വെല്ലുവിളി Creta എന്ന കൊലകൊമ്പനോട്, പുത്തൻ എസ്‌യുവിയുമായി Jeep ഇന്ത്യയിലേക്ക് വരുന്നു

ഇന്ത്യയിലെ പ്രീമിയം എസ്‌യുവി വിപണിയിൽ വളരെ സാവധാനം ചുവടുറപ്പിച്ചവരാണ് അമേരിക്കൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ്. കോമ്പസിന്റെ അതിമനോഹരമായ ആദ്യ വിജയത്തിനു ശേഷം കാര്യമായ പുരോഗതിയൊന്നുമില്ലാതിരുന്ന ബ്രാൻഡ് രാജ്യത്ത് മൂന്നുവരി മോഡലായ മെറിഡിയൻ പുറത്തിറക്കിയതോടെ കൂടുതൽ ആളുകൾ ജീപ്പിലേക്ക് അടുത്തുവെന്നു പറയാം.

ഇടയ്ക്ക് കംപ്ലീറ്റ് ഓഫ് റോഡറായി റാങ്ലർ ഒക്കെ വന്നെങ്കിലും വില ലക്ഷ്വറി വിഭാഗത്തിലായതിനാൽ ഒരു മാസ് മാർക്കറ്റ് മോഡലായി ഇതിനെ കാണാനാവില്ല. എങ്കിലും അത്തരത്തിൽ ഒരപി പുതുസമീപനം സ്വീകരിച്ച ജീപ്പിന്റെ തന്ത്രങ്ങളെല്ലാം ഇന്ത്യയിൽ എറിച്ചു നിന്നു. ദേ ഇപ്പോൾ ഇന്ത്യൻ വിപണിയിലെ ഹോട്ട് സെല്ലിംഗ് സെഗ്മെന്റായ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ഒരു കടന്നുവരവിന് ഒരുങ്ങുകയാണ് ഈ അമേരിക്കക്കാർ. അടുത്തിടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച അവഞ്ചറുമായാണ് ബ്രാൻഡിന്റെ വരവ്.

വെല്ലുവിളി Creta എന്ന കൊലകൊമ്പനോട്, പുത്തൻ എസ്‌യുവിയുമായി Jeep ഇന്ത്യയിലേക്ക് വരുന്നു

ഇന്ത്യയിൽ പുതിയ മെറിഡിയൻ എസ്‌യുവി വിജയകരമായി അവതരിപ്പിച്ചതിന് ശേഷം ജീപ്പ് മിഡ്-സൈസ് സെഗ്മെന്റിലെത്തി കൂടുതൽ ഉപഭോക്താക്കളെ കൈയിലെടുക്കാനാണ് പദ്ധതി. ക്രെറ്റയേക്കാൾ വില കൂടുതലുണ്ടാവുമെങ്കിലും ഈ വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ഏതൊരു എതിരാളിക്കും വെല്ലുവിളി സൃഷ്‌ടിക്കുന്ന ഘടകമായിരിക്കും. അതോടൊപ്പം ആഭ്യന്തര വിപണിയിലെ തങ്ങളുടെ വാഹന നിര വിപുലീകരിക്കാനും ജീപ്പിന് ഇതോടൊപ്പമാവും. മാത്രമല്ല സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം നിർമിക്കുന്ന ബ്രാൻഡിൽ നിന്നുള്ള ഏറ്റവും വില താങ്ങാനാവുന്ന മോഡലായും അവഞ്ചർ പേരെടുക്കും.

ജീപ്പ് അവഞ്ചർ എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ എസ്‌യുവി അടുത്തിടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്. ഇലക്ട്രിക്, പെട്രോൾ എഞ്ചിൻ ഓപ്ഷനോടെയാണ് വാഹനം ഒരുങ്ങിയിറങ്ങിയിരിക്കുന്നതും. പുതിയ ജീപ്പ് എസ്‌യുവിക്ക് കരുത്തേകുന്ന ആദ്യത്തേ ഓപ്ഷൻ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ്. ഇത് ഏകദേശം 100 bhp പവറോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ.

