വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

പുതിയ വർഷത്തിന്റെ തുടക്കത്തിൽ മോഡലുകളുടെ വില വർധിപ്പിക്കുന്ന വാഹന നിർമാണ കമ്പനികളുടെ നിരയിലേക്ക് ചേർന്ന് കിയ മോട്ടോർസും. ദക്ഷിണ കൊറിയൻ ബ്രാൻഡ് തങ്ങളുടെ എസ്‌യുവികളായ സെൽറ്റോസ്, സോനെറ്റ്, കാർണിവൽ ലക്ഷ്വറി എംപിവി എന്നിവയുടെ വിലയിലാണ് 2022-ൽ പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

സെൽറ്റോസും സോനെറ്റും കിയയുടെ ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഹ്യൂണ്ടായി ക്രെറ്റ, വെന്യു എന്നിവയിൽ നിന്നുള്ള അതേ മോഡലുകളെ അടിസ്ഥാനമാക്കി തന്നെയാണ് നിർമിച്ചിരിക്കുന്നതും. മെക്കാനിക്കൽ വശങ്ങളുടേയും ഫീച്ചറുകളുടെയും കാര്യത്തിൽ സെൽറ്റോസ് ക്രെറ്റയുമായി പൊരുത്തപ്പെടുമ്പോൾ സോനെറ്റ് വെന്യുവിന്റെ അടുത്ത എതിരാളിയാണെന്ന് തെളിയിക്കുന്നു.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

കിയ സോനെറ്റ് ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലാണ് ഇടംപിടിച്ചിരിക്കുന്നത്. അതേസമയം സി-സെഗ്‌മെന്റ് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലാണ് സെൽറ്റോസിനെ കമ്പനി സ്ഥാപിച്ചിരിക്കുന്നത്.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

കിയ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളായ സെൽറ്റോസിനും സോനെറ്റിനും 2022 ജനുവരി ഒന്നു മുതലാണ് ബ്രാൻഡ് വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവിക്ക് 11,000 രൂപ വരെ വർധനയുണ്ടായപ്പോൾ സോനെറ്റിന് 24,000 രൂപ വരെയാണ് വില ഉയർത്തിയിരിക്കുന്നത്.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

54,000 രൂപ വില വർധനവ് ലഭിക്കുന്ന അടിസ്ഥാന പ്രീമിയം വേരിയന്റൊഴികെ 2022 ജനുവരിയിലെ കിയ കാർണിവൽ വിലകൾ എല്ലാ വകഭേദങ്ങൾക്കും 50,000 രൂപയോമാണ് വർധിപ്പിച്ചിരിക്കുന്നത്. സെൽറ്റോസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉയർന്ന വിലയായ 11,000 രൂപ വർധിച്ചത് HTK, GTX+ ഓട്ടോമാറ്റിക് വേരിയന്റുകൾക്കാണ്.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

X-ലൈൻ ഡിസിടി വേരിയന്റുകളാണ് ഏറ്റവും കുറഞ്ഞ വില വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഇനി 6,000 രൂപയാണ് അധികം മുടക്കേണ്ടി വരിക. സെൽറ്റോസ് ലൈനപ്പിലെ മറ്റ് വകഭേദങ്ങൾക്ക് 9,000 രൂപ മുതൽ 10,000 രൂപ വരെയുള്ള വില പരിഷ്ക്കാരമാണ് കിയ മോട്ടോർസ് നടപ്പിലാക്കിയിരിക്കുന്നത്.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

കിയ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി ഇപ്പോൾ 9.95 ലക്ഷം മുതൽ 18.19 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്. മറുവശത്ത് ചെറിയ സബ്-4 മീറ്റർ സോനെറ്റ് എസ്‌യുവിക്ക് 6.95 ലക്ഷം രൂപ മുതൽ 13.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

ഡീസൽ എഞ്ചിൻ ഘടിപ്പിച്ച സബ്‌ കോംപാക്‌ട് എസ്‌യുവിയായ സോനെറ്റിന്റെ GTX പ്ലസ് വേരിയന്റുകൾക്ക് 24,000 രൂപയുടെ ഏറ്റവും ഉയർന്ന വർധനവ് ലഭിച്ചു. ബാക്കിയുള്ളവ 4000 മുതൽ 10,000 രൂപ വരെയുള്ള പരിധിയിലാണ് വില വർധനവിന് സാക്ഷ്യംവഹിച്ചിരിക്കുന്നത്.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

