പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

ജീപ്പ് കോമ്പസിന്റെ ട്രെയിൽഹോക്ക് വേരിയന്റിനൊപ്പം രണ്ട് പുതിയ എസ്‌യുവികൾ വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് ജീപ്പ് തങ്ങളുടെ ഇന്ത്യൻ ലൈനപ്പ് ഏകീകരിക്കാൻ ഒരുങ്ങുകയാണ്.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെറിഡിയനും പുതിയ ഗ്രാൻഡ് ചെറോക്കിയും ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ ജീപ്പുകളിൽ ആദ്യത്തേതാകും ട്രെയിൽഹോക്ക് എന്നതാണ് പ്രത്യേകത.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക്

സ്റ്റാൻഡേർഡ് കോമ്പസിന് കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു മുഖം മിനുക്കിയപ്പോൾ ജീപ്പ് ഇന്ത്യൻ വിപണിയിൽ പരിഷ്ക്കരിച്ച ട്രെയിൽഹോക്ക് മോഡലിനെ കൊണ്ടുവന്നിരുന്നില്ല. അങ്ങനെ ഈ വേരിയന്റ് നിർത്തലാക്കുകയായിരുന്നു. ഇപ്പോൾ ഒരു വർഷത്തിനുശേഷം ട്രെയിൽ‌ഹോക്ക് വീണ്ടും എത്തുമ്പോൾ എസ്‌യുവി പ്രേമികളെല്ലാം ആവേശത്തിലാണ്.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

എന്നിരുന്നാലും ഇത് പരിമിതമായ സംഖ്യകളിൽ മാത്രമേ നിർമിക്കപ്പെടൂ എന്നതാണ് മറ്റൊരു കാര്യം. പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിനെപ്പോലെ സ്റ്റാൻഡേർഡ് കോമ്പസിലേക്ക് വ്യത്യസ്തമായ ഫോർ-വീൽ-ഡ്രൈവ് സിസ്റ്റം ഉൾപ്പെടെ ചില ഓഫ്-റോഡ്-ഫോക്കസ്ഡ് ഹാർഡ്‌വെയറിൽ ട്രെയിൽഹോക്കിന് പരിഷ്ക്കാരങ്ങളുണ്ടാവും.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

ഈ വേരിയന്റ് അതുല്യമായ ബമ്പറുകൾ, ആക്‌സന്റുകൾ, അലോയ് വീൽ ഡിസൈനുകൾ എന്നിവ പോലുള്ള കോസ്മെറ്റിക് നവീകരണങ്ങളും പുതിയ ഓഫ്-റോഡ് അധിഷ്ഠിത വകഭേദത്തിനുണ്ടാവും. മുമ്പത്തെപ്പോലെ ട്രെയിൽ‌ഹോക്ക് കോമ്പസ് ലൈനപ്പിന് മുകളിലായാകും സ്ഥാനംപിടിക്കുക.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

മാത്രമല്ല സ്റ്റാൻഡേർഡ് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിനെയാകും ട്രെയിൽഹോക്കിലേക്ക് എത്തിക്കുക. കോമ്പസ് അധിഷ്ഠിത ട്രെയിൽ‌ഹോക്ക് 2022 ഫെബ്രുവരിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പത്തെപ്പോലെ ഇത് ഡീസൽ എഞ്ചിൻ മാത്രമുള്ള വേരിയന്റായിരിക്കും.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

ജീപ്പ് മെറിഡിയൻ

കഴിഞ്ഞ വർഷം ജീപ്പ് കമാൻഡറായി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ വാഹന ലോകം കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് മെറിഡിയൻ. കോമ്പസിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന മൂന്നുവരി എസ്‌യുവി വലിപ്പത്തിൽ സ്റ്റാൻഡേർഡ് മോഡലിലും സമ്പന്നനായിരിക്കും.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

മൂന്നാം നിര സീറ്റുകൾ ഉൾക്കൊള്ളാൻ മൊത്തത്തിലുള്ള നീളത്തിലും വീൽബേസിലും കമ്പനി പരിഷ്ക്കാരങ്ങളുമായാണ് എത്തുന്നത്. മൊത്തത്തിലുള്ള രൂപകൽപ്പനയുടെ കാര്യത്തിൽ മെറിഡിയൻ കോമ്പസുമായി ചില വശങ്ങൾ പങ്കിടുമെന്നതും ശ്രദ്ധേയമാകും. എന്നാൽ കമാൻഡറിൽ കാണുന്നത് പോലെ രണ്ട് എസ്‌യുവികളെയും വേറിട്ട് നിർത്താൻ സഹായിക്കുന്ന നിരവധി യുണീക് ഡിസൈൻ വിശദാംശങ്ങളും മെറിഡിയനുണ്ടാവും.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

അകത്ത് മെറിഡിയന്റെ ക്യാബിൻ കോമ്പസുമായി ഡാഷ്‌ബോർഡുൾപ്പടെയുള്ള കാര്യങ്ങൾ പങ്കിടും. പ്രധാന വ്യത്യാസങ്ങൾ മൂന്നാം നിര സീറ്റുകൾ, ട്രിം ഇൻസെർട്ടുകൾ, അപ്ഹോൾസ്റ്ററി എന്നിവയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിപ്പം കൂടിയതിനാൽ മെറിഡിയന് കൂടുതൽ കരുത്തുറ്റ ഡീസൽ എഞ്ചിനും ലഭിക്കും.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