അവഞ്ചർ എസ്‌യുവിക്കായി ബ്രാൻഡ് ഒരു പുതിയ മൈൽഡ് ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കാനും സാധ്യതയുണ്ട്. അത് സ്റ്റെല്ലാന്റിസിന്റെ നിർമ്മിത 54 kWh ബാറ്ററി പായ്ക്ക് ഉപയോഗപ്പെടുത്തും. ഈ സജ്ജീകരണം യഥാക്രമം 156 bhp കരുത്തിൽ പരമാവധി 260 Nm torque വരെ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. മറ്റ് പല ജീപ്പ് എസ്‌യുവികളിൽ നിന്നും വ്യത്യസ്തമായി ഈ പുതിയ ഇടത്തരം കോംപാക്‌ട് ജീപ്പ് എസ്‌യുവി ഒരു ഫ്രണ്ട്‌ വീൽ ഡ്രൈവ് സജ്ജീകരണത്തോടെ മാത്രമേ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യൂ.

എന്നിരുന്നാലും എസ്‌യുവിയുടെ എല്ലാ പതിപ്പുകളും ജീപ്പിന്റെ സെലക് ടെറൈൻ ഓഫ്-റോഡ് മോഡുകൾ മികച്ച കഴിവുകൾക്കും മെച്ചപ്പെട്ട പെർഫോമൻസിനുമായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യക്കാരെ ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് നമ്മുടെ വിപണിയിലെ സിട്രൺ C3 ഹാച്ച്ബാക്കിന് അടിസ്ഥാനമായിരിക്കുന്ന അതേ മോഡുലാർ CMP പ്ലാറ്റ്‌ഫോമിലാണ് ജീപ്പ് അവഞ്ചർ എസ്‌യുവിയുടെ നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ കാര്യമായ ഒറു കോസ്റ്റ് കട്ടങ്ങുമില്ലാതെയാണ് അമേരിക്കൻ ബ്രാൻഡ് വാഹനത്തെ ഒരുക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ബ്രാൻഡിന്റെ സിഗ്നേച്ചർ സെവൻ-സ്ലോട്ട് ഗ്രിൽ തന്നെയാണ് മുൻവശത്തെ പ്രധാന ആകർഷണം.
മുൻവശത്ത് രണ്ടറ്റത്തും സ്പ്ലിറ്റ് ഡിആർഎല്ലുകളോട് കൂടിയാണ് ഗ്രിൽ പൂർത്തിയാക്കിയിരിക്കുന്നത്. 18 ഇഞ്ച് മെഷീൻ കട്ട് അലോയ് വീലിലാണ് വാഹനം നിരത്തിലെത്തുന്നത്. വശങ്ങളിൽ ബോഡി ക്ലാഡിംഗും കമ്പനി ഒരുക്കിയിട്ടുണ്ട് എന്നത് ഒരു പരുക്കൻ ശൈലിയാണ് സമ്മാനിക്കുന്നത്. ഇനി അകത്തളവും ഗംഭീരമായാണ് കമ്പനി ഡിസൈൻ ചെയ്‌തിരിക്കുന്നതെന്ന് അകത്തേക്ക് കടക്കുമ്പോഴെ മനസിലാകും.

10.25 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ദീർഘ ചതുരാകൃതിയിലുള്ള എസി വെന്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ ലഭിക്കുമ്പോൾ ഡാഷ്‌ബോർഡിന് ഉള്ളിൽ ഒരു മിനിമലിസ്റ്റ് തീമാണ് ജീപ്പ് അവഞ്ചറിൽ മെനഞ്ഞെടുത്തിരിക്കുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം റിയൽ ലൈഫ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന എസ്‌യുവിയുടെ ഓൾ-ഇലക്‌ട്രിക് പതിപ്പിലും ജീപ്പ് പ്രവർത്തിക്കുന്നുണ്ട്. ഈ എസ്‌യുവിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

ഇന്ത്യൻ മോഡലിന് ഏകദേശം 4 മീറ്റർ നീളമുണ്ടാകാനാണ് സാധ്യത. ജീപ്പിന്റെ രഞ്ജൻഗാവ് ഫെസിലിറ്റിയിൽ എസ്‌യുവി പ്രാദേശികമായി നിർമ്മിക്കും. റൈറ്റ് ഹാൻഡ് ഡ്രൈവ് മാർക്കറ്റുകളുടെ കയറ്റുമതി ഉത്പാദന കേന്ദ്രമായും പ്ലാന്റിന് പ്രവർത്തിക്കാനാകും. ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ പുതിയ ജീപ്പ് അവഞ്ചർ എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ വമ്പൻ എതിരാളികളെ നേരിടും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep expected to launch a new midsize suv in india to rival hyundai creta
Story first published: Thursday, December 15, 2022, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X