വില പ്രീമിയത്തിൽ നിന്നും ലക്ഷ്വറിയിലേക്ക്, Jeep Compass എസ്‌യുവിയുടെ വില വീണ്ടും കുത്തനെ ഉയർന്നു

ഇന്ത്യയിൽ എസ്‌യുവികൾ ഏവരുടെയും പ്രിയപ്പെട്ടതാണെങ്കിലും ഒരുപാട് വില കൊടുത്ത് വാഹനം വാങ്ങാൻ ആഗ്രഹമില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ വിപണിയിലെത്തി വില മാത്രം അടിക്കടി കൂടികൊണ്ടിരിക്കുന്ന വാഹനമുണ്ട് നമുക്കിടയിൽ.

ആരാണെന്നല്ലേ, ജീപ്പ് കോമ്പസിന്റെ കാര്യം തന്നെയാണ് ഈ പറഞ്ഞു വരുന്നത്. വിപണിയിൽ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളോ പുതുതലമുറ ആവർത്തനമോ അവതരിപ്പിക്കുന്നതിലും കൂടുതൽ തവണയാണ് ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ വില ഇന്ത്യയിൽ കമ്പനി വർധിപ്പിച്ചിരിക്കുന്നത്.

വില പ്രീമിയത്തിൽ നിന്നും ലക്ഷ്വറിയിലേക്ക്, Jeep Compass എസ്‌യുവിയുടെ വില വീണ്ടും കുത്തനെ ഉയർന്നു

ഈ മാസം അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് കോമ്പസിന്റെ 15 വേരിയന്റുകളുടെ വില ഉയർത്തിയപ്പോൾ ഒരു വേരിയന്റിന്റെ വില കുറച്ചു. അതേസമയം പ്രീമിയം എസ്‌യുവിയുടെ ബേസ് സ്‌പോർട്ട് 1.4 പെട്രോൾ മാനുവൽ വേരിയന്റ് കമ്പനി നിർത്തലാക്കാനാണ് സാധ്യത തെളിയുന്നതും. ജീപ്പ് കോമ്പസ് ഫിഫ്ത് ആനിവേഴ്‌സറി എഡിഷൻ 1.4 പെട്രോൾ ഡിസിടി വേരിയന്റിന് 1.20 ലക്ഷം രൂപയുടെ ഏറ്റവും വലിയ വില വർധനവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

അതേസമയം ബ്രാൻഡ് കോമ്പസിന്റെ കോമ്പസ് ഫിഫ്ത് ആനിവേഴ്‌സറി എഡിഷൻ്റെ 2.0 ഡീസൽ മാനുവൽ വേരിയന്റിന് 40,000 രൂപ കുറച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാൽ ജീപ്പ് കോമ്പസിന്റെ മോഡൽ S (O) 1.4 പെട്രോൾ ഡിസിടി, മോഡൽ S (O) 2.0 ഡീസൽ മാനുവൽ, മോഡൽ S (O) ഡീസൽ 4x4 ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ഇപ്പോൾ 45,000 രൂപ വീതം വില വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം.

Jeep കോമ്പസ് എസ്‌യുവിയുടെ വില വീണ്ടും ഉയർത്തി, പുതിയ വിലകൾ അറിയാം

ജീപ്പ് കോമ്പസ് ലോഞ്ചിറ്റ്യൂഡ് (O) 1.4 പെട്രോൾ ഡിസിടി, നൈറ്റ് ഈഗിൾ (O) 1.4 പെട്രോൾ ഡിസിടി, ലോഞ്ചിറ്റ്യൂഡ് (O) 2.0 ഡീസൽ മാനുവൽ, നൈറ്റ് ഈഗിൾ (O) 2.0 ഡീസൽ മാനുവൽ വേരിയന്റുകളുടെ വില 25,000 രൂപയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. അതേസമയം സ്‌പോർട് പെട്രോൾ 1.4 ഡിസിടി, സ്‌പോർട്ട് 2.0 ഡീസൽ മാനുവൽ, ട്രെയിൽഹോക്ക് 2.0 ഡീസൽ 4x4 മാനുവൽ വേരിയന്റുകൾക്ക് 20,000 രൂപ വീതം വില വർധിച്ചു.

ഈ വർഷം കോമ്പസ് എസ്‌യുവിക്ക് ലഭിക്കുന്ന നാലാമത്തെ വില വർധനയാണിത്. സെപ്റ്റംബറിൽ 90,000 രൂപയുടെ ഏകീകൃത വില വർധിപ്പിച്ചതോടെയാണ് അവസാനമായി വിലക്കയറ്റം ഉണ്ടായത്. ഇപ്പോൾ വാഹനത്തിന്റെ വില പ്രീമിയം സെഗ്മെന്റിൽ നിന്നും ലക്ഷ്വറി വിഭാഗത്തിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്.

ജീപ്പ് കോമ്പസ് എസ്‌യുവി രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വിപണിയിൽ ലഭ്യമാക്കുന്നത്. 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ മോഡൽ 163 bhp പവറിൽ പരമാവധി 250 Nm torque നൽകാൻ ശേഷിയുള്ളതാണ്. അതേസമയം 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിന് 172 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ കഴിയും. വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 7 സ്പീഡ് DCT ഓട്ടോമാറ്റിക് (പെട്രോൾ), 9 സ്പീഡ് ഓട്ടോമാറ്റിക് (ഡീസൽ) എന്നിവ ഉൾപ്പെടുന്നു.

അടുത്തിടെയാണ് കോമ്പസ് എസ്‌യുവിയുടെ അഞ്ചാം വാർഷിക പതിപ്പ് ജീപ്പ് പുറത്തിറക്കുന്നത്. ഇന്ത്യയിൽ 24.44 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് അന്ന് മോഡലിനെ പുറത്തിറക്കിയത്. ഈ വേരിയന്റിനാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നതും (പെട്രോളിന്) കൂട്ടിയിരിക്കുന്നതും (ഡീസലിന്). കോമ്പസിന്റെ ആനിവേഴ്‌സറി എഡിഷന് പുതിയ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും ഗ്രേ വിംഗ് മിററുകളുള്ള ഗ്രേ ബമ്പർ ഗാർണിഷും ലഭിക്കുന്നു.

ഇനി വശങ്ങളിലേക്ക് നോക്കിയാൽ ഈ സ്പെഷ്യൽ എഡിഷൻ എസ്‌യുവിയിൽ ഡ്യുവൽ ടോൺ 18 ഇഞ്ച് അലോയ് വീലുകൾ, ബോഡി കളർ ക്ലാഡിംഗ്, കോൺട്രാസ്റ്റിംഗ് റൂഫ് റെയിലുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിനു പുറമെ നവംബർ 17-ന് പുതിയ ഗ്രാൻഡ് ചെറോക്കി ലക്ഷ്വറി എസ്‌യുവിയും ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജീപ്പ്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep india once again revised the prices of the compass suv details
Story first published: Wednesday, November 9, 2022, 18:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X