുകയാണെങ്കിൽ ഇരട്ട ആരോഹെഡ് എംബ്ലം ഇപ്പോൾ ക്രോം ട്രിം ഉള്ള ബ്ലാക്ക് ലാക്കറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. താഴേക്ക് വരുമ്പോൾ എസ്‌യുവിക്ക് റീപ്രൊഫൈൽ ചെയ്‌ത ബമ്പർ ലഭിക്കുന്നുണ്ട്.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

ഇത് കൂടുതൽ വ്യക്തമായ എയർ ഇൻടേക്കുകളും കുറച്ച് പ്ലാസ്റ്റിക് ക്ലാഡിംഗുകളും കാരണം സ്‌പോർട്ടിയറായി കാണപ്പെടുന്നു. പഴയ മോഡലിലെ വശങ്ങളിലെ ചതുരാകൃതിയിലുള്ള ട്രിമ്മുകൾക്ക് പകരം വെർട്ടിക്കൽ എയർ വെന്റുകളാണ് സിട്രൺ C5 എയർക്രോസിന് ഇത്തവണ സമ്മാനിച്ചിരിക്കുന്നത്. അത് മികച്ച എയറോഡൈനാമിക്സ് നൽകുന്നതിൽ പ്രവർത്തനപരമായ പങ്കുവഹിക്കുന്നുമുണ്ട്. പുതുക്കിയ ഫോഗ് ലൈറ്റ് എൻക്ലോസറുകളും ഫ്രണ്ട് ലിപ്പിലെ പുതിയ മെറ്റാലിക് ആക്‌സന്റും ഇതിന് ഗുണം ചെയ്യും.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

ഗ്ലോസി ബ്ലാക്ക് മിററുകളും പുതിയ 18 ഇഞ്ച് അലോയ് വീലുകളും മറ്റ് ശ്രദ്ധേയമായ എക്സ്റ്റീരിയർ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. എസ്‌യുവിയുടെ പിൻഭാഗം വലിയ മാറ്റങ്ങളൊന്നും അവതരിപ്പിക്കുന്നില്ലെങ്കിലും പുതിയ ടെയിൽലൈറ്റ് ക്ലസ്റ്ററുകളും ബ്ലാക്ക്-ടിന്റഡ് ഗ്ലാസിന് പിന്നിൽ പുതിയ എൽഇഡി ഗ്രാഫിക്സും പ്രീമിയം എയർക്രോസ് മോഡലിന് പുതുമ നൽകുന്നുണ്ട്.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

പുതിയ 10 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ ഉൾക്കൊള്ളുന്നതിനായി ഡാഷ്‌ബോർഡ് പുനർരൂപകൽപ്പന ചെയ്‌തും ക്യാബിനിനുള്ളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എയർ-കോൺ വെന്റുകൾ ഇപ്പോൾ ടച്ച്‌സ്‌ക്രീൻ യൂണിറ്റിന് താഴെയായി മാറിയിരിക്കുന്നു. C5 X കൂപ്പെ എസ്‌യുവിയിൽ അവതരിപ്പിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നവീകരിച്ച കോക്ക്പിറ്റാണ് ഡ്രൈവർ ഭാഗത്ത് കാണാനാവുക.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

ചങ്കി ഗിയർ സെലക്ടർ ഒരു ചെറിയ സ്വിച്ച് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമ്പോൾ അകത്തളത്തിൽ ഇപ്പോഴും ഓട്ടോ ക്ലൈമറ്റ് ക്രമീകരണങ്ങൾക്കായി പ്രത്യേക നിയന്ത്രണങ്ങളാണ് ഉള്ളത്. രണ്ടാമത്തെ USB പോർട്ടും ഒരു അധിക സ്റ്റോറേജ് കമ്പാർട്ട്‌മെന്റും ചേർത്ത് പ്രായോഗിക ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തിയെന്ന് വേണമെങ്കിൽ പറയാം.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

ഹൈബ്രിഡ്, ഇലക്ട്രിക്, സ്‌പോർട്ട് എന്നിങ്ങനെ വ്യത്യസ്ത മോഡുകൾക്കിടയിൽ തെരഞ്ഞെടുക്കാൻ ഒരു പുതിയ ഡ്രൈവിംഗ് മോഡ് സെലക്ടറും എസ്‌യുവിയുടെ 2022 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. C4, C5 X എന്നിവയിൽ നിന്ന് കടമെടുത്ത മുൻ സീറ്റുകൾ ഹീറ്റിംഗ്, മസാജ് എന്നീ ഫങ്ഷനുകൾ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രധാന പുതുമ.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

പുതുക്കിയ C5 എയർക്രോസ് ഈ വർഷം സമ്മർ സീസണിന്റെ തുടക്കത്തിൽ യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തും. എസ്‌യുവിയുടെ യൂറോപ്യൻ മോഡൽ പെട്രോൾ, ഡീസൽ, പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. ഇന്ത്യയിൽ 175 bhp കരുത്തും 400 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനിലാണ് സിട്രൺ C5 എയർക്രോസ് വാഗ്ദാനം ചെയ്യുന്നത്.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

ഈ എഞ്ചിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഫ്രഞ്ച് കാർ നിർമാതാക്കളായ ഗ്രൂപ്പ് പിഎസ്എയിലൂടെയാണ് കഴിഞ്ഞ വർഷം സിട്രൺ ബ്രാൻഡിനു കീഴിൽ C5 എയർക്രോസ് മുൻനിര എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കുന്നത്.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

അടുത്തിടെ സിട്രൺ C5 എയർക്രോസിന്റെ വില 98,000 രൂപ വരെ വർധിപ്പിക്കുകയും ചെയ്‌തിരുന്നു. എസ്‌യുവിയുടെ പ്രാരംഭ എക്സ്ഷോറൂം വില ഇപ്പോൾ 32.24 ലക്ഷം രൂപയാണ്.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

ഇന്ത്യയിൽ എയർക്രോസ് ഫീൽ, ഷൈൻ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. ഹ്യുണ്ടായി ട്യൂസോണ്‍, ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, സ്‌കോഡ കൊഡിയാക് തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് C5 എയര്‍ക്രോസ് പ്രധാനമായും മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Citroen introduced the new 2022 c5 aircross facelift
Story first published: Wednesday, January 12, 2022, 12:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X