പെട്രോൾ-മാനുവൽ കോമ്പോ ഇനി Compass എസ്‌യുവിയിലില്ല! ഓട്ടോമാറ്റിക് തരാമെന്ന് Jeep

പ്രീമിയം എസ്‌യുവികളുടെ അവസാന വാക്കായി പലരും കാണുന്ന മോഡലാണ് ജീപ്പ് കോമ്പസ്. 2017-ൽ വിപണിയിൽ എത്തിയതു മുതൽ പലരുടേയും ഇഷ്‌ട വാഹനങ്ങളിൽ ഒന്നാണിത്. അടുത്തിടെയായി ഇന്ത്യയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും പരിഷ്ക്കാരങ്ങളുടെ പല തലങ്ങൾ ഇതിനോടകം കോമ്പസിൽ നാം കണ്ടുകഴിഞ്ഞു അല്ലേ...

ദേ ഇപ്പോൾ കോമ്പസ് എസ്‌യുവിയിലെ എൻട്രി ലെവൽ സ്‌പോർട്ട് മാനുവൽ വേരിയന്റ് ജീപ്പ് ഇന്ത്യ നിശബ്ദമായി നിർത്തലാക്കിയതായി ഡീലർമാർ അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. മിഡ്-സൈസ് പ്രീമിയം എസ്‌യുവി ഇപ്പോൾ അടിസ്ഥാന സ്‌പോർട്ട് പെട്രോൾ വേരിയന്റിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രം ലഭ്യമാണ്. അതേസമയം ഡീസൽ മാനുവൽ കോമ്പിനേഷനും ലഭ്യമാകുമെന്നും അമേരിക്കൻ വാഹന നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. മാനുവൽ ഓപ്ഷൻ നിർത്തലാക്കാനുള്ള കാരണം ജീപ്പ് വ്യക്തമായി സൂചിപ്പിച്ചിട്ടില്ലെങ്കിലും കുറഞ്ഞ ഡിമാൻഡ് ഈ നീക്കത്തിന് പ്രേരിപ്പിച്ചതാകാം.

പെട്രോൾ-മാനുവൽ കോമ്പോ ഇനി Compass എസ്‌യുവിയിലില്ല! ഓട്ടോമാറ്റിക് തരാമെന്ന് Jeep

ജീപ്പ് കോമ്പസ് സ്‌പോർട്ട് പെട്രോൾ മാനുവൽ ഇപ്പോൾ നിർത്തലാക്കിയതോടെ പെട്രോൾ നിര ഇപ്പോൾ 22.07 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ നിന്നാണ് ആരംഭിക്കുന്നത്. കോമ്പസ് സ്‌പോർട്ട് പെട്രോൾ മാനുവലിന്റെ വില 21.09 ലക്ഷം രൂപയാണ് (എക്‌സ്ഷോറൂം). എന്നാൽ കോമ്പസ് സ്‌പോർട്ട് ഡീസൽ മാനുവലിന് വില 21.09 ലക്ഷം രൂപയിൽ തന്നെ തുടരും. കൂടാതെ, ഫീച്ചറുകളുടെ സവിശേഷതകളിൽ എസ്‌യുവിയിൽ മാറ്റങ്ങളൊന്നുമില്ല. ഫെ‌യ്‌സ്‌ലിഫ്റ്റ് ഓഫറിൽ ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ കൊണ്ടുവന്നുകൊണ്ട് 2021-ന്റെ തുടക്കത്തിൽ കോമ്പസ് പരിഷ്ക്കരിച്ചിരുന്നു.