വിലയിലെ ഉയർച്ചയ്ക്ക് പുറമെ സെൽറ്റോസിന്റെയും സോനെറ്റിന്റെയും ലൈനപ്പുകളിലേക്ക് കിയ മറ്റ് ചില പരിഷ്ക്കാരങ്ങൾ കൂടി നടത്തിയിട്ടുണ്ട്. ചില കളർ ഓപ്ഷനുകൾ നീക്കം ചെയ്തുകൊണ്ട് കൊറിയൻ കാർ നിർമാതാവ് രണ്ട് എസ്‌യുവികളിലെയും നിറങ്ങളും പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്താണ് കിയ മോട്ടോർസ് ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. സെൽറ്റോസിൽ നിന്നും തുടങ്ങാം. എസ്‌യുവിയുടെ ലൈനപ്പിൽ നിന്ന് സിംഗിൾ-ടോൺ ഇന്റലിജൻസ് ബ്ലൂവിനെ കിയ ഒഴിവാക്കിയിട്ടുണ്ട്. സി-സെഗ്‌മെന്റ് എസ്‌യുവി ഇപ്പോൾ മൊത്തം എട്ട് കളർ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുന്നത്.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

അതിൽ ആറ് മോണോടോണും അഞ്ച് ഡ്യുവൽ ടോണും ഉൾപ്പെടുന്നു. മോണോ ടോൺ ഷേഡുകളിൽ റെഡ്, വൈറ്റ്, സിൽവർ, ഗ്രേ, ബ്ലാക്ക്, ഓറഞ്ച് എന്നിവയാണ് ഉൾപ്പെടുന്നത്. മറുവശത്ത് ഡ്യുവൽ ടോൺ നിരയിലുള്ള കളർ ഓപ്ഷനുകളിൽ ബ്ലാക്ക് റൂഫുള്ള വൈറ്റ്, ഓറഞ്ച് റൂഫുള്ള വൈറ്റ്, വൈറ്റ് റൂഫുള്ള ഓറഞ്ച്, ബ്ലാക്ക് റൂഫുള്ള റെഡ്, ഓറഞ്ച് റൂഫുള്ള സിൽവർ എന്നിവ ഉൾപ്പെടുന്നു.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

സോനെറ്റിൽ നിന്ന് കിയ രണ്ട് കളർ ഓപ്ഷനുകൾ കമ്പനി മാറ്റിയിട്ടുണ്ട്. അതിൽ സിംഗിൾ-ടോൺ ബീജ് ഗോൾഡ്, അറോറ ബ്ലാക്ക് പേൾ ഉള്ള ഡ്യുവൽ-ടോൺ ബീജ് ഗോൾഡ് എന്നിവയാണ് ബ്രാൻഡ് ഒഴിവാക്കിയിരിക്കുന്നത്. സബ് കോംപാക്‌ട് ക്രോസ്ഓവർ ഇപ്പോൾ ആറ് മോണോടോൺ ഷേഡുകളിലും രണ്ട് ഡ്യുവൽ ടോൺ ഓപ്ഷനുകളിലുമാണ് ലഭ്യമാകുന്നത്.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

റെഡ്, സിൽവർ, ഗ്രേ, ബ്ലാക്ക്. ബ്ലൂ, വൈറ്റ് തുടങ്ങിയ സോനെറ്റിന്റെ മോണോടോൺ നിറങ്ങളിൽ സ്വന്തമാക്കാം. ഡ്യുവൽ-ടോൺ പെയിന്റിന് ഉപഭോക്താക്കൾക്ക് ബ്ലാക്ക് റൂഫുള്ള റെഡ്, ബ്ലാക്ക് റൂഫുള്ള വൈറ്റ് എന്നിങ്ങനെ പരിമിതമായ ഓപ്ഷനുകൾ മാത്രമേയുള്ളൂ. ഇവ കൂടാതെ സെൽറ്റോസിലോ സോനെറ്റിലോ മറ്റ് മാറ്റങ്ങളൊന്നും കിയ മോട്ടോർസ് ഇന്ത്യ വരുത്തിയിട്ടില്ല.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

1.5 ലിറ്റര്‍ 4 സിലിണ്ടര്‍ NA പെട്രോള്‍ യൂണിറ്റ്, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍, 1.4 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കിയ സെല്‍റ്റോസ് തെരഞ്ഞെടുക്കാവുന്നത്.

വില വർധനവ് പ്രഖ്യാപിച്ച് Kia Motors ഇന്ത്യ; Sonet, Seltos, Carnival മോഡലുകൾക്ക് ഇനി അധികം മുടക്കണം

മറുവശത്ത് 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.2 ലിറ്റർ NA പെട്രോൾ എന്നിങ്ങനെ 3 എഞ്ചിൻ ഓപ്ഷനുകളിലാണ് കിയ സോനെറ്റ് എസ്‌യുവി തെരഞ്ഞെടുക്കാനാവുക.

Most Read Articles

Malayalam
English summary
Kia motors india increased the prices of their models from 2022 january
Story first published: Friday, January 7, 2022, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X