കോമ്പസിൽ നിന്നുള്ള 170 bhp, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 200 bhp വികസിപ്പിക്കുന്നതിനായി ചെറുതായി ഒന്നു റീട്യൂൺ ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. കൂടാതെ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഇതിൽ ഉൾക്കൊള്ളാനും സാധ്യതയുണ്ട്. ഇത് ഇന്ധനക്ഷമത മെച്ചപ്പെടുത്താനാകും കൂടുതൽ സഹായിക്കുക. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുക.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

അതായത് മാനുവൽ ഓപ്ഷൻ പുതിയ മെറിഡിയനിൽ ഉണ്ടായേക്കില്ലെന്ന് സാരം. കൂടാതെ ഓൾവീൽ ഡ്രൈവ് സംവിധാനവും ഈ എസ്‌യുവിയിൽ നൽകിയേക്കാം. ഈ വർഷം ജൂണിൽ ലോഞ്ച് ചെയ്യപ്പെടാൻ സാധ്യതയുള്ള മെറിഡിയന്റെ നിർമാണ് വരും മാസങ്ങളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ഏകദേശം 35 ലക്ഷം രൂപയിൽ നിന്നായിരിക്കും വില തുടങ്ങുക.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

പ്രാദേശികമായി കൂട്ടിച്ചേർക്കുന്ന ജീപ്പ് ഗ്രാൻഡ് ചെറോക്കി

റാങ്ലറിനൊപ്പം ജീപ്പിന്റെ ഇന്ത്യയിലെ ഉദ്ഘാടന ഉൽപ്പന്നങ്ങളിലൊന്നായിരുന്നു ഗ്രാൻഡ് ചെറോക്കി. ഇപ്പോഴിതാ കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച പുതിയ മോഡലുമായി വാഹനം മടങ്ങിയെത്താൻ തയാറെടുക്കുകയാണ്. ഗ്രാൻഡ് ചെറോക്കി, വലിയ മൂന്ന്-വരി ഗ്രാൻഡ് ചെറോക്കി L എന്നിങ്ങനെ രണ്ട് വലിപ്പത്തിൽ ചില ആഗോള വിപണികളിൽ വാഹനം ലഭ്യമാണ്.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

എന്നാൽ ഇന്ത്യൻ വിപണിയിൽ സ്റ്റാൻഡേർഡ് 5 സീറ്റർ എസ്‌യുവി മാത്രമേ ലഭിക്കൂ. എന്നിരുന്നാലും ഈ മോഡൽ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നതാണ് ഏറ്റവും വലിയ വാർത്ത. മുമ്പത്തെ ഗ്രാൻഡ് ചെറോക്കി ഒരു CBU ഇറക്കുമതി ഉൽപ്പന്നമായാണ് രാജ്യത്ത് അവതരിപ്പിച്ചിരുന്നു.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

പുതിയ ഗ്രാൻഡ് ചെറോക്കി ജീപ്പിന്റെ ഗ്രാൻഡ് വാഗനീറിൽ നിന്ന് കടമെടുത്ത ഡിസൈൻ വിശദാംശങ്ങളോടെ നിലവിലെ മോഡലിനെക്കാൾ പരിണാമപരമായ ഡിസൈൻ ഭംഗിയാണ് അവതരിപ്പിക്കുന്നത്. അകത്തളവും എല്ലാം തികച്ചും പുതിയതായിരിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യയിലാണ് ഈ പതിപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

സെൻട്രൽ ടച്ച്‌സ്‌ക്രീൻ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സമർപ്പിത കോ-ഡ്രൈവർ യൂണിറ്റ് എന്നിവയുൾപ്പെടെ മൂന്ന് ഡിജിറ്റൽ സ്‌ക്രീനുകളാണ് ഡാഷ്‌ബോർഡിൽ ആധിപത്യം പുലർത്തുന്നത്. എഞ്ചിൻ ലൈനപ്പിലേക്ക് വരുമ്പോൾ ആഗോള മോഡൽ പെട്രോൾ, ഡീസൽ, പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

പുതുവർഷത്തിൽ വിസ്‌മയിപ്പിക്കാൻ Jeep, ഇന്ത്യയിൽ എത്തുന്നത് പുതിയ 3 എസ്‌യുവി മോഡലുകൾ

എന്നാൽ നമ്മുടെ വിപണിയിൽ സ്റ്റാൻഡേർഡായി 3.6 ലിറ്റർ പെട്രോൾ V6, 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റും ലഭ്യമാകുമെന്നാണ് സൂചന. പുതിയ ഗ്രാൻഡ് ചെറോക്കി ഈ വർഷം സെപ്റ്റംബറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രീമിയം ആഢംബര എസ്‌യുവിക്ക് ഇന്ത്യയിൽ ഏകദേശം 65 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെ മുടക്കേണ്ടി വന്നേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep compass trailhawk meridian and grand cherokee will come to india this year
Story first published: Tuesday, January 11, 2022, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X