ഇത് ഫോഴ്‌സിന്റെ പുതിയ കളികൾ, അതീവസുരക്ഷാ സംവിധാനങ്ങളുമായി Urbania യാഥാർഥ്യമാവുന്നു

തങ്ങളുടെ അടുത്ത തലമുറ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ അർബാനിയ അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാൻ നിർമാതാക്കളായ ഫോഴ്‌സ് മോട്ടോർസ് അടുത്തിടെ ഇൻഡോറിൽ സംഘടിപ്പിച്ച ഡീലർമാരുടെ മീറ്റിലും ഈ വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു.

പ്ലാന്റ് സന്ദർശനവും ടെസ്റ്റ് ഡ്രൈവുകളും ഉൾപ്പെട്ട പരിപാടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള തെരഞ്ഞെടുത്ത ഡീലർമാരാണ് പങ്കെടുത്തത്. ശരിക്കും പറഞ്ഞാൽ അർബാനിയ ആദ്യമായി കമ്പനി പ്രദർശിപ്പിക്കുന്നത് 2020 ഓട്ടോഎക്പോയിലാണ്.

ഇത് ഫോഴ്‌സിന്റെ പുതിയ കളികൾ, അതീവസുരക്ഷാ സംവിധാനങ്ങളുമായി Urbania യാഥാർഥ്യമാവുന്നു

കൊറോണ വൈറസ് വ്യാപനം കാരണം പിന്നീട് അവതരണം വൈകുകയായിരുന്നു. എന്നാൽ ഇപ്പോൾ അർബാനിയയുടെ സീരിയൽ നിർമാണം ഫോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. കമ്പനി ഈ മൊബിലിറ്റി പ്ലാറ്റ്‌ഫോമിന് മാത്രമായി ഒരു പുതിയ അത്യാധുനിക നിർമാണ സൗകര്യം സജ്ജീകരിച്ചിരിക്കുന്നു. അർബാനിയയുടെ ആദ്യ ബാച്ച് ഉടൻ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങുമെന്നാണ് വിവരം. ഈ സെഗ്‌മെന്റിൽ മുമ്പ് കണ്ടിട്ടില്ലാത്ത ഒന്നിലധികം സവിശേഷതകളുമായാണ് വാൻ വിപണിയിൽ അണിനിരക്കുക.

അർബാനിയ അതിന്റെ എതിരാളികളെക്കാൾ വലിയ കുതിച്ചുചാട്ടമാകും സെഗ്മെന്റിൽ പരിചയപ്പെടുത്തുക. ഇന്ത്യയിലെ ആദ്യത്തെ പൂർണമായി ഗ്രൗണ്ട്-അപ്പ്, അടുത്ത തലമുറ മോഡുലാർ മോണോകോക്ക് പാനൽ വാൻ പ്ലാറ്റ്ഫോം,ഹിൽ ഹോൾഡ് അസിസ്റ്റ്, ESP, ABS, EBD, ETDC, ഓൾ വീൽ വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉപയോഗിച്ച് വാനിന്റെ സുരക്ഷ ഫോഴ്‌സ് മോട്ടോർസ് വർധിപ്പിച്ചിട്ടുമുണ്ട്. ക്രാഷ്, റോൾഓവർ, കാൽനട സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ അർബാനിയ രാജ്യത്ത് ഒന്നാമതാവും.

നിലവിലുള്ള ഇന്ത്യൻ നിയമനിർമാണം അനുസരിച്ച് ഈ വിഭാഗത്തിന് നിലവിൽ ഈ ഫീച്ചറുകൾ നിർബന്ധമാക്കിയിട്ടില്ല. ആയതിനാൽ അർബാനിയയിലൂടെ പുതുചരിത്രം കുറിക്കാനാണ് ഫോഴ്‌സ് മോട്ടോർസ് തയാറെടുക്കുന്നത്. ഡ്രൈവർ, കോ-ഡ്രൈവർ എയർബാഗ് എന്നിവയും ഇതിലുണ്ട്. ട്രാൻസ്‌വേഴ്‌സ് സ്പ്രിംഗുകളോട് കൂടിയ സ്വതന്ത്ര ഫ്രണ്ട് സസ്‌പെൻഷൻ ലഭിക്കുന്ന സെഗ്‌മെന്റിൽ അർബാനിയയാണ് ഒന്നാമത് എന്നതിനാൽ യാത്രക്കാർക്ക് മികച്ച യാത്രാ സുഖം തന്നെ പ്രതീക്ഷിക്കാം.

