ഏഴാംതലമുറയിലേക്ക് ചേക്കേറി മസിൽ കാറുകളിലെ രാജാവ് 'Ford Mustang'

ഫോർഡ് മസ്‌താംഗ് എന്ന ഐതിഹാസിക സ്പോർട്‌സ് കാറിനെ അറിയാത്ത വാഹന പ്രേമികളോ സിനിമാ പ്രേമികളോ ഉണ്ടാവില്ല. ഫെറാറികളും, ലംബോർഗിനികളും പോർഷകളും അരങ്ങുവാണിരുന്ന സ്പോർട്‌സ് കാർ ലോകത്ത് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡിന് അഡ്രസുണ്ടാക്കി കൊടുത്ത മോഡലാണ് മസ്‌താംഗ്.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

ഫോർഡിന്റെ ബ്ലൂ ഓവൽ ലോഗോയ്ക്ക് പകരം കുതിക്കുന്ന കുതിര ലോഗോ ആയുള്ള ഏക ഫോർഡ് മോഡലും ഇതുതന്നെയായിരുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരീസുകളിലൂടെ ലോകത്തിന്റെ എല്ലാകോണുകളിലും മസ്‌താംഗിന് ആരാധകരും ഉണ്ടായി.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

1964-ൽ ആദ്യമായി അരങ്ങേറ്റം കുറിച്ച ഫോർഡ് മസ്‌താംഗിന്റെ ഏഴാം തലമുറ ആവർത്തനത്തെ അവതരിപ്പിച്ചിരിക്കുകയാണ് ഫോർഡ് ഇപ്പോൾ. ഡെട്രോയിറ്റ് ഓട്ടോ ഷോയിലൂടെയാണ് ഇതിഹാസം ഇപ്പോൾ ഏഴാംതലമുറയിൽ ആഗോള അരങ്ങേറ്റം നടത്തിയിരിക്കുന്നത്.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

ഷാർപ്പർ രൂപകൽപ്പനയും പുതിയ ഇന്റീരിയർ സാങ്കേതികവിദ്യയും അടുത്ത തലമുറ 5.0 ലിറ്റർ V8 എഞ്ചിനുമായാണ് മസ്‌താംഗ് ഇപ്പോൾ അവതാരപ്പിറവിയെടുത്തിരിക്കുന്നത്. ഐക്കണിക് പോണി കാറിന്റെ നിലവിലെ പതിപ്പിന്റെ പരിണാമമാണ് 2023 ഫോർഡ് മസ്‌താംഗിന്റെ പുതിയ ഡിസൈൻ.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

പുതിയ മസ്‌താംഗിന്റെ 4-പോട്ട് ഇക്കോബൂസ്റ്റും V8 മോഡലുകളും പരസ്പരം വ്യത്യസ്തമായി കാണപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഫോർഡ് കൂടുതൽ സമയം ചെലവഴിച്ചിട്ടുണ്ടെന്നതും ഏറെ സ്വാഗതാർഹമായ കാര്യമാണ്. 1960-കളുടെ അവസാനം മുതലുള്ള ഒറിജിനൽ കാറിന്റെ രൂപകൽപ്പനയിൽ സ്വാധീനം ചെലുത്തിയ പുതിയ ഗ്രില്ലാണ് വാഹനത്തിന്റെ ഐഡന്റിറ്റി.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

അതോടൊപ്പം സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ പുതിയ സ്‌പോർട്‌സ് സ്ലീക്കർ ട്രൈ-ബാർ എൽഇഡി ഹെഡ്‌ലാമ്പുകളും കാഴ്ച്ചയിൽ മസ്‌താംഗിനെ അടിപൊളിയാക്കുന്നു. ഏഴാംതലമുറ മോഡലിന്റെ V8 പതിപ്പിന് ഡാർക്ക് ഗ്രില്ലിനൊപ്പം ഇരുവശത്തും നോസ് പോലുള്ള ഭാഗങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

മുൻവശത്ത് പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് സ്പ്ലിറ്ററും ബോണറ്റിൽ പുതിയ വെന്റുകളുമുണ്ട്. അത് എഞ്ചിനിൽ നിന്ന് ചൂട് വായു പുറത്തേക്ക് വിടാനായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. അതേസമയം ഫ്രണ്ട് ആക്‌സിലിന് മുകളിലൂടെ ലിഫ്റ്റ് ലെവലുകൾ കുറയ്ക്കാനും ഇത് സഹായിച്ചിട്ടുണ്ട്.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

17 ഇഞ്ച് മുതൽ 20 ഇഞ്ച് വരെ വലിപ്പമുള്ള അലോയ് വീലുകളാണ് ഫോർഡ് മസ്‌താംഗിന് സമ്മാനിച്ചിരിക്കുന്നത്. ബ്ലാക്ക്, റെഡ്, ഗ്രാബർ ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് ബ്രേക്ക് കാലിപ്പറുകളും ഇടംപിടിച്ചിരിക്കുന്നത്. ഇനി പിൻവശത്തേക്ക് നോക്കിയാൽ പുതിയ 2023 മസ്‌താംഗിൽ വിപുലീകരിച്ച ഡെക്കും വീതിയേറിയ ഹാഞ്ചുകളും കാണാം.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