നിലവിൽ ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയിൽ മുകളിൽ വിലയുള്ള സെഗ്‌മെന്റിൽ ഓട്ടോമാറ്റിക്‌ മോഡലുകൾക്കാണ് കൂടുതൽ ഡിമാന്റ്. വാങ്ങുന്നവർ മാനുവൽ പതിപ്പിൽ സ്ഥിരതാമസമാക്കുന്നതിനേക്കാൾ ഒരു ലക്ഷം അധികമായി ചെലവഴിക്കുകയും കൂടുതൽ സൗകര്യപ്രദമായ ഓട്ടോമാറ്റിക് വേരിയന്റ് സ്വന്തമാക്കുന്നതിൽ അതിശയമൊന്നുമില്ല. ഇക്കാരണത്താലാവും ജീപ്പും കോമ്പസിൽ ഈ ദൃഢമായ തീരുമാനം നടപ്പിലാക്കിയത്. മിക്ക പെട്രോൾ വാങ്ങുന്നവരും നഗരത്തിൽ കൂടുതൽ തവണ വാഹനം ഉപയോഗിക്കുന്ന പ്രവണത കാണിക്കുന്നു. ഇത് ട്രാഫിക് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓട്ടോമാറ്റിക്കിനെ കൂടുതൽ യുക്തിസഹമായ തെരഞ്ഞെടുപ്പാക്കി മാറ്റുന്നുമുണ്ട്.

പെട്രോൾ-മാനുവൽ കോമ്പോ ഇനി Compass എസ്‌യുവിയിലില്ല! ഓട്ടോമാറ്റിക് തരാമെന്ന് Jeep

160 bhp കരുത്തിൽ 250 Nm torque പരമാവധി സൃഷ്ടിക്കുന്ന 1.4 ലിറ്റർ മൾട്ടി എയർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ജീപ്പ് കോമ്പസ് പെട്രോളിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 7 സ്പീഡ് DDCT ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. അത് ഫ്രണ്ട് വീൽ ഡ്രൈവാണ് വാഗ്‌ദാനം ചെയ്യുന്നത്. എസ്‍‌യുവിയുടെ ഡീസൽ പതിപ്പിൽ 6 സ്പീഡ് മാനുവൽ, 9 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റർ മൾട്ടിജെറ്റ് യൂണിറ്റാണ് ഉപയോഗിക്കുന്നത്.

ജീപ്പ് കോമ്പസിലെ 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ പരമാവധി 167 bhp പവറിൽ 350 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫീച്ചർ നിരയിലേക്ക് നോക്കിയാൽ കോമ്പസ് സ്‌പോർട്ട് കിടിലൻ ഫീച്ചറുകളാൽ സമ്പന്നമാണ്. കൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു. കീലെസ് എൻട്രി, ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും മറ്റും ഉണ്ട്.

മികച്ച വേരിയന്റുകൾക്ക് 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും അതിലേറെയും ലഭിക്കും. എന്നാൽ ബേസ് കോമ്പസ് സ്‌പോർട്ടിന് 10.1 ഇഞ്ച് ഡിജിറ്റൽ കൺസോളും വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നഷ്‌ടമായിട്ടുണ്ട്. ഇന്ത്യയിൽ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ട്യൂസോണിനെയും ഫോക്‌സ്‌വാഗൺ ടിഗുവാനെയും ആണ് ജീപ്പ് കോമ്പസ് നേരിടുന്നത്. ഇവ രണ്ടും പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് എന്നത് കോമ്പസിന് നേട്ടമാവുന്ന കാര്യമാണ്.

അതേസമയം ഡീസൽ പവർട്രെയിൻ മാത്രം ലഭിക്കുന്ന സിട്രൺ C5 എയർക്രോസ് കോമ്പസിന് ഒരു വെല്ലുവിളിയാണെങ്കിലും വിലയുടെ കാര്യം വരുമ്പോൾ എയർക്രോസിനെ പലരും തഴയുകയാണ് പതിവ്. പ്രീമിയം മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിൽ ഡീസൽ എഞ്ചിന് വളരെയധികം ഡിമാൻഡിൽ തുടരുകയാണ്. 1.50 ലക്ഷം രൂപ വരെയുള്ള ഇയർ എൻഡ് ഡിസ്കൌണ്ട് ആനുകൂല്യങ്ങളോടെ കോമ്പസ് ഇപ്പോൾ ലഭ്യമാണ്. 2023 ജനുവരി മുതൽ എല്ലാ എസ്‌യുവികളിലും വില വർധിപ്പിക്കുമെന്ന് വാഹന നിർമാതാവ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep india silently discontinued the entry level sport manual variant on the compass suv
Story first published: Tuesday, December 27, 2022, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X