ഹിറ്റായി കിയയുടെ ഫോറിനർ; EV6 ഇവിയുടെ 200 യൂണിറ്റുകളുടെ ഡെലിവറി പൂർത്തിയാക്കിയെന്ന് കമ്പനി

ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ബ്രാൻഡുകളിൽ ഒന്നാണ് കിയ. സെൽറ്റോസ്, സോനെറ്റ്, കാർണിവൽ തുടങ്ങിയ മൂന്നു മോഡലുകളിലൂടെ രാജ്യത്ത് വേരുറപ്പിച്ച കമ്പനി രാജ്യത്തെ പ്രീമിയം ഇവി സെഗ്മെന്റിലേക്കാണ് EV6 അവതരിപ്പിച്ചത്.

ചുരുങ്ങിയ യൂണിറ്റുകളിൽ അവതരിപ്പിച്ച കിയ EV6 രാജ്യത്ത് എന്തായാലും രാജ്യത്ത് ഹിറ്റായി മാറിയിരിക്കുകയാണിപ്പോൾ. കിയ ഇന്ത്യ ഇതുവരെ 200 യൂണിറ്റ് EV6 ഇലക്ട്രിക് മോഡലുകൾ ഉപഭോക്താക്കൾക്ക് കൈമാറിയെന്നാണ് പുതിയ വിവരം.

ഹിറ്റായി കിയയുടെ ഫോറിനർ; EV6 ഇവിയുടെ 200 യൂണിറ്റുകളുടെ ഡെലിവറി പൂർത്തിയാക്കിയെന്ന് കമ്പനി

അതായത് രാജ്യത്ത് ആദ്യ ഘട്ടത്തിൽ എത്തിക്കാൻ പദ്ധതിയിട്ട 100 യൂണിറ്റിന്റെ ഇരട്ടി EV6 ഇന്ത്യയിൽ എത്തിയെന്ന് സാരം. ഈ വർഷത്തിനുള്ളിൽ തീർപ്പാക്കാത്ത ഡെലിവറികളിൽ ഭൂരിഭാഗവും പൂർത്തിയാക്കുക എന്ന ലക്ഷ്യമാണ് കമ്പനി ഇപ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നത്. തുടർന്ന് പ്രീമിയം ഇലക്ട്രിക് കാറിന്റെ കൂടുതൽ യൂണിറ്റുകൾ ഇന്ത്യയിലെത്തിക്കാനും ബ്രാൻഡ് ശ്രമിക്കുന്നു.

കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) റൂട്ട് വഴി കൊണ്ടുവരുന്ന EV6 ഇവിക്ക് ഇന്ത്യയിൽ 59.95 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണുള്ളത്. കിയ ഈ വർഷം ജൂണിലാണ് EV6 പുറത്തിറക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോഡലിന് 355 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്നും അതിനുശേഷം ഈ ബുക്കിംഗ് നമ്പറുകൾ വർധിച്ചിട്ടുണ്ടെന്നും ദക്ഷിണ കൊറിയൻ ബ്രാൻഡ് അവകാശപ്പെടുന്നു.

മുന്നോട്ട് പോകുമ്പോൾ നിലവിലുള്ളതും പുതിയതുമായ എല്ലാ ബുക്കിംഗുകളുടെയും ഡെലിവറി എത്രയും വേഗം പൂർത്തിയാക്കുന്നതിലായിരിക്കും തങ്ങളുടെ ശ്രദ്ധയെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ മ്യുങ്-സിക് സോൺ പറഞ്ഞു. ഹ്യുണ്ടായിയുടെ സമർപ്പിത ഇവി പ്ലാറ്റ്‌ഫോമായ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് (E-GMP) EV6 നിർമിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 708 കിലോമീറ്റർ വരെ സഞ്ചരിക്കാനും ഇലക്ട്രിക് കാറിന് കഴിയും.

EV6 ഇന്ത്യയിൽ GT RWD, AWD എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. രണ്ട് മോഡലുകളും വ്യത്യസ്‌ത പെർഫോമൻസാണ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഒരേ 77.4 kWh ബാറ്ററി പായ്ക്കാണ് കിയ ഇന്ത്യ മോഡലിൽ വാഗ്ദാനം ചെയ്യുന്നത്. EV6 ഉപയോഗിച്ച് ബ്രാൻഡ് ഇന്ത്യയിൽ സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പിച്ചു. കൂടാതെ ഉപഭോക്താക്കൾക്ക് തടസമില്ലാത്ത ഉടമസ്ഥാവകാശ അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ചു വരികയാണിപ്പോൾ.

ഇലക്ട്രിക് കാറുകളുടെ ഭാവി വികസനത്തിനായി പ്രവർത്തിക്കുന്ന കിയ ഇന്ത്യ 2025-ഓടെ രാജ്യത്ത് പുതിയൊരു ഇവി കൂടി അവതരിപ്പിക്കും. കമ്പനിയുടെ 15 ഡീലർഷിപ്പുകളിൽ 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. ഇത് ഉപയോഗിക്കുന്നതിലൂടെ, ഏകദേശം 40 മിനിറ്റിനുള്ളിൽ EV6 ഇവി കാറിന് 10 ശതമാനം മുതൽ 80 ശതമാനം വരെ എളുപ്പത്തിൽ റീചാർജ് ചെയ്യാൻ കഴിയും.

നിലവിൽ നിരവധി പ്രീമിയം ഫീച്ചറുകളും നൂതന സാങ്കേതിക വിദ്യകളുമായാണ് പുതിയ കിയ EV6 എത്തുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അടങ്ങുന്ന ഡാഷ്‌ബോർഡിൽ പനോരമിക് കർവ്ഡ് സ്‌ക്രീൻ സജ്ജീകരണം എന്നിവയെല്ലാം ഇലക്ട്രിക് ക്രോസോവറിന് ലഭിക്കുന്നുണ്ട്. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ (വെന്റിലേറ്റ്), സ്മാർട്ട് കീ, പവർ അഡ്ജസ്റ്റബിൾ ഒആർവിഎം (ഓട്ടോ-ഫോൾഡിംഗ്), ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, കിയ കണക്റ്റ് തുടങ്ങിയവയും കാറിന് ലഭിക്കുന്നു.

കിയ EV6 ഇവിയുടെ AWD വേരിയന്റിന് ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്‌പ്ലേയും സ്മാർട്ട് ടെയിൽഗേറ്റും ലഭിക്കുന്നു. 8 എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ABS വിത്ത് ബ്രേക്ക് അസിസ്റ്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), മൾട്ടി കൊളിഷൻ ബ്രേക്ക് അസിസ്റ്റ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, പാർക്കിംഗ് സെൻസറുകൾ (മുൻവശം) എന്നീ സവിശേഷതകളും ഇലക്ട്രിക് ക്രോസ്ഓവറിന് ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Kia india delivered 200 units of the ev6 electric models to customers till now
Story first published: Thursday, November 17, 2022, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X