2-ബോക്സ് നിർമാണമാണ് ഫോഴ്‌സ് അർബാനിയ ഉപയോഗിക്കുന്നത്. അതിൽ എഞ്ചിൻ പൂർണമായും പുറത്ത് സ്ഥാപിച്ചിരിക്കുന്നു. ഇത് പാസഞ്ചർ കംപാർട്ട്മെന്റിൽ ഏറ്റവും കുറഞ്ഞ NVH ഉറപ്പാക്കുന്നു. സെഗ്‌മെന്റിലെ മികച്ച ക്യാബിൻ സ്‌പേസ്, വ്യക്തിഗത എസി വെന്റുകൾ, റീക്ലൈനിംഗ് സീറ്റുകൾ, സീൽ ചെയ്ത പനോരമിക് വിൻഡോകൾ, വ്യക്തിഗത റീഡിംഗ് ലാമ്പുകൾ, യുഎസ്ബി പോർട്ടുകൾ എന്നിവ വാഹനത്തിലെ യാത്രക്കാർക്കുള്ള മറ്റ് സുഖ സൗകര്യങ്ങളിൽ ഉൾപ്പെടുന്നുവെന്നതാണ് ശ്രദ്ധേയം.

ഇവകൂടാതെ കാറിന്റേതു പോലെയുള്ള സ്റ്റിയറിംഗ് വീൽ, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് കോളം, എർഗണോമിക് ആയി ഡിസൈൻ ചെയ്ത കോക്ക്‌പിറ്റ്, ഡാഷ്‌ബോർഡ് മൗണ്ടഡ് ഗിയർ ലിവർ, ബിൽറ്റ്-ഇൻ ബ്ലൂടൂത്ത്, ക്യാമറ ഇൻപുട്ടുകളോട് കൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, റിവേഴ്സ് പാർക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഡ്രൈവർമാരുടെ പ്രവർത്തനത്തെ സുഗമമാക്കാനായി കമ്പനി അർബാനിയയിലേക്ക് അവതരിപ്പിക്കുന്നു.

മെർസിഡീസ് ബെൻസിൽ നിന്നുള്ള FM 2.6 CR ED TCIC ഡീസൽ എഞ്ചിനാണ് ഫോഴ്‌സ് മോട്ടോർസിന്റെ പുതിയ അർബാനിയ ഉപയോഗിക്കുന്നത്. ഇത് പരമാവധി 115 bhp പവറിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. യഥാക്രമം 10, 13, 17 പേർക്ക് യാത്ര ചെയ്യാവുന്ന, ഷോർട്ട്, മീഡിയം, ലോംഗ് വീൽബേസ് വേരിയന്റുകളിൽ അർബാനിയ ലഭ്യമാകും.

പ്രവർത്തനപരമായ അപ്‌ഡേറ്റുകൾ കൂടാതെ, അർബാനിയയ്ക്ക് ലോകോത്തര സ്റ്റൈലിംഗും ലഭിക്കുന്നു. ചില പ്രധാന സവിശേഷതകളിൽ ബുള്ളിൽ നിന്നും പ്രചോദിതമായ മസ്കുലർ ലുക്ക് ഉൾപ്പെടുന്നു. ആദ്യം സെഗ്‌മെന്റ് പ്രൊജക്ടർ ലാമ്പുകളിലും എൽഇഡി ഡിആർഎല്ലുകളിലും ലൈറ്റ് ഗൈഡ് സാങ്കേതികവിദ്യയുള്ള എൽഇഡി സിഗ്നേച്ചർ ടെയിൽ ലാമ്പുകളിലും ഉൾപ്പെടുന്നു. ആഗോള അഭിലാഷങ്ങളുള്ളതിനാൽ വാഹനത്തെ അതിനനുസരിച്ച് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഫോഴ്‌സ് അവകാശപ്പെടുന്നത്.

മിഡിൽ ഈസ്റ്റ്, ആസിയാൻ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത വിപണികളിൽ ഫോഴ്‌സ് അർബാനിയ വിൽപ്പനയ്ക്ക് ലഭ്യമാകും. പ്രത്യേകിച്ച് യുഎസ്എ, യൂറോപ്പ്, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന വിലയേറിയ ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മുടക്കുന്ന പണത്തിന് മൂല്യം നൽകുന്ന വാഹനമായി ഇത് സ്ഥാപിക്കുമെന്നതിലും സംശയമൊന്നും വേണ്ട. ഗ്രൗണ്ട് അപ്പ് മോഡുലാർ മോണോകോക്ക് വാൻ വികസിപ്പിക്കുന്നതിനും പുതിയ അത്യാധുനിക നിർമ്മാണ സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുമായി ഫോഴ്സ് മോട്ടോഴ്സ് 1000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Force motors unveiled its next gen shared mobility platform named urbania
Story first published: Tuesday, November 22, 2022, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X