വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ പുതുമാനങ്ങൾ കണ്ടെത്തിയ മോഡലായിരുന്നു കിയ സോനെറ്റ്. മൂന്നു വർഷങ്ങൾക്കു മുമ്പ് അതായത് 2019 ഓഗസ്റ്റിൽ സെൽറ്റോസുമായി ഇന്ത്യൻ മണ്ണിൽ കാലുകുത്തിയതു മുതൽ രാജ്യത്തെ നിറസാന്നിധ്യമായി മാറാൻ കിയയ്ക്ക് സാധിച്ചിട്ടുണ്ട്.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

പിന്നീട് സോനെറ്റിലൂടെയാണ് സ്പോർട്‌സ് യൂട്ടിലിറ്റി സെഗ്മെന്റിലെ തങ്ങളുടെ സ്ഥാനം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഊട്ടിയുറപ്പിക്കുന്നതും. കാഴ്ച്ചയിലും ഫീച്ചറുകളിലും ടെക്കിയായ സോനെറ്റ് അതിവേഗമാണ് ജനഹൃദയങ്ങൾ കീഴടക്കിയത്

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

ദേ ഇപ്പോൾ കിയ ഇന്ത്യ സോനെറ്റ് കോംപാക്‌ട് എസ്‌യുവിയുടെ വില 34,000 രൂപ വരെ വർധിപ്പിച്ചിരിക്കുകയാണ്. ജനുവരിയിൽ സോനെറ്റിന് ആദ്യ വർധനവ് ലഭിച്ചതിനാൽ ഈ വർഷം കമ്പനി അവതരിപ്പിക്കുന്ന രണ്ടാമത്തെ വില വർധനവാണിത്. HTE, HTK, HTK+, HTX, HTX+, GTX+, ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകളിൽ കിയ സോനെറ്റ് ഇപ്പോൾ ലഭ്യമാണ്.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

ബേസ് HTE 1.2 ലിറ്റർ പെട്രോൾ വേരിയന്റിന് ഏറ്റവും ഉയർന്ന 34,000 രൂപയുടെ വർധനവ് ലഭിക്കുമ്പോൾ സബ്-4 മീറ്റർ എസ്‌യുവിയുടെ മറ്റ് വേരിയന്റുകളുടെ വർധനവ് 10,000 രൂപയ്ക്കും 16,000 രൂപയ്ക്കും ഇടയിലാണ്. പോയ ഏപ്രിൽ മാസമാണ് ചില പരിഷ്ക്കാരങ്ങളോടെ ഏപ്രിലിൽ കിയ ഇന്ത്യ സോനെറ്റിന്റെ MY2022 പതിപ്പ് അവതരിപ്പിക്കുന്നത്.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി സൈഡ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹിൽ-അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ പുതിയ കൂട്ടിച്ചേർക്കലുകളോടെ എസ്‌യുവിയുടെ ഫീച്ചർ ലിസ്റ്റ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ മെച്ചപ്പെടുത്തുകയും ചെയ്‌തു.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

കൂടാതെ സോനെറ്റ് പുതിയ ബ്രാൻഡ് ലോഗോയ്‌ക്കൊപ്പം പുതിയ ഇംപീരിയൽ ബ്ലൂ, സ്പാർക്ലിംഗ് സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഗംഭീര വിജയമായി മാറിയ കോംപാക്‌ട് എസ്‌യുവി രാജ്യത്ത് അടുത്തിടെ 1.50 ലക്ഷം യൂണിറ്റ് വിൽപ്പനയും മറികടന്നിരുന്നു.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

2019-ൽ സെൽറ്റോസ് മിഡ്‌സൈസ് എസ്‌യുവിക്കും 2020 തുടക്കത്തിൽ കാർണിവലിനും ശേഷം എത്തിയ ഈ സബ്-4 മീറ്റർ എസ്‌യുവി 2020 സെപ്റ്റംബറിലാണ് അരങ്ങേറ്റം കുറിക്കുന്നത്.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

ശരിക്കും പറഞ്ഞാൽ ഹ്യുണ്ടായി വെന്യുവുമായി ധാരാളം ഘടകങ്ങൾ പങ്കിടുന്ന മോഡലാണിത് എങ്കിലും അതിന്റെയൊന്നും ഒരു ലക്ഷണം പോലുമില്ലാതെയാണ് വാഹനത്തെ കമ്പനി മെനഞ്ഞെടുത്തിരിക്കുന്നത് എന്ന കാര്യം തന്നെയാണ് വിജയത്തിന്റെ പ്രധാന ഘടകങ്ങളായി പ്രവർത്തിച്ചിരിക്കുന്നത്.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് സോനെറ്റിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നതും.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

അതിൽ ആദ്യത്തെ നാല് സിലിണ്ടർ 1.2 ലിറ്റർ സ്മാർട്ട്‌സ്ട്രീം പെട്രോൾ എഞ്ചിൻ 6,000 rpm-ൽ 82 bhp കരുത്തും 4,200 rpm-ൽ 115 Nm torque ഉം വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

കിയ സോനെറ്റിലെ 1.5 ലിറ്റർ നാല് സിലിണ്ടർ CRDi ഡീസൽ എഞ്ചിൻ 4,000 rpm-ൽ 99 bhp പവറും 1,500 rpm-ൽ 240 Nm torque ഉം വരെ ഉത്പാദിപ്പിക്കുമെന്നും കമ്പനി പറയുന്നു. ഇതേ എഞ്ചിന്റെ ഓട്ടോമാറ്റിക് പതിപ്പാവട്ടെ 113 bhp കരുത്തിൽ 250 Nm torque വരെയാണ് സൃഷ്‌ടിക്കുന്നത്.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

കിയയുടെ കോംപാക്‌ട് എസ്‌യുവിയിലെ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് GDI പെട്രോൾ യൂണിറ്റ് 6,000 rpm-ൽ 118 bhp കരുത്തും 1,500 rpm-ൽ 172 Nm torque ഉം ആണ് നൽകുന്നത്.അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് എടി എന്നിങ്ങനെ വ്യത്യസ്‌തമാർന്ന ഗിയർബോക്‌സ് ഓപ്ഷനിലും കിയ സോനെറ്റ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

കിയ സബ്-4 മീറ്റർ വാനഹനമായ സോനെറ്റിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, എസി വെന്റുകൾ ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, സെമി ലെതറെറ്റ് സീറ്റുകൾ, മൾട്ടിപ്പിൾ എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡിയുള്ള എബിഎസ്, തുടങ്ങിയ ഫീച്ചറുകളാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

വില കൂട്ടി ഇരുട്ടടിയുമായി Kia, Sonet എസ്‌യുവിക്ക് ഇനി അധികം മുടക്കേണ്ടി വരും

ഇന്ത്യയിലെ ഹോട്ട് സെല്ലിംഗ് സെഗ്മെന്റായ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ഹോണ്ട WR-V, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയ്‌ക്കെതിരെയാണ് കിയ സോനെറ്റ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Kia increasing the prices of sonet suv for the second time in this year
Story first published: Thursday, August 4, 2022, 17:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X