പോണി കാറിന്റെ ഐക്കോണിക് ത്രീ-ബാർ ലൈറ്റ് സിഗ്നേച്ചറോട് കൂടിയ പുതിയ സ്‌പോർട്‌സ് എൽഇഡി ടെയിൽലൈറ്റുകളും ആകർഷകമാണ്. കൂപ്പെയിലും കൺവേർട്ടിബിൾ രൂപത്തിലും പുതിയ മസ്‌താംഗ് തുടർന്നും വാഗ്‌ദാനം ചെയ്യുമെന്നും ഫോർഡ് അറിയിച്ചിട്ടുണ്ട്. സിംഗിൾ-ഹാൻഡിൽ സെന്റർ ലാച്ച് ഉള്ള ഒരു ലളിതമായ വൺ-ടച്ച് ആക്ടിവേഷനിലൂടെ ഫാബ്രിക് റൂഫ് തുറക്കുകയും അടയ്ക്കുകയും ചെയ്യാം.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

പുതിയ മസ്‌താംഗിലെ ഏറ്റവും വലിയ മാറ്റം മസിൽ കാറിന്റെ ക്യാബിനിനുള്ളിൽ കണ്ടെത്താനാകുമെന്ന് ഫോർഡ് അവകാശപ്പെടുന്നു. ഏഴാംതലമുറ ആവർത്തനത്തിന്റെ ഫൈറ്റർ-ജെറ്റ്-പ്രചോദിത കോക്ക്പിറ്റിൽ ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇരട്ട ഡിസ്‌പ്ലേകളായാണ് അവതരിപ്പിച്ചിരിക്കുന്നത്.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ രണ്ട് ഡിസ്‌പ്ലേകളിൽ ചെറുതും 12.4 ഇഞ്ചുള്ളതും പുതിയ ഫ്ലാറ്റ്-ബോട്ടമുള്ള സ്റ്റിയറിംഗ് വീലിന് പിന്നിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഫോർഡിന്റെ Sync4 സജ്ജീകരണത്തിൽ പ്രവർത്തിക്കുന്ന 13.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ആണ്.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

ഇത് ആൻഡ്രോയ്‌ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യും. വോയ്‌സ് കമാൻഡുകൾക്കും ഓവർ ദി എയർ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കുമായി ആമസോണിന്റെ അലക്‌സ ഡിജിറ്റൽ അസിസ്റ്റന്റും പുതിയ മസ്‌താംഗിലേക്ക് അമേരിക്കൻ ബ്രാൻഡ് ക്രമീകരിച്ചിട്ടുണ്ട്.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

2.3 ലിറ്റർ ടർബോചാർജ്ഡ് ഫോർ-പോട്ട് അല്ലെങ്കിൽ അതിന്റെ ഐക്കണിക് 5.0 ലിറ്റർ കൊയോട്ട് V8 എഞ്ചിനുകൾക്കൊപ്പമാണ് പുതുപുത്തൻ ഫോർഡ് മസ്‌താംഗും പ്രവർത്തിക്കുന്നത്. ഇരട്ട-സ്ക്രോൾ ടർബോചാർജ്ഡ് ഫോർ-പോട്ട് എഞ്ചിനിൽ പുതിയ ടർബോചാർജറും മാറിയ ബോറും സ്‌ട്രോക്കും ഉൾക്കൊള്ളുന്നു.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

അതേസമയം കൊയോട്ട് V8 ഇപ്പോൾ ഡ്യുവൽ എയർ ഇൻടേക്കുകളും ഡ്യുവൽ ത്രോട്ടിൽ ബോഡികളും അവതരിപ്പിക്കുന്നു. ഇത് ഉയർന്ന എയർ ഫ്ലോ നിരക്ക് പ്രാപ്തമാക്കി ഇൻഡക്ഷൻ ലോസ് കുറയ്ക്കാൻ സഹായിക്കുന്നു. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്‌ഷനുകളിൽ തുടരുന്ന രണ്ട് എഞ്ചിനുകളുടെയും പവർ, ടോർക്ക് കണക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അപാര ലുക്കും അതിനൊത്ത പെർഫോമൻസും, ഏഴാംതലമുറയിലേക്ക് ചേക്കേറി Ford Mustang

പുതിയ മസ്‌താംഗിൽ ആറ് ഡ്രൈവിംഗ് മോഡുകളും ഫോർഡ് അണിനിരത്തിയിട്ടുണ്ട്. അതിൽ നോർമൽ, സ്‌പോർട്ട്, സ്ലിപ്പറി, ഡ്രാഗ്, ട്രാക്ക്, ആറ് ഇൻഡിവിജുവൽ പ്രൊഫൈലുകൾ വരെയുള്ള കസ്റ്റമൈസ് ചെയ്യാവുന്ന ക്രമീകരണം എന്നിവയും ചേർത്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford revealed the all new mustang at 2022 detroit auto show
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X