ആളുകളെ കൈയിലെടുക്കും മുമ്പേ വീണ്ടും വില വർധനവുമായി Citroen; C3, C5 മോഡലുകൾക്ക് ചെലവേറും

ജനുവരി മുതൽ തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന വാഹന നിർമാതാക്കളുടെ പട്ടികയിലേക്ക് സിട്രണും ചുവടുവെച്ചിരിക്കുകയാണ്. 2023 മുതൽ C3 ചെറിയ എസ്‌യുവിയും C5 എയർക്രോസ് പ്രീമിയം എസ്‌യുവിയും ഉൾപ്പെടുന്ന ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന രണ്ട് മോഡലുകളിലും പുതിയ വിലകൾ പ്രാബല്യത്തിൽ വരുമെന്ന് ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

വരുന്ന ജനുവരി ഒന്നു മുതൽ സിട്രൺ ഈ മോഡലുകളുടെ വില 2 ശതമാനം വരെ ഉയർത്തും. ഇത് പുതിയ സ്റ്റോക്കുകൾക്കായിരിക്കും ബാധകമാവുക. ഈ വർഷാവസാനത്തിന് മുമ്പ് തങ്ങളുടെ സിട്രൺ എസ്‌യുവികൾ ഡെലിവർ ചെയ്യുന്നവർക്ക് വിലക്കയറ്റത്തിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ഇതിനർഥം. വില പരിഷ്ക്കാരം അനുസരിച്ച് സിട്രൺ C3 ചെറിയ എസ്‌യുവിക്ക് 9,000 രൂപ വരെ ഇനി അധികം മുടക്കേണ്ടി വന്നേക്കും എന്നാണ് ലഭിക്കുന്ന വിവരം.

ആളുകളെ കൈയിലെടുക്കും മുമ്പേ വീണ്ടും വില വർധനവുമായി Citroen; C3, C5 മോഡലുകൾക്ക് ചെലവേറും

2022 ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ച മോഡലാണ് സിട്രൺ C3. ജനുവരിയിലെ വർധനവിന് മുന്നോടിയായി അടുത്തിടെയും ഈ എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്കിൽ 9,000 മുതൽ 17,000 രൂപ വരെ വില പരിഷ്ക്കാരം ഫ്രഞ്ച് ബ്രാൻഡ് നടപ്പിലാക്കിയിരുന്നു. ഇന്ത്യയിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനോടെയാണ് മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്. രണ്ടും മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ സ്വന്തമാക്കാനാവൂ.

സിട്രൺ C3 എസ്‌യുവിയിലെ ആദ്യത്തെ 1.2 ലിറ്റർ NA എഞ്ചിന് 81 bhp പവറിൽ പരമാവധി 115 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. അതേസമയം മറുവശത്ത് 1.2 ലിറ്റർ ടർബോ യൂണിറ്റിന് 108 bhp കരുത്തിൽ 190 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനാണ് ഇതിൽ സിട്രൺ വാഗ്‌ദാനം ചെയ്യുന്നത്.

ഭാവിയിൽ ഒരു ഡിസിടി ഓട്ടോമാറ്റിക്കുമായി സിട്രൺ C3 വിപണിയിലേക്ക് എത്തിയേക്കും. ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്ന സുരക്ഷാ ഫീച്ചറുകൾ. ബ്രാന്‍ഡിന്റെ C-ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയില്‍ മൂന്ന് പുതിയ മോഡലുകള്‍ കൊണ്ടുവരാനുള്ള കമ്പനിയുടെ പദ്ധതിയില്‍ ആദ്യത്തേതാണ് പുതിയ C3. തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപം തിരുവള്ളൂരിലുള്ള CK ബിര്‍ള ഫാക്ടറിയിലാണ് വാഹനം പൂർണമായും നിർമിക്കുന്നത്.

അതേസമയം C5 എയർക്രോസ് എസ്‌യുവിക്ക് 16,000 രൂപ വരെ വില വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ടാറ്റ പഞ്ച്, മാരുതി സുസുക്കി ബലേനോ എന്നിവയ്‌ക്ക് എതിരാളിയായ C3 എസ്‌യുവി നിലവിൽ 5.88 ലക്ഷം മുതൽ 8.15 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വില പരിധിയിലാണ് ലഭ്യമാവുന്നത്. ഏറ്റവും ഉയർന്ന വിലയ്ക്ക് 1.2 ലിറ്റർ എഞ്ചിനോടുകൂടിയ ഡ്യുവൽ ടോൺ വൈബ് പായ്ക്ക് വരെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവും.

ഇന്ത്യയിലെ മറ്റ് പ്രീമിയം എസ്‌യുവികൾക്കിടയിൽ ഹ്യുണ്ടായി ട്യൂസോണിനോട് മത്സരിക്കുന്ന C5 എയർക്രോസ് എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 26.67 ലക്ഷം രൂപയാണ്. ഫ്രഞ്ച് കാർ നിർമാതാവ് ഈ വർഷം സെപ്റ്റംബറിൽ C5 എയർക്രോസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ചില മാറ്റങ്ങളോടെ പുറത്തിറക്കിയിരുന്നു. പ്രധാനമായും പുതിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മറ്റ് കോസ്‌മെറ്റിക് മാറ്റങ്ങളുമായി വരുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ 2.0 ലിറ്റർ ഡിസ്‌പ്ലേസ്‌മെന്റും നാല് സിലിണ്ടർ യൂണിറ്റുമുള്ള DW10 FC ഡീസൽ എഞ്ചിനുമാണ് കമ്പനി ഉപയോഗിക്കുന്നത്.

ഈ 2.0 ലിറ്റർ ഡീസൽ എഞ്ചിന് 177 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അടുത്ത വർഷം തങ്ങളുടെ മൂന്നാമത്തെ മോഡൽ ഇന്ത്യയിലേക്ക് കൊണ്ടുവരാനും സിട്രൺ പദ്ധതിയിടുന്നുണ്ട്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി C3 എസ്‌യുവി അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് കാർ അനാച്ഛാദനം ചെയ്യുമെന്നാണ് ഫ്രഞ്ച് ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോമൺ മോഡുലാർ പ്ലാറ്റ്‌ഫോം (CMP) അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇവി.

ഒറ്റ ചാർജിൽ 350 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന 50kWh ബാറ്ററി പായ്ക്ക് പുതിയ C3 ഇലക്ട്രിക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇതിന് പരമാവധി 136 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കാനാവുമെന്നാണ് ലഭിക്കുന്ന വിവരം. കാറിന് 3.3kW ഓണ്‍ബോര്‍ഡ് എസി ചാര്‍ജര്‍ ഉണ്ടായിരിക്കും. കൂടാതെ CCS2 ഫാസ്റ്റ് ചാര്‍ജിംഗിനും ശേഷിയുള്ളതായിരിക്കും ഈ വൈദ്യുതീകരിച്ച മോഡൽ. ബഹുരാഷ്ട്ര നിലവാരമനുസരിച്ച് വളരെ ആക്രമണാത്മകമായ വില നൽകുന്നതായിരിക്കും ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
French auto giant citroen announced price hike from 2023 january on c3 and c5 suv
Story first published: Friday, December 9, 2022, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X